Avasthantharangal by Indu Chadayamangalam
അവഗണനയായിരുന്നു എന്നും ചിറ്റമ്മയ്ക്ക് എന്നോട്. നേരിട്ട് കാണിച്ചിരുന്നില്ലെങ്കിൽക്കൂടി എനിക്കത് നന്നായി അനുഭവപ്പെട്ടിരുന്നു പലപ്പോഴും ! അമ്മയുടെ മുഖം കണ്ട ഓർമ്മ പോലുമില്ലാത്ത എനിക്ക് അവർ സ്വന്തം അമ്മ തന്നെയായിരുന്നു. പക്ഷേ ചിറ്റമ്മ എന്നു വിളിക്കാനാണ് എന്നെ പഠിപ്പിച്ചിരുന്നത്. ചിറ്റമ്മയ്ക്കുണ്ടായ മക്കൾക്കും എനിക്കുമിടയിൽ ചെറുതാണെങ്കിലും ഒരു അതിർത്തി കെട്ടിയിരുന്നു അവർ ! അച്ഛൻ കിടപ്പിലായതിനു ശേഷം അത് കുറച്ചു കൂടി ശക്തമായി. പക്ഷേ അനുജനും അനുജത്തിക്കും എന്നോട് വലിയ അകൽച്ചയൊന്നുമില്ലായിരുന്നു.
എനിക്ക് 23 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ആലോചന വരുന്നത്.ഇതിനു മുൻപും ഒരുപാട് വന്നിരുന്നു.എന്നാൽ അതിനേക്കാളൊക്കെ ഇതാണ് ചിറ്റമ്മയ്ക്ക് ഇഷ്ടമായത്.
ചിറ്റമ്മനയത്തിന്റെ മറ്റൊരു മുഖം എനിക്കവിടെ വ്യക്തമാവുകയായിരുന്നു കാരണം, എന്നേക്കാൾ 21 കൂടുതലുള്ള ആളായിരുന്നു അത്!
തകർന്നു പോയി ഞാൻ. അത്ര ഉയർന്നതല്ലെങ്കിലും എനിക്കും ഉണ്ടായിരുന്നു മറ്റെല്ലാ പെൺകുട്ടികളേയും പോലെ കുറേ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും.
അതിനെയെല്ലാം തച്ചുടയ്ക്കാൻ പോന്ന ഒന്നായിരുന്നു ഇത്.
അനുജത്തിയോടാണെങ്കിൽ ചിറ്റമ്മ ഇങ്ങനെ ചെയ്യുമോ എന്ന് ഞാൻ ചിന്തിച്ചു പോയി. സങ്കടം വിങ്ങുന്ന നെഞ്ചുമായി ഞാൻ അച്ഛന്റെ മുന്നിലേക്ക് ഓടിച്ചെന്നു.
മൃതപ്രായനായി, നാവെടുത്തു മിണ്ടാൻ പോലുമാകാതെ കിടക്കുന്ന അച്ഛന് എന്ത് ചെയ്യാൻ കഴിയും? കണ്ണുനിറച്ചു കാണിക്കാനല്ലാതെ !
” അവരോടു സമ്മതമാണെന്നു പറയട്ടെ?”
ആ ചോദ്യത്തിനു മുന്നിൽ ഞാൻ കണ്ണീരോടെ തല കുനിച്ചു നിന്നപ്പോൾ കുടുംബത്തിന്റെ പ്രാരാബ്ധക്കെട്ടഴിക്കാൻ തുടങ്ങി ചിറ്റമ്മ.
അതു മാത്രമല്ല, തളർന്നു കിടക്കുന്ന അച്ഛനെയും എനിക്ക് ഫോട്ടോയിൽ മാത്രം കണ്ട് പരിചയമുള്ള അമ്മയെയും കുറിച്ച് സഭ്യമല്ലാതെ പറഞ്ഞു തുടങ്ങിയപ്പോൾ….
കഥ നന്നായിട്ടുണ്ട്.ഇത്തരം കഥകൾ ഇനിയും എഴുതണം!