കോട്ടേഴ്സ് ഇറങ്ങാൻ നേരം ഹരിയുടെ കേസ് ഡയറി ശരത്തിൻ്റെ കൈയിൽ ഉണ്ടായിരുന്നു. ജീപ്പിൽ കയറിയ ശരത്ത് നേരെ പോയത് ഹരിയുടെ ലാസ്റ്റ് ഫോൺ കോളുകൾ തേടിയായിരുന്നു.
കൊല ചെയ്യപ്പെടുന്നതിനു ദിവസങ്ങൾക്ക് മുന്നേ ഹരി നടന്ന വഴികൾ ചെന്നു കണ്ട ആൾക്കാരെ സ്ഥലങ്ങളെ എല്ലാം തേടി ശരത് ഊണും ഉറക്കും കളഞ്ഞ് അലഞ്ഞു നടന്നു..
നാലു അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ വലിയ പുരോഗതിയുണ്ടാക്കാൻ ശരതിനു കഴിഞ്ഞില്ല.
എന്തോ അയാൾക്ക് അയാളിലെ അതുവരെ ഉണ്ടായിരുന്ന ആത്മാർത്ഥത ചോരും പോലെ തോന്നി…..
********
രാവിലെ പതിവിലും അഞ്ച് മിനുട്ട് താമസിച്ചാണ് സന്ധ്യ ഓഫീസിൽ എത്തിയത്… അപ്പോഴാണ് എസ്.പി ഓഫിസിൽ നിന്നും സന്ധ്യയുടെ ഫോൺ റിംഗ് ചെയ്തത് ..
ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ നിന്നാണ് വിളി വന്നത്.. GK യുടെ മകൻ ഹരിയുടെ കൊലപാതകത്തെ കുറിച്ച് കേസിലെ നീക്കുപോക്കുകളെ, പുതിയ തെളിവുകളെ കുറിച്ച് അറിയാനായിരുന്നു ആ ഔദ്യോഗിക കോൾ..
പക്ഷേ അതിനു മറുപടി പറയാൻ സന്ധ്യയ്ക്ക് കഴിഞ്ഞില്ല.. ശരത്ചന്ദ്രൻ കേസ് അന്വേഷിച്ച് നാളിതുവരെ ഒരു തുമ്പും കണ്ടെത്തിയില്ല എന്ന് സന്ധ്യ വ്യസന സമേതം അവരെ അറിയിച്ചു..
ആഭ്യന്തര മന്ത്രിയുടെ ഓഫിസിലെ ഫോൺ കോൾ കട്ടായതോടെ സന്ധ്യ ശരത്തിനെ വിളിക്കാൻ തുടങ്ങി ..
സന്ധ്യയ്ക്ക് ജോലിയിൽ പ്രവേശിച്ച് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുന്നത്. അത് അവരുടെ മനസിനെ നന്നേ കലുഷിതമാക്കിയിരുന്നു …
ഹരികൃഷണൻ്റെ കൂട്ടുകാരെ തേടിയിട്ടുള്ള യാത്രയിലായിരുന്നു ശരത് .. ആ സമയത്താണ് പതിവില്ലാത്ത സന്ധ്യയുടെ കോൾ ശരത്തിനെ തേടി എത്തിയത്..
“ഹലോ മേഡം … ”
” ശരത് .. താൻ എവിടെയാണ്. ? എനിക്ക് പെട്ടന്ന് തന്നെ മീറ്റ് ചെയ്യണം.. ”
“മേഡം.. ഞാൻ ഹരികൃഷ്ണൻ്റെ ഒന്ന് രണ്ട് കൂട്ടുകാരെ തേടി ഇറങ്ങിയതാ.. ഒരു കാര്യം കൺഫോം ചെയ്യാൻ.. അതു കൊണ്ട് വരാൻ കുറച്ചു ലേറ്റ് ആകും..”
“നോ മോർ എസ്ക്യൂസ്.. വിത്തിൻ വൺ ഹവർ താൻ എൻ്റെ ഓഫിസിൽ ഹാജരാകണം”
തുടക്കം കൊള്ളാം. ബ്രോ… ??
കൊള്ളാം ഒരു നല്ല തുടക്കം
Thudaru
Super
Hope a good suspense story
Kollada adipoli
❤
സൂപ്പർ ❤
❤️❤️❤️
❤