അതും പറഞ്ഞു കൊണ്ട് അവൻ ആ റൂമിനു വെളിയിലേക്കിറങ്ങി…..
ആ റൂം പൂട്ടി താക്കോൽ ദൂരേക്ക് എറിഞ്ഞ്……
തുറന്നു കിടന്ന ജന്നൽ വഴി അവൻ പുറത്തിറങ്ങി…..
ആ വീടിന്റെ കാവൽക്കരും പോലീസുകാരും അങ്ങിങ്ങായി ചിതറിക്കിടന്നു അതൊന്നും പരിഗണിക്കാതെ അവൻ ആ രാത്രിയുടെ ഇരുട്ടിലേക് പോയി മറഞ്ഞു ഒരു പിശാചിനെ പോലെ…….
*റൂമിൽ*
കുറെ നേരം അനക്കം കേൾക്കാതെ ആയപ്പോൾ അവൻ പോയെന്ന ധാരണയിൽ മാധവൻ കിടന്നിടത് നിന്നും എണീറ്റു…..
പേടിയോടെ വീണുകിടക്കുന്ന ചെന്നായയെ നോക്കി വാതിലിനടുത്തേക് നടന്നു……..
വാതിൽ തുറക്കാൻ നോക്കി…..
ഇല്ല….
പൂട്ടിയിരിക്കുന്നു….
തള്ളി തുറക്കാമെന്ന് നോക്കിയാൽ ആ ചെന്നായ ശബ്ദം കേട്ട് എണീറ്റാലോ….
♥️♥️♥️♥️♥️♥️
Nic bro
Nannaayind bro? . Spelling mistake koode onnu sradhikkuka.. Keep writing ??
OK ?.