ആകസ്മികം [Varun Bharathan] 48

പ്രതികാരത്തിൻ്റെ ബാക്കി പാത്രമാണ് എന്ന് ആർക്കും മനസിലാകും. പക്ഷേ ആ പ്രതികാരം അച്ഛനോടാണോ മകനോടാണോ എന്നു മാത്രമാണ് ഇനി നമ്മൾ കണ്ടു പിടിക്കേണ്ടത്. അങ്ങനെ എങ്കിൽ അതായിരിക്കും കൊലയാളിയിലേക്ക് എത്താനുള്ള എളുപ്പ വഴി ..”

“ഓക്കെ ശരത് .. ദെൻ.. രണ്ടു ദിവസത്തിനുള്ളിൽ തനിക്ക് ഈ കേസിനു നിർണ്ണായകമായ തെളിവ് കിട്ടട്ടെ… ” സന്ധ്യ പറഞ്ഞു നിർത്തി.. തൻ്റെ മേലുദ്യോഗസ്ഥയ്ക്കും ആഭ്യന്തര മന്ത്രിക്കു മുന്നിലും നാണം കെട്ട് നിൽക്കേണ്ടി വന്നതിൽ ശരതിന് വല്ലാത്ത സങ്കടം തോന്നി.. തീർത്തും കലുഷിതമായ മനസോടെയാണ് അയാൾ എസ് പി ഓഫീസ് വിട്ടിറങ്ങിയത്..

***********

തിരമാലകൾ ആർത്തലച്ച് വന്ന് തൊട്ടുരുമ്മി നീട്ടിയ കാലുകളെ സ്പർശിച്ചപ്പോഴാണ് രോഹിത്തിനും ദിയയ്ക്കും സ്വബോധം വീണത്. അത്ര നേരം അവർ ഗാഢമായ് കടലിനെ സാക്ഷിയാക്കി ചുംബിക്കുകയായിരുന്നു ..

അപ്പോഴാണ് രോഹിത്തിൻ്റെ മൊബൈലിൽ ആരുടെയോ വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നത് ദിയ കണ്ടത്.. വാട്സ് ആപ്പ് നോട്ടിഫിക്കേഷൻ കണ്ട രോഹിത്ത് അത് കസിൻ സിസ്റ്ററാണ് എന്നു പരവേശപ്പെട്ടു പറഞ്ഞു.

എന്തോ ദിയയ്ക്ക് രോഹിത്തിൻ്റെ ആ മറുപടി തീരെ ദഹിച്ചില്ല…

“ദേ .. രോഹിത്തേ സമയം ഒൻപതു കഴിഞ്ഞു .. ഇനിയും വൈകിയാൽ വീട്ടുകാർ എന്നെ ഗേറ്റിനു വെളിയിലാക്കും .. കൂട്ടുകാരിയെ കാണാൻ എന്നും പറഞ്ഞാ ഞാൻ വൈകീട്ട് ഇറങ്ങിയത് ..” ദിയക്ക് നേരം വൈകിയത് കണ്ട് വെപ്രാളത്തോടെ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

“ഓ.. എന്നാൽ പിന്നെ ഇറങ്ങാം .. ” എന്നു പറഞ്ഞ് രോഹിത്ത് എഴുന്നേറ്റ് ദിയയുടെ കൈയും പിടിച്ച് കടപ്പുറത്ത് കൂടി നടക്കാൻ തുടങ്ങി..

നഗരത്തിലെ പ്രമുഖനായ ക്രിമിനൽ ലോയറായ കിഷൻ ചന്ദ്രയുടെ മകനാണ് രോഹിത്ത് ചന്ദ്രൻ …. രോഹിത്തും ദിയയും തമ്മിൽ കണ്ടുമുട്ടിയിട്ട് ഏതാണ്ട് ഒന്നര വർഷമാകുന്നു..

കടപ്പുറത്തു കൂടി ദിയയെയും ചേർത്തു പിടിച്ച് നടക്കുമ്പോൾ തങ്ങളെ ആരോ പിന്തുടരുന്നു എന്ന് രോഹിത്തിന് തോന്നി.. അയാൾ രണ്ടും കൽപ്പിച്ച് തിരിഞ്ഞു നോക്കി.. പക്ഷേ… പിന്നിൽ ശൂന്യമായിരുന്നു .

” എന്തു പറ്റി രോഹിത്ത് .. “ദിയ ചോദിച്ചു..

” അത് .. എയ്.. ഒന്നുമില്ല.. വാ.. പോകാം .. ” രോഹിത്ത് നടത്തത്തിന് വേഗത കൂട്ടി..

ബൈക്കും സ്റ്റാർട്ട് ചെയ്ത് ദിയയെ ദിയയുടെ വീടിനു മുന്നിൽ ഇറക്കി രോഹിത്ത് പോകാൻ ഒരുങ്ങി ..

” ഇനി നീ നേരെ വീട്ടിലോട്ട് അല്ലേ.. ? ”

“അല്ല .. എനിക്ക് എൻ്റെ കസിൻ സിസ്റ്ററെ കാണണണം എന്നിട്ടേ വീട്ടിലേക്കുള്ളൂ.. ”

“ആണോ … രാത്രി സമയമാണ് .. ശ്രദ്ധിക്കണേ …”

“ആടോ.. താൻ പേടിക്കണ്ട… ഞാൻ വീട്ടിൽ എത്തി വാട്സ്ആപ്പിൽ മെസേജ് അയക്കാം .. ”

“Good night കരളേ … ”

“ഗുഡ് നൈറ്റ് മുത്തേ… “

8 Comments

  1. ദ്രോണ നെരൂദ

    തുടക്കം കൊള്ളാം. ബ്രോ… ??

  2. കൊള്ളാം ഒരു നല്ല തുടക്കം
    Thudaru

  3. Super
    Hope a good suspense story

  4. Kollada adipoli

  5. നിധീഷ്

  6. വിനോദ് കുമാർ ജി ❤

    സൂപ്പർ ❤

  7. സഞ്ജയ് പരമേശ്വരൻ

    ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

Comments are closed.