അവസ്ഥാന്തരങ്ങൾ 17

ഡിസ്ച്ചാർജ് ആകുന്ന ദിവസം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തോട് ചിറ്റമ്മ എങ്ങനെ പ്രതികരിക്കുമെന്ന സംശയം എനിക്കുണ്ടായിരുന്നു.എന്നാൽ ആ തീരുമാനത്തെ മൗനമായി അംഗീകരിച്ചു ചിറ്റമ്മ !

അമ്മയില്ലാത്ത കുറവ് എന്റെ ഭർത്താവും മറക്കുകയായിരുന്നു പിന്നീടങ്ങോട്ട്. തന്നോളം പ്രായമുള്ള മരുമകനെ അവർ പൂർണ്ണമായും ഉൾക്കൊണ്ടു. അദ്ദേഹത്തോട് ചിറ്റമ്മ സ്നേഹത്തോടെ പെരുമാറുന്നതു കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്ക്.
ചെക്കപ്പിനു വേണ്ടി ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ കണ്ട പരിചയക്കാരിയോട്, ചോദിക്കാതെ തന്നെ,

“എന്റെ മൂത്ത മോളും മരുമോനുമാണ് ”
എന്നു പറഞ്ഞു ഞങ്ങളെ പരിചയപ്പെടുത്തിയപ്പോൾ എന്നേക്കാൾ മുന്നേ നിറഞ്ഞതും അദ്ദേഹത്തിന്റെ കണ്ണുകളായിരുന്നു.

1 Comment

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ട്.ഇത്തരം കഥകൾ ഇനിയും എഴുതണം!

Comments are closed.