വിളിക്കുന്ന ഗോപകുമാറിൻ്റെ മകൻ ഹരികൃഷ്ണൻ അതി ദാരുണമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഇന്നലെ കിടക്കാൻ പോയ ഹരിയെ പൂർണ്ണ നഗ്നനായി ലിംഗം അറുത്ത് അയാളുടെ വായിൽ തന്നെ തിരുകിയ നിലയിലായിരുന്നു മൃതദേഹം രാവിലെ കിടപ്പുമുറിയിൽ കണ്ടത്.. ലിംഗം ചേദിച്ച ഭാഗത്തു നിന്നും രക്തം കിനിഞ്ഞിറങ്ങി ടൈൽസിൽ തളം കെട്ടി നിന്നിരുന്നു..
ഉടൻ പോലിസും നാട്ടുകാരും ഗോപകുമാറിൻ്റെ ബംഗ്ലാവിലേക്ക് ഇരച്ചു കയറി .. മകൻ്റെ അപ്രതീക്ഷിതമായ കൊലപാതകത്തിൽ സമനില തെറ്റിയ അവസ്ഥയിലായിരുന്നു ഗോപനും ഭാര്യ ലേഖയും .. ഫോറൻസിക് ഉദ്യോഗസ്ഥൻമാർ വന്ന് വീടും ഹരിയുടെ മുറിയുടെ മുക്കും മൂലയും പരിശോധിച്ചെങ്കിലും കാര്യമായിട്ട് ഒരു തെളിവും കിട്ടിയില്ല..
വാർത്തയറിഞ്ഞെത്തിയ മാധ്യമക്കാർ അതൊരു ആഘോഷമായി എറ്റെടുത്തു .. മൃതദേഹം ലോക്കൽ പോലീസ് ഇൻക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റ്മോർട്ടത്തിന് ആയി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി ..
ഹരികൃഷ്ണനെ കുറിച്ച് നാട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എല്ലാം എല്ലാം നല്ല അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നത്.. അനാഥാലയത്തിലെ കുട്ടികളെ സംരക്ഷിക്കുന്നതും, അവർക്കുള്ള മധുര പലഹാരങ്ങളും പുത്തൻ ഉടുപ്പുകളും വാങ്ങി കൊടുക്കുന്നതിലും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിലും ഹരി മുന്നിലായിരുന്നു. മറ്റു ചെറുപ്പക്കാർ ഹരിയെ കണ്ടു പഠിക്കണം എന്നു പോലും നാട്ടുകാർ ഇടക്കും തലയ്ക്കും പറയാറുണ്ട് …
ഹരിയുടെ ഓർക്കാപ്പുറത്തുള്ള വിയോഗം ആ കുടുംബത്തിൻ്റെ താളം മൊത്തത്തിൽ തെറ്റിച്ചു ..
കൊല്ലപ്പെട്ടത് നഗരത്തിലെ പ്രമുഖൻ്റെ മകനായതു കൊണ്ടും കൊലപാതകത്തിൻ്റെ പൈശാചികത മുന്നിൽ കണ്ടു കൊണ്ടും അന്വേഷണം ഊർജിതമാക്കാൻ മുകളിൽ നിന്നും ഓർഡർ വന്നു..
ഹരിയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ മുന്നിൽ നിന്ന അവിടെത്തെ ലോക്കൽ പോലിസ് സബ് ഇൻസ്പെക്ടർ ശരത്ത് ചന്ദ്രനാണ് കേസന്വേഷണത്തിനുള്ള ചുമതല കിട്ടിയത്.. ചുറുചുറുക്കുള്ള പോലിസ് ഉദ്യോഗസ്ഥൻ .. കാണാൻ അതി സുന്ദരൻ .. ഏതാണ്ട് ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് വയസ് പ്രായം തോന്നിക്കും .. നീണ്ട പുരികം .. അതായിരുന്നു ശരത്തിൻ്റെ ആകർഷക ഘടകം.. വെളുത്ത നിറമുള്ള ഉറച്ച ശരീരം .. ജീപ്പിൽ നിന്നും ഇറങ്ങിയ ശരത്ത് നേരെ ചെന്നത് എസ്.പി ഓഫിസിലേക്കാണ് ..
” May I Come in Madam .. ”
“വാടോ.. കയറി വാ.. ഞാൻ തന്നെ wait ചെയ്യുകയായിരുന്നു .. ”
ശരത്ത് ചന്ദ്രൻ എ എസ് പി സന്ധ്യയുടെ മുന്നിലേക്ക് നടന്നു..
“ശരത്ത് ഇരിക്ക് .. ”
സന്ധ്യയും ശരത്തും മേൽ – കീഴ് ഉദ്യോഗസ്ഥരാണ് എന്നാൽ അതിലുപരി നല്ല സുഹൃത്തുക്കളുമാണ് ..
“താങ്ക്യു മേഡം .. ” ശരത്ത് ഇരുന്നു കൊണ്ട് പറഞ്ഞു.
“എന്തായി.. ശരത്ത്.. ഹരികൃഷ്ണൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയോ.. ? ”
” Yes Madam .. ഇന്നാണ് റിപ്പോർട്ട് കിട്ടിയത് .. ലിംഗം ഛേദിച്ച ഭാഗത്തു നിന്നുള്ള രക്തസ്രാവം ആണ്
തുടക്കം കൊള്ളാം. ബ്രോ… ??
കൊള്ളാം ഒരു നല്ല തുടക്കം
Thudaru
Super
Hope a good suspense story
Kollada adipoli
❤
സൂപ്പർ ❤
❤️❤️❤️
❤