ആകസ്മികം [Varun Bharathan] 48

എസ് ഐ ശരത്ചന്ദ്രനാണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്ന് ഗോപൻ നേരത്തെ തന്നെ അറിഞ്ഞിരുന്നു.. ശരത്തിനെ കണ്ട ഗോപൻ ഫോൺ കോൾ കട്ട് ചെയ്ത ശേഷം അയാളെ അകത്തേക്ക് ക്ഷണിച്ചു….

കല്യാണതലേന്നാളിലെ വീട്ടിലെ കാര്യങ്ങൾ ഒന്നുകൂടി ശരത്ത് ലേഖയോടും ഗോപനോടും വിശദമായി ചോദിച്ചു.. മകനെ കൊന്നവരെ നിങ്ങളെ രണ്ടു പേരെയും ഈ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചവരെ എന്തു വില കൊടുത്തും കണ്ടു പിടിക്കും എന്ന വാക്കു നൽകിയാണ് ശരത് അവിടം വിട്ടത്..

നേരം വൈകി തീരെ അസ്വസ്ഥമായ മനസുമായിട്ടാണ് ശരത് ക്വാട്ടേഴ്സിൽ തിരിച്ച് എത്തിയത്..

കൊലപാതകം കഴിഞ്ഞ് നേരമത്ര ആയിട്ടും അയാൾക്ക് സത്യത്തിൽ ഹരിയുടെ കൊലപാതകിയെ കുറിച്ച് യാതൊരു തുമ്പും കിട്ടിയില്ലായിരുന്നു ..

പോലീസ് ക്വാട്ടേഴ്സിൽ ശരത് തനിയെയാണ് താമസം.. ചെറിയൊരു കുളി പാസാക്കി മനസു തണുത്ത ശരത് അത്താഴം കഴിച്ചു എന്നു വരുത്തി ടേബിൾ ലാംപ് ഓൺ ചെയ്ത് മുറിക്കകത്തെ കസേരയിൽ ഇരുന്നു ….

മേശപ്പുറത്ത് മരിച്ചു കിടക്കുന്ന ഹരിയുടെ ഫോട്ടോകൾ ചേർത്ത് ഒരു കവറിൽ ഇട്ട് വച്ചിരുന്നു…

നനുത്ത കൈകൾ കൊണ്ട് അയാൾ അത് തുറന്ന് കണ്ടത് ലിംഗം ഛേദിച്ച് അതേ ലിംഗം വായയിൽ തിരുകി വച്ച ഹരിയുടെ ജീവനറ്റ ശരീരത്തിൻ്റെ ഫോട്ടോഗ്രാഫുകളാണ്..

ആ ഫോട്ടോയിലേക്ക് കുറേ നേരം നോക്കിയപ്പോൾ ഹരിയോട് ആരോ ചെയ്തു തീർത്ത ഒരു പ്രതികാരം എന്ന ആശയം ശരത്തിൽ ഉദിച്ചുയർത്തു … അതുപോലെയായിരുന്നു ജീവനറ്റ അയാളുടെ അവസാന രക്ഷയെന്നോണം കണ്ണുകൾ മുകളിലോട്ട് തുറിച്ചുള്ള കിടപ്പ്..

എന്തൊക്കെയോ മനസിൽ ഊട്ടിയുറപ്പിച്ചിട്ടാണ് ശരത് കിടക്കയിലേക്ക് വീണത്..

********************
******

“വിവാഹബന്ധം വേർപ്പെടുത്താൻ ഇരുകൂട്ടരും ഒരേ പോലെ താൽപര്യം കാട്ടിയതിനാൽ ഈ കോടതി അവരുടെ വിവാഹബന്ധം വേർപ്പെടുത്തിയതായി അറിയിക്കുന്നു .. ഈ കൂട്ടരുടെ മക്കളുടെ അവകാശ തർക്കത്തിൽ അപലപിക്കാനേ ഈ കുടുംബ കോടതിക്ക് കഴിയൂ .. ആയതിനാൽ മൂത്ത കുട്ടിയെ മാതാവിൻ്റെ കൂടെയും ഇളയ കുട്ടിയെ പിതാവിൻ്റെ സംരക്ഷണത്തിലും തുടർന്ന് മരണം വരെ ജീവിക്കാൻ ഈ കോടതി ഉത്തരവിടുന്നു .. ” കോടതി മണി മുഴങ്ങി……….
……………….. * *.. **

“അച്ഛാ.. ….” വലിയൊരു ആന്തലോടെയാണ് ശരത് കിടക്കയിൽ നിന്നും എഴുന്നേറ്റത്.. അപ്പോഴേക്കും അയാൾ നന്നേ വിയർത്ത് കുളിച്ചിരുന്നു.. കണ്ണു തുറന്നപ്പോഴാണ് കണ്ടത് എല്ലാം വെറും സ്വപ്നമായിരുന്നു എന്ന് ശരത് തിരിച്ചറിഞ്ഞത്.

” കുറേ കാലങ്ങളായി ഓർമകളുടെ പഴയ ഭാണ്ഡ കെട്ടുകൾ സ്വപ്നത്തിൽ പോലും വരാറില്ല. ഇതെന്തോ ഇന്നലെ സന്ധ്യ മേഡത്തിൽ നിന്നും ഹരികൃഷ്ണൻ കൊലക്കേസ് ഏറ്റുവാങ്ങിയതു മുതൽ ഉള്ളിൽ എന്തോ പോലെ … പഴയ കാലങ്ങൾ എല്ലാം തികട്ടിവരുന്നു… ” ശരത്ത് മനസിൽ ഓർത്തുകൊണ്ട് കൈക്കൊണ്ട് മുഖം തുടച്ചു.

ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴ് കഴിഞ്ഞ് രണ്ടു മിനുട്ടാകുന്നു… പുതപ്പെടുത്ത് മടക്കി വച്ച് പല്ലുതേപ്പും കുളിയും കഴിഞ്ഞ് വേഷം മാറി ക്വാട്ടേഴ്സ് അടക്കുമ്പോഴേക്കും സമയം എട്ടേമുക്കാൽ..

8 Comments

  1. ദ്രോണ നെരൂദ

    തുടക്കം കൊള്ളാം. ബ്രോ… ??

  2. കൊള്ളാം ഒരു നല്ല തുടക്കം
    Thudaru

  3. Super
    Hope a good suspense story

  4. Kollada adipoli

  5. നിധീഷ്

  6. വിനോദ് കുമാർ ജി ❤

    സൂപ്പർ ❤

  7. സഞ്ജയ് പരമേശ്വരൻ

    ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

Comments are closed.