ആകസ്മികം [Varun Bharathan] 48

ഹരിയുടെ മരണകാരണം.. മരിക്കുന്നതിനു മുൻപ് ക്രൂര മർദനം തന്നെ അയാൾ ഏറ്റുവാങ്ങിയിട്ടുണ്ട് .. പക്ഷേ മൃതദേഹം മരിച്ചു കിടക്കുന്ന സമയത്ത് നോക്കുമ്പോൾ ഒടിവോ ചതവോ ഒന്നും കണ്ടില്ലായിരുന്നു. എന്നാൽ ശരീരത്തിൻ്റെ മർമഭാഗം നന്നായി ചതഞ്ഞിരുന്നു. കളരിയോ മറ്റൊ ഒക്കെ നന്നായി അറിയുന്ന ഒരാൾക്ക് മാത്രമേ ഇത്തരത്തിൽ ആരോഗ്യദൃഢനായ ഒരു ചെറുപ്പക്കാരനെ മർദിക്കാൻ കഴിയൂ.. അയാളുടെ ശ്വാസകോശത്തിൻ്റെ ഭാഗത്തും ഇടുപ്പും ഒക്കെ മർദ്ദനത്തിൽ കലങ്ങിയിട്ടുണ്ട് .. കൊലയാളിയുമായി ഒരു ബലപ്രയോഗം നടന്നതിൻ്റെ എല്ലാ തെളിവുകളും ഹരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെളിവാക്കുന്നു .. ”

” അയാളുമായി ബലപ്രയോഗം നടന്നു എങ്കിൽ കൊലയാളിയുടെ ഫിംഗർപ്രിൻറ് ശരീരത്തിൽ നിന്നും കിട്ടുമല്ലോ.. ഫോറൻസിക് റിപ്പോർട്ട് എന്തു പറയുന്നു ശരത്ത്? ”

” മാഡം .. കൊലയാളിയുടെ ഒരു സാംപിൾ പോലും ഹരിയുടെ ശരീരത്തിൽ നിന്നും കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. കൈയുറ ധരിച്ചിട്ടാണ് അയാൾ ബലപ്രയോഗം നടത്തിയിട്ടുണ്ടാക്കുക. ആ മുറിയിൽ നിന്നോ വീട്ടിൽ നിന്നോ കൊലയാളിയുടെ ഒരു സാംപിൾ പോലും ലഭിച്ചിട്ടില്ല. അതിനർത്ഥം….”

“അതിനർത്ഥം കൊലയാളി വളരെ ബ്രില്ലിയൻ്റ് ആണ് എന്ന് അല്ലേ ശരത്ത്.. ? ” ശരത്തിനെ മുഴുവൻ പറയാൻ സമ്മതിക്കാതെ സന്ധ്യ ഇടയിൽ കയറി പറഞ്ഞു..

“കറക്ട് ആണ് മേഡം .. പക്ഷേ.. കൊലയാളി അയാളു പോലുമറിയാതെ എന്തേലും ഒരു തെളിവ് ആ വീട്ടിലോ മറ്റോ നമുക്ക് വേണ്ടി ഇട്ടു തന്നിട്ടുണ്ടാകും.. എന്ന് എൻ്റെ മനസ് പറയുന്നത്.. ” ശരത്ത് പറഞ്ഞ് അവസാനിപ്പിക്കുമ്പോഴേക്കും എ എസ് പി സന്ധ്യയുടെ ഫോൺ റിംഗ് ചെയ്തു ..

സന്ധ്യ ഒട്ടും താമസിക്കാതെ കോൾ അറ്റൻഡ് ചെയ്തു. മറുതലയ്ക്കലിൽ ആരാണെന്ന് അറിയാതെ ശരത്ത് അവിടെ തന്നെ ഇരുന്നു ..

“ഹലോ സാർ.. ”

“അതെ.. സാർ.. എസ് ഐ ശരത്ചന്ദ്രൻ എൻ്റെ മുന്നിൽ ഉണ്ട് .. ”

“പറയാം സാർ.. ”

“ശരി സാർ.. ”

സന്ധ്യ കോൾ കട്ട് ചെയ്ത ശേഷം ശരത്തിനു നേരെ തിരിഞ്ഞു ..

“ഹോം മിനിസ്റ്ററുടെ ഓഫിസിൽ നിന്നാണ് വിളിച്ചത് .. ഞാൻ പറയാതെ തന്നെ തനിക്കും അറിയാമല്ലോ കാര്യങ്ങൾ .. സംഗതി ഓരോ സെക്കൻ്റ് വൈകും തോറും വഷളായി കൊണ്ടിരിക്കുകയാണ് ..

ഒന്നാമത് കൊല്ലപ്പെട്ട ഹരികൃഷ്ണൻ കോഴിക്കോട് നഗരം ഭരിക്കുന്ന ബിസിനസ് സാമ്രാട്ടിൻ്റെ മകൻ .. പിന്നെ ഹോംമിനിസ്റ്ററുടെ ഓഫിസ് വരെ സ്വാധിനം ചെല്ലുന്ന കൈകളുടെ കാര്യം ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ ശരത്ത് .. ” സന്ധ്യ പറഞ്ഞു..

“ശരിയാണ് മാഡം .. ”

” ദെൻ .. താൻ നേരത്തെ അറിഞ്ഞു കാണുമല്ലോ.. ഇനി ഇത് ജസ്റ്റ് ഒരു ഫോർമാലിറ്റിക്ക് വേണ്ടി മാത്രം ! ഹരികൃഷ്ണൻ കൊലപാതക കേസിൻ്റെ അന്വോഷണം തന്നെ ഏൽപ്പിക്കുകയാണ്.. എനിവേ.. ഓൾ ദ ബെസ്റ്റ് .. ”

“താങ്ക് യു മേഡം.. ”

എസ്.പി സന്ധ്യയോടു യാത്ര പറഞ്ഞ് ശരത്ത് നേരെ പോയത് GK യുടെ ബംഗ്ലാവിലേക്കാണ്.. ജീപ്പിൽ നിന്നും ഇറങ്ങി വന്നു കയറുമ്പോൾ തന്നെ ശരത്ത് കണ്ടത് കത്തിച്ചു വച്ച തിരിവിളക്കിനു മുന്നിൽ മകൻ്റെ ഫോട്ടോ നെഞ്ചോട് ചേർന്ന് കരയുന്ന ഹരിയുടെ അമ്മ ലേഖയെയാണ്. അച്ഛൻ ഗോപൻ ആണെങ്കിൽ ആരോടോ ഫോണിൽ സംസാരിക്കുകയാണ്..

8 Comments

  1. ദ്രോണ നെരൂദ

    തുടക്കം കൊള്ളാം. ബ്രോ… ??

  2. കൊള്ളാം ഒരു നല്ല തുടക്കം
    Thudaru

  3. Super
    Hope a good suspense story

  4. Kollada adipoli

  5. നിധീഷ്

    ❤

  6. വിനോദ് കുമാർ ജി ❤

    സൂപ്പർ ❤

  7. സഞ്ജയ് പരമേശ്വരൻ

    ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤

Comments are closed.