ആണൊരുത്തൻ [ദേവദേവൻ] 121

അവനാണ് ഞാൻ

സ്വയം പറഞ്ഞപ്പോൾ തന്നെ എന്തെന്നില്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളിൽ.

തെങ്ങു കയറ്റ കാരനായിരുന്ന വേലായുധൻ തെങ്ങിൽ നിന്നും അടിതെറ്റി വീണപ്പോൾ പലർക്കും അതൊരു വാർത്തയായിരുന്നു.

സഹതപിക്കേണ്ടവർ സഹതപിച്ചു. കണ്ണീരൊഴുക്കാൻ പോലും സമയം കൊടുക്കാതെ വിധി അവന്റെ ജാതകം എഴുതി.

അച്ഛൻ എഴുന്നേൽക്കില്ല.

ഡോക്ടർ പറഞ്ഞ ആ വാക്കിൽ നിന്നും അവൻ ആരംഭിച്ചതാണ് പിന്നീടുള്ളതെല്ലാം.

പഠിത്തംഉപേക്ഷിച്ചു ജോലിക്കിറങ്ങാൻ കാണിച്ച വലിയ മനസ്കതയെ അയലത്തുകാർ വാഴ്ത്തി.

പത്താം തരത്തിൽ പഠനമുപേക്ഷിച്ചവന് അവന്റെ പറക്കാനുള്ള ചിറകുകൾ മുറിച്ചുമാറ്റിയത് പോലെയായിരുന്നു അത്.

കരഞ്ഞില്ല. അച്ഛന്റെ നെറ്റിയിൽ തലോടി അടുത്തിരുന്നു കുഴമ്പ് പുരട്ടി കൊടുത്തു. കാൽ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി  ജോലിക്കിറങ്ങി.

ചെറിയൊരു സഞ്ചിയിൽ മുഷിഞ്ഞൊരു ഷർട്ടും ഒപ്പം അമ്മ തന്നു വിട്ട പൊതിച്ചോറുമായി അവൻ നടന്നു.

റേഷനരിയാണ് കഴിക്കാൻ വൈകിയാൽ ചീത്തയാവും.
പിന്നെ മാങ്ങാഅച്ചാറും ഉണ്ട്‌. മുളക് വറുത്തതും. വേറൊന്നും ഇല്ല മോനേ

പറയുമ്പോൾ ആ അമ്മയുടെ മിഴികളിൽ നനവ് പടർന്നിരുന്നു.

“സാരമില്ലമ്മേ. അതുമതി.”

മനസ്സ് നിറഞ്ഞുകൊണ്ടാണ് അവനത് പറഞ്ഞത്.

ദൈവം പട്ടിണി ആക്കിയില്ലല്ലോ. അതുതന്നെ ധാരാളം.

മനസ്സിൽ അതുപറഞ്ഞു സ്വയം ആശ്വാസം കണ്ടെത്തി.

വിശ്രമമില്ലാത്ത ജോലികൾ അവനെ തളർത്തി.

പതിനഞ്ചാം വയസ്സ് മുതൽ തുടങ്ങി.
കാളയെ പോലെ മേയാൻ.

പതിനേഴാം വയസ്സ് മുതൽ ചുമടെടുത്തു തുടങ്ങി.

എനിക്ക് ജോലി ചെയ്യണം കുടുംബം പോറ്റണം.

അതൊരു ആത്മ വിശ്വാസമായിരുന്നു.

ഉറച്ച മനസ്സിൽ നിന്നും ശിലയിൽ കുത്തി വരച്ചതുപോലെ മായാതെ ഊണിലും ഉറക്കത്തിലും അവൻ ഉരുവിട്ടുകൊണ്ടിരുന്ന വാക്ക്.

ശകാരങ്ങൾക്ക് താഴ്ന്നു പോകുന്ന തന്റെ ശിരസ്സിനെ ഓർത്തു അവൻ വ്യാകുലപ്പെട്ടില്ല.
അപമാനബോധം തോന്നിയില്ല.
ആരോടും തർക്കുത്തരം പറഞ്ഞില്ല.

34 Comments

  1. Abhiprayam paryathe pokan pattunnilla. Valare mikacha oru ezhuthu♥️♥️

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  2. ഇത്… നമ്മിൽ പലരും തന്നെ അല്ലെ…. അതോ നാം തന്നെ അല്ലെ ❤

    1. ദേവദേവൻ

      തീർച്ചയായും സഹോ.
      നമ്മുടെ ചുറ്റിലും കാണുന്ന പലരും ആയിരിക്കാം.
      അല്ലെങ്കിൽ നമ്മൾ തന്നെയാവാം.
      കഥയിലെ നായകൻ ഒരു പ്രതിരൂപം മാത്രം
      ❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട്

    1. ദേവദേവൻ

      നന്ദി ❤️❤️

  4. super story. sharikkum manassil pathinju

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  5. ❤❤❤

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️❤️

  6. ഏക - ദന്തി

    ദേവദേവാ .. നല്ല ആശയം ,അതിലും നല്ല വാക്കുകൾ …ഇത് ചങ്കിൽ കൊള്ളിച്ച് എഴുതിയ നിങ്ങൾ ഇതുപോലെ അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടോ ?
    വളരെ ഇഷ്ടായി …. തോനെ ഹാർട്സ്

    1. വിക്രമാദിത്യൻ

      സഹോ സംഭവം ചുമ്മാ പൊളി ആണ്

      1. ദേവദേവൻ

        നന്ദി സഹോ ❤️❤️❤️❤️

    2. ദേവദേവൻ

      തീർച്ചയായും സഹോ. അനുഭവങ്ങളിൽ കൂടി അല്ലെ എല്ലാം ❤️❤️❤️
      തിരിച്ചും തോനെ ഹാർട്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Its a insperational story

    1. ദേവദേവൻ

      ശെരിയാണ് സഹോ. പെണ്ണിന്റെ മെന്മയും അവളുടെ മനസ്സും വാഴ്ത്തുന്നവർക്കിടയിൽ ആണുങ്ങൾക്ക് വേണ്ടിയും ഒരു എഴുത്ത് വേണ്ടേ ❤️❤️❤️

  8. മനസ്സ് നിറഞ്ഞു…
    ❤?

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️
      ഒത്തിരി സ്നേഹം

  9. അഗ്നിദേവ്

    ??????നന്നായിരുന്നു ബ്രോ

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  10. നിധീഷ്

    ❤❤❤❤❤

    1. ദേവദേവൻ

      ❤️❤️❤️

  11. nannayittund bro….adipoli …..

    1. ദേവദേവൻ

      നന്ദി സഹോ❤️❤️❤️

  12. ??? super……

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  13. സൂര്യൻ

    ????

    1. ദേവദേവൻ

      ❤️❤️❤️

  14. ?സിംഹരാജൻ

    Deva❤?,
    Nthu correct aado ithilullath❤!!! Prarabhda samayath aareym mohikkaruth…karanam nammude kashtappadil vanengum pukazhthunnavarkk athoru sukham matramanu!!! Ennal snehathinte kanika manassil kanilla ennathanu sathyam…
    Thanks for a wonderful story my bro
    ❤?❤?

    1. ദേവദേവൻ

      ആണ് bro. ആണൊരുത്തന്റെ ജീവിതം അങ്ങനെയാണ്.
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  15. ❤️❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

  16. Hi

Comments are closed.