ദിയയ്ക്ക് നെറുകയിൽ ഒരുമ്മയും കൊടുത്ത് രോഹിത്ത് ബൈക്കും സ്റ്റാർട്ട് ചെയ്ത് ദൂരേക്ക് മറഞ്ഞു ..
*********
ഓഫിസിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ സന്ധ്യ തീർത്തും അസ്വസ്ഥയായിരുന്നു .. നാളെയാണ് മന്ത്രി പറഞ്ഞ അവസാന ദിവസം .. ശരത് ആണെങ്കിൽ ഇതുവരെ വിളിച്ചിട്ടുമില്ല ..
അങ്ങനെ നൂറായിരം ആവലാതികളോടെയാണ് ഉമ്മറത്ത് കാലും നീട്ടിയിരിക്കുന്ന അമ്മയുടെ മടിയിലേക്ക് സന്ധ്യ തലചായ്ച്ചത്..
വലിയ IPS ഓഫിസർ ആണെങ്കിലും സന്ധ്യ ഇന്നും ഒരു മകളാണ്..
“എന്തു പറ്റി എൻ്റെ കുട്ടിക്ക് .. ? ” അമ്മ സന്ധ്യയുടെ നെറുകയിൽ തലോടികൊണ്ട് ചോദിച്ചു..
“ഏയ്.. അത് .. ” അമ്മയോട് മറുപടി പറയാൻ തുനിഞ്ഞതും അടുത്തുണ്ടായ സന്ധ്യയുടെ മൊബൈൽ റിംഗ് ചെയ്തതും ഒരേ സമയത്തായിരുന്നു .. ഒഫീഷ്യൽ കോൾ ആയതു കൊണ്ട് മറ്റാെന്നും ആലോചിക്കാതെ സന്ധ്യ കോൾ അറ്റൻഡ് ചെയ്യുകയും ചെയ്തു..
“ഹലോ.. ”
മറുതലക്കലിലെ സംസാരം കേട്ട്
“വാട്ട്.. ഓ.. മൈ ഗോഡ്. .. എപ്പോഴാ ഇത്.. .. ”
” ദാ. ഞാനിപ്പോൾ തന്നെ ഇറങ്ങുവാ… “സന്ധ്യ വെപ്രാളപ്പെട്ട് മറുപടി പറഞ്ഞു..
തുടരും…..
[ആദ്യഭാഗം എത്രത്തോളം നന്നായി എന്നറിയില്ല … വായനക്കാരായ നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായത്തിന് കാത്തിരിക്കുന്നു എന്ന് സസ്നേഹം വരുൺ.. ]
തുടക്കം കൊള്ളാം. ബ്രോ… ??
കൊള്ളാം ഒരു നല്ല തുടക്കം
Thudaru
Super
Hope a good suspense story
Kollada adipoli
❤
സൂപ്പർ ❤
❤️❤️❤️
❤