ആണൊരുത്തൻ [ദേവദേവൻ] 121

പ്രതിമ പോലെ നിന്നു കൊടുത്തു. കളിയാക്കലുകളും പരിഹാസങ്ങളും അവനെ വിഴുങ്ങുമ്പോളും ചിരിയോടെ എല്ലാരേയും നോക്കി നിന്നു.

ഉള്ള് എത്ര നീറിയാലും ആരുടേയും മുന്നിൽ നിന്നു കരയില്ലെന്ന് ശപഥമെടുത്തു.

അവന്റെ കണ്ണുനീർ അറിഞ്ഞത് കിടക്കയിലെ തലയിണയും കുളിമുറിയിലെ ചുമരുകളും മാത്രമായിരുന്നു.

ഒറ്റയ്ക്കിരുന്ന് ആരോടൊക്കെയോ വർത്തമാനം പറഞ്ഞു തീർത്തു. സങ്കടങ്ങൾ പറഞ്ഞു.

അവനെ കേൾക്കാൻ ഇളംകാറ്റും ആകാശവും ഒപ്പമുണ്ടായിരുന്നു.

മറുപടിയൊന്നുമില്ലെങ്കിലും സ്വയം മറുപടി പറഞ്ഞു അവൻ അവനെ തന്നെ കബളിപ്പിച്ചു.

കൂട്ടുകാരുടെ കളിയാക്കലുകൾക്ക് അവനും ഒപ്പം നിന്ന് ചിരിച്ചു.

ഒറ്റപ്പെടാൻ തുടങ്ങിയപ്പോൾ നിഴലിനെ കൂട്ടുപിടിച്ചു നടന്നു.

യുവത്വം അവനെ കാമുകനാക്കാൻ കാത്തിരുന്നത് പോലെ.

വഴിയരികിൽ കണ്ടൊരു പിടയ്ക്കുന്ന കണ്ണുകളിൽ നോട്ടം ചെന്ന് വീണു. അവൾ അവജ്ഞയോടെ നോക്കിയ ആ നോട്ടത്തിൽ അവൻ സ്നേഹം കണ്ടെത്താൻ പാടുപെട്ടു.

അർഹിക്കാത്തതാണ് ആഗ്രഹിക്കുന്നത്.

മനസ്സിൽ ആയിരം ആവർത്തി പറഞ്ഞു കാണും ആ വാക്ക്.

പക്ഷെ അവളിൽ നിന്നും കണ്ണെടുക്കാൻ അവനാകുമായിരുന്നില്ല.

മാറാല പിടിച്ചു തുടങ്ങിയ ആഗ്രഹങ്ങളെ അവൻ പൊടിതട്ടിയെടുത്തു.

അവന്റെ സൗന്ദര്യ സങ്കല്പങ്ങളെ അവളിലൂടെ നോക്കികണ്ടു കൊണ്ട് അവൻ അവനിലെ പ്രണയത്തെ  തൊട്ടുണർത്തി.

കണ്ണുകളിൽ നിന്നും വരുന്ന ഒറ്റ നോട്ടത്തിനുവേണ്ടി അവൻ വഴിയരുകിൽ കാത്തു നിന്നു.

“അവൾ സുന്ദരിയാണ്.”

“അപ്പൊ നീയോ “

മറുപടി ചോദ്യം വന്നപ്പോഴാണ് കാലങ്ങൾക്ക് ശേഷം വീട്ടിലെ കണ്ണാടി അവനെ കണ്ടത്.

മെലിഞ്ഞുണങ്ങിയ വെയിലത്ത്‌ വാടിയ തന്റെ പ്രതിബിംബം അവൻ കുറച്ചു നേരം നോക്കി നിന്നു.

ഉറപ്പിക്കാനായി മുഖത്ത് കൂടി വിരലോടിച്ചു.

അധികനേരം നോക്കാനാകാതെ നിരാശയോടെ തിരിഞ്ഞു നടന്നു.

“ഇല്ല ഇനി നോക്കില്ല ഒരിക്കലും “

സ്വയം പറഞ്ഞു ഉറപ്പിച്ചു.

പിന്നീടുള്ള നാളുകളിൽ  അവളുടെ കണ്ണുകളെ മറഞ്ഞു നിന്ന് നോക്കി അവൻ.

നേരിട്ട് നോക്കാൻ ധൈര്യമില്ലാത്തപോലെ.

അവളവനെ തേടിയോ?
ഒരു നിമിഷം അവളുടെ കണ്ണുകൾ പരക്കം പാഞ്ഞത് അവന്റെ മനസ്സിൽ തിരയിളക്കം സൃഷ്ടിച്ചു.

ഒരു ജേതാവിനെ പോലെ അവൻ പിറ്റേന്ന് മുതൽ അവൾക്ക് മുന്നിൽ ഹാജർ വെച്ചു.

ഷർട്ടിൽ തൂക്കിപ്പിടിച്ചു മുഖത്തിന്‌ നേരെ മുഖമടുപ്പിച്ചു ആജാനുബാഹുവായ ഒരു മനുഷ്യൻ കലിയോടെ അവനെ നോക്കി.

“പന്ന നായെ ചെത്തുകാരൻ വേലായുധന്റെ മോനു മേനോത്തി കൊച്ചു തന്നെ വേണം അല്ലേടാ “

ചെകിട് നോക്കി പൊട്ടിച്ചു അയാൾ.

കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.

34 Comments

  1. Abhiprayam paryathe pokan pattunnilla. Valare mikacha oru ezhuthu♥️♥️

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  2. ഇത്… നമ്മിൽ പലരും തന്നെ അല്ലെ…. അതോ നാം തന്നെ അല്ലെ ❤

    1. ദേവദേവൻ

      തീർച്ചയായും സഹോ.
      നമ്മുടെ ചുറ്റിലും കാണുന്ന പലരും ആയിരിക്കാം.
      അല്ലെങ്കിൽ നമ്മൾ തന്നെയാവാം.
      കഥയിലെ നായകൻ ഒരു പ്രതിരൂപം മാത്രം
      ❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട്

    1. ദേവദേവൻ

      നന്ദി ❤️❤️

  4. super story. sharikkum manassil pathinju

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  5. ❤❤❤

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️❤️

  6. ഏക - ദന്തി

    ദേവദേവാ .. നല്ല ആശയം ,അതിലും നല്ല വാക്കുകൾ …ഇത് ചങ്കിൽ കൊള്ളിച്ച് എഴുതിയ നിങ്ങൾ ഇതുപോലെ അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടോ ?
    വളരെ ഇഷ്ടായി …. തോനെ ഹാർട്സ്

    1. വിക്രമാദിത്യൻ

      സഹോ സംഭവം ചുമ്മാ പൊളി ആണ്

      1. ദേവദേവൻ

        നന്ദി സഹോ ❤️❤️❤️❤️

    2. ദേവദേവൻ

      തീർച്ചയായും സഹോ. അനുഭവങ്ങളിൽ കൂടി അല്ലെ എല്ലാം ❤️❤️❤️
      തിരിച്ചും തോനെ ഹാർട്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Its a insperational story

    1. ദേവദേവൻ

      ശെരിയാണ് സഹോ. പെണ്ണിന്റെ മെന്മയും അവളുടെ മനസ്സും വാഴ്ത്തുന്നവർക്കിടയിൽ ആണുങ്ങൾക്ക് വേണ്ടിയും ഒരു എഴുത്ത് വേണ്ടേ ❤️❤️❤️

  8. മനസ്സ് നിറഞ്ഞു…
    ❤?

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️
      ഒത്തിരി സ്നേഹം

  9. അഗ്നിദേവ്

    ??????നന്നായിരുന്നു ബ്രോ

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  10. നിധീഷ്

    ❤❤❤❤❤

    1. ദേവദേവൻ

      ❤️❤️❤️

  11. nannayittund bro….adipoli …..

    1. ദേവദേവൻ

      നന്ദി സഹോ❤️❤️❤️

  12. ??? super……

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  13. സൂര്യൻ

    ????

    1. ദേവദേവൻ

      ❤️❤️❤️

  14. ?സിംഹരാജൻ

    Deva❤?,
    Nthu correct aado ithilullath❤!!! Prarabhda samayath aareym mohikkaruth…karanam nammude kashtappadil vanengum pukazhthunnavarkk athoru sukham matramanu!!! Ennal snehathinte kanika manassil kanilla ennathanu sathyam…
    Thanks for a wonderful story my bro
    ❤?❤?

    1. ദേവദേവൻ

      ആണ് bro. ആണൊരുത്തന്റെ ജീവിതം അങ്ങനെയാണ്.
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  15. ❤️❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

  16. Hi

Comments are closed.