ആണൊരുത്തൻ [ദേവദേവൻ] 121


ആണൊരുത്തൻ

Author : ദേവദേവൻ

 

മണ്ടൻ, പൊട്ടൻ, ബുദ്ധിയില്ലാത്തവൻ, മന്ദബുദ്ധി, കഴുത

വിശേഷണങ്ങൾ പലതാണ്.

എന്റെ തെറ്റാണോ ഇതെല്ലാം. ജീവിതത്തിൽ ഒന്നും ശെരിയാവുന്നില്ലെന്നേ. എന്തു ചെയ്താലും പരാജയം മാത്രമാണ്.

എന്തേലും പണി ഏൽപ്പിച്ചിട്ട് തെറ്റ് കാണിക്കുമ്പോൾ മുതലാളി വിളിക്കുന്ന വാക്കുകളാണ് ഇതെല്ലാം.

ആരോട് പോയി പറയാനാണ് ഇതൊക്കെ.

മനസ്സിൽ സ്വയം ഉരുവിട്ടുകൊണ്ട് അവൻ നടന്നു.

നിലം തുടയ്ക്കാനായി വലിയൊരു ബക്കറ്റും വെള്ളവും കൊണ്ടുവന്നു.

ഫ്ലോർ ക്ളീനറും ചേർത്ത് തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് അവൻ നിലത്തിരുന്നു കൊണ്ട് ആ ടൈൽസ് ഇട്ട തറ മുഴുവൻ തുടച്ചെടുത്തു.

അയാൾ ഇതെല്ലാം കണ്ടു നിൽക്കുന്നുണ്ട്.

സിഗരറ്റ് വലിച്ചു പുകയൂതി വിട്ടുകൊണ്ട് അയാൾ അവനു നിർദ്ദേശങ്ങൾ കൊടുത്തു.

ബക്കറ്റിൽ ബാക്കിയുണ്ടായിരുന്ന വെള്ളവും കളഞ്ഞു അയാൾക്കുള്ള കട്ടൻ ചായ പീടികയിൽ നിന്നും വാങ്ങി അവൻ തിരിച്ചെത്തി.

അടുത്ത പണികൾക്ക് തുടക്കമിട്ടുകൊണ്ട് അവൻ ഷർട്ടിന്റെ അറ്റം മുകളിലേക്ക് തെറുത്ത് കയറ്റി.

വലിയ പഞ്ചസാര ചക്കുകൾ അവന്റെ തലയിൽ ആരൊക്കെയോ ചേർന്ന് വെച്ചുകൊടുത്തു. ഉള്ളിലേക്ക് അത് കൊണ്ട് പോകുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.

ഭാരമാണ് അതിന്. വല്ലാത്ത ഭാരം!

ചുമടെടുത്തു ശീലമായിരിക്കുന്നു ഇപ്പോൾ. പക്ഷെ ഓരോ ചാക്ക് കെട്ടുകളും തലയിലേക്ക് എടുത്ത് കയറ്റുമ്പോൾ ഈരേഴുലകവും കാണും.

ഭാരവുമേന്തി അവൻ നടന്നു.

കാലുകൾ വിറയ്ക്കുന്നുണ്ട്.
അതെങ്ങനെ രാവിലെ ഒരു കട്ടൻചായ മാത്രമാണ് കുടിച്ചത്.
വയറ്റിലോട്ട് എന്തെങ്കിലും ചെന്നാലല്ലേ ജോലി ചെയ്യാൻ ആരോഗ്യം കാണുള്ളൂ.

അവൻ ഓരോന്ന് ആലോചിച്ചു നടന്നു.

ജീവിതത്തിൽ ഉടനീളം സന്തോഷം അറിഞ്ഞിട്ടില്ലാത്തവൻ. കണ്ണുനീരിൽ കാഴ്ചകൾ കാണാൻ പഠിച്ചവൻ. കുടുംബത്തെ സ്വന്തം ചുമലിൽ അന്തസ്സായി പോറ്റുന്നവൻ.

34 Comments

  1. Abhiprayam paryathe pokan pattunnilla. Valare mikacha oru ezhuthu♥️♥️

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  2. ഇത്… നമ്മിൽ പലരും തന്നെ അല്ലെ…. അതോ നാം തന്നെ അല്ലെ ❤

    1. ദേവദേവൻ

      തീർച്ചയായും സഹോ.
      നമ്മുടെ ചുറ്റിലും കാണുന്ന പലരും ആയിരിക്കാം.
      അല്ലെങ്കിൽ നമ്മൾ തന്നെയാവാം.
      കഥയിലെ നായകൻ ഒരു പ്രതിരൂപം മാത്രം
      ❤️❤️❤️

  3. കൊള്ളാം നന്നായിട്ടുണ്ട്

    1. ദേവദേവൻ

      നന്ദി ❤️❤️

  4. super story. sharikkum manassil pathinju

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  5. ❤❤❤

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️❤️

  6. ഏക - ദന്തി

    ദേവദേവാ .. നല്ല ആശയം ,അതിലും നല്ല വാക്കുകൾ …ഇത് ചങ്കിൽ കൊള്ളിച്ച് എഴുതിയ നിങ്ങൾ ഇതുപോലെ അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടോ ?
    വളരെ ഇഷ്ടായി …. തോനെ ഹാർട്സ്

    1. വിക്രമാദിത്യൻ

      സഹോ സംഭവം ചുമ്മാ പൊളി ആണ്

      1. ദേവദേവൻ

        നന്ദി സഹോ ❤️❤️❤️❤️

    2. ദേവദേവൻ

      തീർച്ചയായും സഹോ. അനുഭവങ്ങളിൽ കൂടി അല്ലെ എല്ലാം ❤️❤️❤️
      തിരിച്ചും തോനെ ഹാർട്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Its a insperational story

    1. ദേവദേവൻ

      ശെരിയാണ് സഹോ. പെണ്ണിന്റെ മെന്മയും അവളുടെ മനസ്സും വാഴ്ത്തുന്നവർക്കിടയിൽ ആണുങ്ങൾക്ക് വേണ്ടിയും ഒരു എഴുത്ത് വേണ്ടേ ❤️❤️❤️

  8. മനസ്സ് നിറഞ്ഞു…
    ❤?

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️
      ഒത്തിരി സ്നേഹം

  9. അഗ്നിദേവ്

    ??????നന്നായിരുന്നു ബ്രോ

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  10. നിധീഷ്

    ❤❤❤❤❤

    1. ദേവദേവൻ

      ❤️❤️❤️

  11. nannayittund bro….adipoli …..

    1. ദേവദേവൻ

      നന്ദി സഹോ❤️❤️❤️

  12. ??? super……

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

  13. സൂര്യൻ

    ????

    1. ദേവദേവൻ

      ❤️❤️❤️

  14. ?സിംഹരാജൻ

    Deva❤?,
    Nthu correct aado ithilullath❤!!! Prarabhda samayath aareym mohikkaruth…karanam nammude kashtappadil vanengum pukazhthunnavarkk athoru sukham matramanu!!! Ennal snehathinte kanika manassil kanilla ennathanu sathyam…
    Thanks for a wonderful story my bro
    ❤?❤?

    1. ദേവദേവൻ

      ആണ് bro. ആണൊരുത്തന്റെ ജീവിതം അങ്ങനെയാണ്.
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം സഹോ ❤️❤️❤️

  15. ❤️❤️❤️❤️

    1. ദേവദേവൻ

      ❤️❤️❤️

  16. Hi

Comments are closed.