1982-ൽ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുമ്പ് അവളുടെ മൂത്ത മകൻ ആൻഡി, അവളുടെ കുഴിമാടം നശിപ്പിച്ചു.
??????????
റൂത്ത് എല്ലിസ് കേസ് അക്കാലത്ത് വ്യാപകമായ വിവാദങ്ങൾക്ക് കാരണമായി, അസാധാരണമാംവിധം തീവ്രമായ മാധ്യമങ്ങളെയും പൊതു താൽപ്പര്യങ്ങളെയും ഉണർത്തുകയും കാബിനറ്റ് ചർച്ചകൾക്ക് വരെ കാരണമാവുകയും ചെയ്തു.
എന്നാല് അന്നത്തെ പ്രധാനമന്ത്രി ആന്റണി ഈഡൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ എല്ലിസ് കേസിനെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ല, അദ്ദേഹത്തിന്റെ പേപ്പറുകളിൽ പോലും ഇതിനെക്കുറിച്ച് ഒരു പരാമർശവുമില്ല.
തീരുമാനത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറിയുടേതാണെന്ന് അദ്ദേഹം അംഗീകരിച്ചെങ്കിലും ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു എന്നാണ് സൂചന.
റൂത്തിൻ്റെ വധശിക്ഷ നടപ്പാക്കിയ ദിവസം, ഡെയ്‌ലി മിററിലെ കോളമിസ്റ്റ് കസാന്ദ്ര അവളുടെ വാചകങ്ങളിലൂടെ ഇങ്ങനെ എഴുതി: “മനുഷ്യരാശിക്ക് ഉയരവും അന്തസ്സും നൽകുകയും നമ്മെ മൃഗങ്ങൾക്ക് മുകളിൽ ഉയർത്തുകയും ചെയ്യുന്ന ഒരു കാര്യം ആണ് സഹതാപവും ആത്യന്തികമായ പ്രതീക്ഷയും. അത് അവൾക്ക് നിഷേധിക്കപ്പെട്ടു.”
റൂത്തിൻ്റെ വധശിക്ഷ റിപ്പോർട്ട് ചെയ്ത ബ്രിട്ടീഷ് പാഥേ ന്യൂസ് റീൽ 20-ാം നൂറ്റാണ്ടിലും വധശിക്ഷ നില നിർത്തേണ്ടത് ആവശ്യമാണോ പ്രത്യേകിച്ച് ഒരു സ്ത്രീക്ക് വധ ശിക്ഷ നൽകുന്നത് ശരിയാണോ എന്ന് തുറന്ന് ചോദിച്ച്.
അന്ന് ബ്രിട്ടനിൽ താമസിച്ചിരുന്ന നോവലിസ്റ്റ് റേമണ്ട് ചാൻഡലർ ഈവനിംഗ് സ്റ്റാൻഡേർഡിന് ഒരു കത്ത് എഴുതി. മധ്യകാല നിയമത്തിൻ്റെ ക്രൂരതയാണ് ഇത് എന്നാണ് അദ്ദേഹം കത്തിൽ വിശേഷിപ്പിച്ചത്.
വധശിക്ഷയെ മൊത്തത്തിൽ ബ്രിട്ടീഷ് പൊതുജനങ്ങൾ പിന്തുണച്ചിരുന്നുവെങ്കിലും, വധശിക്ഷ നിർത്തലാക്കുന്നതിനുള്ള പ്രേരണ ശക്തിപ്പെടുത്താൻ ഈ സംഭവം സഹായിച്ചു, പത്ത് വർഷത്തിന് ശേഷം ബ്രിട്ടനിൽ വധശിക്ഷ പ്രായോഗികമായി നിർത്തലാക്കി. അവസാനമായി ബ്രിട്ടനിൽ വധ ശിക്ഷ നടന്നത് 1964 ൽ ആണ്.
1926-നും 1954-നും ഇടയിൽ, ഇംഗ്ലണ്ടിലും വെയിൽസിലും 677 പുരുഷന്മാരും 60 സ്ത്രീകളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു, എന്നാൽ 375 പുരുഷന്മാരും ഏഴ് സ്ത്രീകളും മാത്രമാണ് വധശിക്ഷയ്ക്ക് വിധേയരായത്.
1955-ൽ, വിചാരണയിൽ എല്ലിസ് കള്ളം പറഞ്ഞതായി ഡെസ്മണ്ട് തന്നോട് പറഞ്ഞതായി 1970-കളുടെ തുടക്കത്തിൽ ബിക്ക്ഫോർഡ് സ്കോട്ട്ലൻഡ് യാർഡ് പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഡെസ്മണ്ടിനെ സംബന്ധിച്ച് തുടർ നടപടികളൊന്നും ഉണ്ടായില്ല.
റൂത്തിൻ്റെ ഭർത്താവ് ജോർജ്ജ് എല്ലിസ്, ഈ സംഭവങ്ങളെ തുടർന്ന് മുഴു മദ്യപാനിയായി മാറി. 1958 ഓഗസ്റ്റ് 2-ന് ജേഴ്‌സിയിലെ ഒരു ഹോട്ടലിൽ അദ്ദേഹം സ്വയം തൂങ്ങി ആത്മഹത്യ ചെയ്തു.
1969-ൽ, റൂത്തിൻ്റെ അമ്മ ബെർട്ട നീൽസണെ ഹെമൽ ഹെംപ്‌സ്റ്റെഡിലെ അവരുടെ ഫ്ലാറ്റിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി; മുറിയിൽ മുഴുവൻ ഗ്യാസ് വ്യാപിച്ചിരുന്നു. അവർ ഒരിക്കലും പൂർണ്ണമായി സുഖം പ്രാപിച്ചില്ല, പിന്നീട് ശരിക്കും സംസാരിച്ചിട്ടുമില്ല.
വധ ശിക്ഷ വിധിക്കേണ്ട കേസ് ആണേ വധ ശിക്ഷ വിധിക്കണം.. എന്തെ കുഴപ്പം ഉണ്ടോ..
കൊള്ളാം.
ഇതിനെപ്പറ്റി ഡെബിറ്റ്നു ഞാൻ ഇല്ല. ചിലരുകളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാകാം നേരെ തിരിച്ചും. സാഹചര്യങ്ങൾ തെറ്റിനും ശരിക്കും വളമാകുന്നു.
In my opinion, the killing was not an instantaneous act of retaliation, but a planned murder. So she should be punished for the crime.
Then, the question of the death punishment against the proven crime of killing (even though accepted by the criminal) is questionable.