ആണൊരുത്തൻ [ദേവദേവൻ] 121

മഴപെയ്തു തോർന്നപോലെ. അവൻ പ്രാരാബ്ദങ്ങളിൽ നിന്നും മുക്തനായി.

ഇനിയെങ്കിലും ജീവിക്കണ്ടേ നിനക്ക്.

അമ്മ ചോദിച്ചു.

വിവാഹം കഴിക്കണം, കുടുംബം നോക്കണം, നിനക്കും വേണ്ടേ കുട്ടികളും ഭാര്യയുമൊക്കെ

അച്ഛനും പറഞ്ഞു.

ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു കാലങ്ങൾക്ക് ശേഷം വീണ്ടും കണ്ണാടിയുടെ മുന്നിൽ നിന്നു.

മുടിയൊന്ന് മാടിയൊതുക്കി നോക്കി. നര ബാധിച്ചു തുടങ്ങിയ മുടിയിഴകൾ അവനെ നോക്കി പരിഹസിക്കും പോലെ….

എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടമായിരിക്കുന്നു.

സ്വയം നഷ്ടപ്പെടുത്തി എന്ന് വേണമെങ്കിൽ പറയാം.

നഷ്ടബോധം തോന്നിത്തുടങ്ങിരിക്കുന്നു.

ഉമ്മറത്തു ഇരുന്നു കൊണ്ട് അവൻ ആകാശത്തെ നോക്കി പുഞ്ചിരിച്ചു.

ആരൊക്കെയോ വരുന്നു. ആരൊക്കെയോ പോകുന്നു. ഇതാണോ ജീവിതം. ഇങ്ങനെയാണോ ജീവിതം.

താങ്ങാനൊരു കയ്യുണ്ടായിരുന്നെങ്കിൽ….
അടുത്തിരുന്നു എന്നെ കേൾക്കാനൊരു മനസ്സുണ്ടായിരുന്നെങ്കിൽ……

ആഗ്രഹിച്ചു പോയി അവൻ.

കരഞ്ഞു തോരാത്ത കണ്ണുകൾക്ക് ചിരിക്കാൻ എവിടെയാണ് നേരം.

പിറ്റേ ദിവസ്സം വീണ്ടും ജോലിയിലേക്ക്…

ഭാരമുയർത്തുമ്പോൾ അവൻ കരഞ്ഞില്ല.  അവൻ അതിനേക്കാൾ ഭാരമുയർത്തി കഴിവ് തെളിയിച്ചവനാണ്.

അവന്റെ മുഷ്ടികൾക്ക് ബലമുണ്ട്. മരണം വരെ ജോലി ചെയ്യാനുള്ള ബലം. അവനു ചങ്കൂറ്റമുണ്ട്. സാഹചര്യങ്ങളോട് പൊരുതി നേടിയെടുത്തതാണ് അത്.
ആത്‍മവിശ്വാസമുണ്ട്. കുടുംബത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കും എന്ന വിശ്വാസം.

കാലം മുന്നേറുകയാണ്. അവനും.
വാർദ്ധക്യത്തിന്റെ അവസാന കാലങ്ങളിൽ അവനൊരു ബാധ്യതയായി മാറിയിരിക്കാം പലർക്കും. കുടുംബവും കുട്ടികളുമില്ലാതെ. അധ്വാനിക്കാൻ ആരോഗ്യമില്ലാതെ. തളർന്നുകൊണ്ട് ഒരു കട്ടൻകാപ്പിക്ക് വേണ്ടി സ്വന്തങ്ങളോട് കൈനീട്ടുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന നീരസം അവനെ നിരാശപ്പെടുത്തിയില്ല.

കാരണം അവൻ ആണൊരുത്തനാണ്.

ഇതിനുമപ്പുറം കണ്ടവൻ. കടലുകളും കാതങ്ങളും മനസ്സ് കൊണ്ട് താണ്ടി കടന്നവൻ.രാവിനെ പകലാക്കി അധ്വാനിച്ചവൻ. ഉള്ളിൽ വിങ്ങുന്ന കണ്ണുനീരിനെ പ്രപഞ്ചത്തിന് മുന്നിൽ പുഞ്ചിരിയായി അവതരിപ്പിച്ച വിദൂഷകൻ.

34 Comments

  1. Abhiprayam paryathe pokan pattunnilla. Valare mikacha oru ezhuthu♥️♥️

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  2. ഇത്… നമ്മിൽ പലരും തന്നെ അല്ലെ…. അതോ നാം തന്നെ അല്ലെ ❤

    1. ദേവദേവൻ

      തീർച്ചയായും സഹോ.
      നമ്മുടെ ചുറ്റിലും കാണുന്ന പലരും ആയിരിക്കാം.
      അല്ലെങ്കിൽ നമ്മൾ തന്നെയാവാം.
      കഥയിലെ നായകൻ ഒരു പ്രതിരൂപം മാത്രം
      ❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട്

    1. ദേവദേവൻ

      നന്ദി ❤️❤️

  4. super story. sharikkum manassil pathinju

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  5. ❤❤❤

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️❤️

  6. ഏക - ദന്തി

    ദേവദേവാ .. നല്ല ആശയം ,അതിലും നല്ല വാക്കുകൾ …ഇത് ചങ്കിൽ കൊള്ളിച്ച് എഴുതിയ നിങ്ങൾ ഇതുപോലെ അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടോ ?
    വളരെ ഇഷ്ടായി …. തോനെ ഹാർട്സ്

    1. വിക്രമാദിത്യൻ

      സഹോ സംഭവം ചുമ്മാ പൊളി ആണ്

      1. ദേവദേവൻ

        നന്ദി സഹോ ❤️❤️❤️❤️

    2. ദേവദേവൻ

      തീർച്ചയായും സഹോ. അനുഭവങ്ങളിൽ കൂടി അല്ലെ എല്ലാം ❤️❤️❤️
      തിരിച്ചും തോനെ ഹാർട്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Its a insperational story

    1. ദേവദേവൻ

      ശെരിയാണ് സഹോ. പെണ്ണിന്റെ മെന്മയും അവളുടെ മനസ്സും വാഴ്ത്തുന്നവർക്കിടയിൽ ആണുങ്ങൾക്ക് വേണ്ടിയും ഒരു എഴുത്ത് വേണ്ടേ ❤️❤️❤️

  8. മനസ്സ് നിറഞ്ഞു…
    ❤?

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️
      ഒത്തിരി സ്നേഹം

  9. അഗ്നിദേവ്

    ??????നന്നായിരുന്നു ബ്രോ

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  10. നിധീഷ്

    ❤❤❤❤❤

    1. ദേവദേവൻ

      ❤️❤️❤️

  11. nannayittund bro….adipoli …..

    1. ദേവദേവൻ

      നന്ദി സഹോ❤️❤️❤️

  12. ??? super……

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  13. സൂര്യൻ

    ????

    1. ദേവദേവൻ

      ❤️❤️❤️

  14. ?സിംഹരാജൻ

    Deva❤?,
    Nthu correct aado ithilullath❤!!! Prarabhda samayath aareym mohikkaruth…karanam nammude kashtappadil vanengum pukazhthunnavarkk athoru sukham matramanu!!! Ennal snehathinte kanika manassil kanilla ennathanu sathyam…
    Thanks for a wonderful story my bro
    ❤?❤?

    1. ദേവദേവൻ

      ആണ് bro. ആണൊരുത്തന്റെ ജീവിതം അങ്ങനെയാണ്.
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  15. ❤️❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

  16. Hi

Comments are closed.