ആകസ്മികം [Varun Bharathan] 48

“ഒരു മിനുട്ട് … കാര്യമൊക്കെ ശരി .. നീ വലിയ കമ്പനിയുടെ CO ഒക്കെയാണ് .. എന്നാലും നാളെ നിൻ്റെ കല്യാണമാണ് .. ആ ബോധം വേണം.. ” എന്നും പറഞ്ഞ് ഹരിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ലേഖ തിരിഞ്ഞു നിന്ന് മുറിയിലേക്ക് കിടക്കാൻ പോയി..

ലേഖ പോയതിനു ശേഷവും ഹരി ഒരു പത്തു മിനുട്ടോളം ചാറ്റ് ചെയ്തു ഒപ്പം ചിരിക്കുകയും ആരോടൊക്കെയോ ശബ്ദ ശകലങ്ങൾ അയക്കുകയും ഒക്കെ ചെയ്ത ശേഷം ഫോൺ ഓഫ് ചെയ്ത് സോഫയിൽ നിന്ന് എഴുന്നേറ്റ് കതകു ചാരി കിടക്കയിലേക്ക് വീണു..

സാധാരണ കിടക്കണ നേരത്ത് കതകു കുറ്റിയിടാറുണ്ട്.. എന്തോ നാളെത്തെ ദിവസം മനസിൽ ഓർത്തിട്ടോ അതോ ഉറക്കച്ചവടു കൊണ്ടോ എന്തോ അയാൾക്ക് കതകിൻ്റെ കുറ്റിയിടാൻ മറന്നു പോയി ..

***************

പിറ്റേന്ന് കല്യാണ വീട്.. ലേഖ കുളിയൊക്കെ കഴിഞ്ഞ് GK ക്കുള്ള ചായയുമായി ഗോവണി പടികൾ കയറി…

“ഗോപേട്ടാ.. ഇതാ ചായ.. ”

“ഹരി എഴുന്നേറ്റോ ലേഖേ .? .താൻ ഹരിയെ വിളിച്ചില്ലേ.. ? ”

“ഇല്ല ഗോപേട്ടാ.. ഏട്ടന് ചായ തന്നിട്ട് വിളിക്കാം എന്നു കരുതി.. ”

” ആണോ …ശരി ശരി.. വേഗം ചെന്ന് അവനെ വിളിക്ക്.. രാഹുകാലത്തിന് മുന്നേ ഇവിടെ നിന്ന് ഇറങ്ങി ഓഡിറ്റേറിയത്തിൽ എത്തണം .. കാലത്ത് തന്നെ മുടിഞ്ഞ ട്രാഫിക്ക് ആയിരിക്കും നമ്മുടെ കോഴിക്കോട് സിറ്റിയല്ലേ…. ” ഗോപകുമാർ അൽപം തമാശയെന്നോണം പറഞ്ഞു….

ഗോപനോട് മറുപടി പറയാതെ ലേഖ ഹരിയുടെ മുറി ലക്ഷ്യമാക്കി നടന്നു.. ഗോപൻ അടുത്ത് കിടന്ന സോഫയിൽ ചെന്നിരുന്നു ചായ ഊതി കുടിക്കാൻ തുടങ്ങി…. ലേഖ ഹരി കിടന്ന മുറിയുടെ വാതിൽ തട്ടി ..

“ഹരി .. മോനേ.. ദാ.. സമയം ഏഴു കഴിഞ്ഞു .. നീ എഴുന്നേൽക്കാൻ നോക്ക്.. ഇവിടുന്ന് രാഹുകാലത്തിനു മുന്നേ ഇറങ്ങണം. .. ” ലേഖ പറഞ്ഞു…

ഹരിയിൽ നിന്നും യാതൊരു മറുപടിയും ലേഖയ്ക്ക് കിട്ടിയില്ല.. ഒരു നേർത്ത മുരളൽ പോലും..

“നേരം പുലർന്നാലും പോത്തുപോലെ ഉറങ്ങുന്ന ശീലമാണ് നിനക്ക് .. എന്നാലും ഇന്ന് നിൻ്റെ കല്യാണം അല്ലേ കുട്ടീ…. മോനെ … ” അത്രയും പറഞ്ഞ് അവർ വീണ്ടും വാതിൽ തട്ടി .. രണ്ടാമത്തെ തട്ടലിന് അൽപം ശക്തി കൂടി പോയി. ആ തട്ടലിൽ തലേന്നാൾ ലോക്ക് ചെയ്യാതെ ചാരി വച്ച മുറി തുറന്നതും ലേഖ കണ്ട കാഴ്ച..

“മോനേ… ഹരീ… മോനെ… ” എന്നും അലറി ആ അമ്മ പടിക്കെട്ടിൽ തന്നെ പിന്നോട്ടു മറിഞ്ഞു വീണു..

ലേഖയുടെ അലർച്ച GK ബംഗ്ലാവിൽ പലതവണ അലയടിച്ചു..

” ലേഖേ …. എന്തു പറ്റി… ?” എന്നും അലറി വിളിച്ച് സോഫയിൽ ഇരുന്ന ഗോപൻ ഹരിയുടെ മുറിയിലേക്ക് പാഞ്ഞെത്തിയതും അയാളിലെ അച്ഛനും ആ കാഴ്ച കണ്ട് നടുങ്ങി ..

*********

നിമിഷങ്ങൾക്കകം കോഴിക്കോട് നഗരത്തിൽ വാർത്ത കാട്ടുതീ പോലെ പടർന്നു .. ബിസിനസ് സാമ്രാട്ട് GK എന്ന്

8 Comments

  1. ദ്രോണ നെരൂദ

    തുടക്കം കൊള്ളാം. ബ്രോ… ??

  2. കൊള്ളാം ഒരു നല്ല തുടക്കം
    Thudaru

  3. Super
    Hope a good suspense story

  4. Kollada adipoli

  5. നിധീഷ്

  6. വിനോദ് കുമാർ ജി ❤

    സൂപ്പർ ❤

  7. സഞ്ജയ് പരമേശ്വരൻ

    ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

Comments are closed.