ശരത്തിൻ്റെ മറുപടിക്ക് കാത്തുനിൽക്കാതെ സന്ധ്യ ഫോൺ കോൾ കട്ടാക്കി .. പതിവിലും ദേഷ്യത്തോടെയാണ് സന്ധ്യ മേഡം തന്നോട് സംസാരിച്ചത് എന്ന് ശരത്തിനു മനസിലായി. കാരണം വ്യക്തമാക്കത്തത് കൊണ്ട് ആ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് ശരത് എസ്.പി ഓഫിസിലേക്ക് യാത്ര തിരിച്ചു..
*********
ശരത് എസ്.പി ഓഫിസിലേക്ക് എത്തുമ്പോഴേക്കും സന്ധ്യയെ കാണാൻ ആഭ്യന്തര മന്ത്രി നേരിട്ട് എത്തിയിരുന്നു .. കാര്യങ്ങൾ അറിയാതെ ശരത് നേരെ നടന്ന് സന്ധ്യയുടെ ക്യാബിനു മുന്നിൽ എത്തി ..
“May I Come in Madam ..”
” Yes Coming”
ശരത് അവിടെ സന്ധ്യയെ മാത്രമാണ് പ്രതീക്ഷിച്ചിരുന്നത് .. പക്ഷേ പ്രതീക്ഷയ്ക്ക് വിപരീതമായി ആഭ്യന്തര മന്ത്രിയെ കൂടി കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത നാണക്കേട് തോന്നി..
“സാർ .. ഇതാണ് .. ” സന്ധ്യ മന്ത്രിക്ക് ശരത്തിനെ പരിചയപ്പെടുത്താൻ തുനിഞ്ഞതും വല്ലാത്ത പുച്ഛത്തോടെ അയാൾ ശരത്തിനെയും പിന്നെ സന്ധ്യയെയും നോക്കി..
“താനൊക്കെ പോലിസ് തന്നെയാണോ .. സർക്കാരിൻ്റെ ശമ്പളവും വാങ്ങി ചുമ്മാ വിലസുവാ.. അല്ലേ.. ഈ പണി അറിയില്ലെങ്കിൽ യൂണിഫോം അഴിച്ചു വച്ച് വല്ല ചുമട്ടുജോലിക്കും പോകാൻ നോക്ക് …” മന്ത്രി ശരത്തിനു നേരെ ചാടി കയറി ..
“സർ .. പ്ലീസ്.. ഞാനൊന്ന് പറഞ്ഞോട്ടെ.. ” ശരത്ത് ഇടയിൽ കയറി പറഞ്ഞു.
“താനൊരു കോപ്പും പറയണ്ട.. GK യുടെ മകൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴുദിവസം ആകുന്നു താനും തൻ്റെ പോലിസും എന്തു ചെയ്തു .. ”
“സർ.. ഹരിയുടെ കൊലപാതകി വളരെ എക്സ്പീരിയൻസ് ഉള്ള ഒരു ബ്രില്ലിയൻ്റ് ആയിട്ടുള്ള ഒരാളാണ് .. അയാൾ ഒരു തെളിവു പോലും നമുക്ക് വേണ്ടി തന്നിട്ടില്ല. ”
“ഓ.. പിന്നെ കൊലപാതകി പോലിസിന് വന്ന് തരുമോ തെളിവ് .. ഇതാ തെളിവ് എന്നും പറഞ്ഞ്.. താനൊക്കെ എവിടുത്തെ പോലിസ് ആണ് .. ? ”
“സാർ .. പ്ലീസ്.. കുറച്ച് ..” ഇടയിൽ കയറി സന്ധ്യ പറയാൻ തുടങ്ങി ..
” സന്ധ്യ ഇതിൽ അഭിപ്രായം ഒന്നും പറയണ്ട. ഞാൻ ഇയാളോടാണ് ചോദിച്ചത് .. ” മന്ത്രി കസേരയിൽ നിന്ന് എഴുന്നേറ്റു..
ശരത് തല കുനിച്ചു നിന്നു..
“രണ്ടു ദിവസം കൂടി സമയം തരും.. അതിനുള്ളിൽ എന്തേലും നീക്കുപോക്കു ഉണ്ടാക്കിയേക്കണം ..bloody… ” മന്ത്രി അലറി കൊണ്ട് സന്ധ്യയുടെ ക്യാബിനിൽ നിന്ന് ഇറങ്ങിപ്പോയി..
“സോറി മേഡം .. ഞാൻ കാരണം മേഡത്തിനും ..” ശരത് പറയാൻ തുനിഞ്ഞതും
“അല്ല .. എന്താണ് ശരത്തിൻ്റെ പുതിയ കണ്ടെത്തൽ ..? ”
“മേഡം.. ഹരികൃഷ്ണന് ഈക്കാലയളവിൽ ശത്രുക്കൾ ഇല്ല എന്നാണ് ഇന്നലെ വരെ ഞാൻ നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലായത്.. അതേസമയം ബിസിനസ് സാമ്രാട്ടായ അയാളുടെ അച്ഛൻ ഗോപൻ സാറിന് ശത്രുക്കൾക്ക് ഒരു പഞ്ഞവും ഇല്ല .. ഹരി മരിച്ചു കിടക്കുന്ന ഫോട്ടോ നോക്കിയാൽ അതൊരു
തുടക്കം കൊള്ളാം. ബ്രോ… ??
കൊള്ളാം ഒരു നല്ല തുടക്കം
Thudaru
Super
Hope a good suspense story
Kollada adipoli
❤
സൂപ്പർ ❤
❤️❤️❤️
❤