അവളോടെനിക്കുള്ള പ്രണയം 2. ?? [Shahana Shanu] 234

അവൾ ഇനി ഏത് ക്ലാസ്സിലായിരിക്കും? എങ്ങനെ കണ്ട് പിടിക്കും?അതുമല്ല ഒരു ഹിന്ദു പയ്യനെ അവൾക്ക് ഇഷ്ട്ടമാകുമോ? എന്നെല്ലാമുള്ള ഒരുപാട് ചോദ്യങ്ങൾ എന്റെ ഉള്ളിലൂടെ കടന്ന് പോയി.

അപ്പോഴാണ് യാഫി എന്നെ തട്ടി വിളിച്ചിട്ട് പറയുന്നത്  ഡാ നമ്മടെ ക്ലാസ്സ്‌ എത്തിയെടാ. ഞാൻ ക്ലാസ്സിലേക്ക് പ്രവേശിച്ചു. യാഫി എന്നെയും കൊണ്ട് നടുക്കുള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു. അപ്പോഴാണ് എന്റെ കണ്ണുകൾ ക്ലാസ്സ്‌ ഒന്നാകെ ഒന്ന് വീക്ഷിച്ചത്. എന്റെ കണ്ണുകൾ സെക്കന്റ്‌ ബെഞ്ചിലെ മൂന്നാമത് ഇരിക്കുന്ന ഉമ്മച്ചി കുട്ടിയിൽ തറഞ്ഞത്.  എന്റെ ഹൃദയത്തിൽ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തി.

 

ഞാൻ  കുറച്ച് ആൺകുട്ടികളുമായി കമ്പനിയായി. അപ്പോഴേക്കും ബെൽ അടിച്ച് ടീച്ചർ ക്ലാസ്സിലേക്ക് എത്തി. കുട്ടികൾ നിശബ്ദമായി.

 

ഈ വർഷവും പുതിയ സ്റ്റുഡന്റസ് ഉണ്ടല്ലോ?എന്ന് ചോദിച്ചു ടീച്ചർ ഞങ്ങളെ പരിചയപ്പെടാൻ തുടങ്ങി. നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും ആയിരുന്നു പുതിയതായി ആ  ക്ലാസ്സിൽ. അന്ന് ക്ലാസ്സ്‌ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ പലപ്പോഴും ആ മൊഞ്ചത്തികുട്ടിയെ വായ്നോക്കിയിരുന്നു. പക്ഷെ ഞാൻ നോക്കുന്നത് അവളുടെ കൂട്ടുകാരി ശ്രെദ്ധിക്കുന്നുണ്ടോ എന്നൊരു ഡൌട്ട്.  പിന്നെ വന്ന അന്ന് തന്നെ ഞാൻ ഒരു വായ്നോക്കിയാണ് എന്ന് പറയിപ്പിക്കരുത് എന്ന് കരുതി എന്റെ നോട്ടം വല്ലപ്പോഴുമാക്കി.

 

അന്ന് എല്ലാവരെയും പരിചയപെട്ടു. ഇന്റർവെൽ ആയപ്പോൾ ഗേൾസും ബോയ്‌സ്മൊക്കെ പരസ്പരം സംസാരിക്കാനൊക്കെ തുടങ്ങി. അപ്പോൾ യാഫിസ് എന്റെ മൊഞ്ചത്തിയോട് പോയി സംസാരിക്കുന്നത് കണ്ട്. ഞാനും അങ്ങോട്ട് പോയി. ഒന്ന് പരിചയപ്പെടാല്ലോന്ന് കരുതി.

 

എന്താണിവിടെ ഒരു ചുറ്റിക്കളി?ഞാൻ കളിയായ് ചോദിച്ചു.

ഏയ് ഒന്നുമില്ലെടാ. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ പെണ്ണ് റംസിയെ കുറിച്ച്. അവൾ ഇവളുടെ കസിൻ ആണ്. ഇവളാണ് നമ്മുടെ ഹംസം.

ആ ഇവളെ പരിചയപ്പെടുത്തിയില്ലല്ലോ? അശ്വിനേ ഇവളുടെ പേര് അൻസാ മെഹ്റിൻ. അൻസൂ ഇവൻ  എന്റെ കട്ട ചങ്ക്  അശ്വിൻ.

 

അങ്ങനെ യാഫി ഞങ്ങളെ പരിചയപ്പെടുത്തി. പുതിയ സൗഹൃദം അവിടെ തുടങ്ങുകയായി…..

16 Comments

  1. Shana kollam ketto. Ippazha vayikkan time kittith. Kutti pranayam aano subject. Any way waiting… ?

  2. നിധീഷ്

    ?????

  3. നന്നായി എഴുതിയിട്ടുണ്ട്…♥️♥️
    ഇതിപ്പോ കോംപ്ലെക്കേറ്റഡ് ആയിലോ… അനു വില്ലി ആവോ ?? ഇതിപ്പോ ഒരു ഇഷ്ട്ടം അല്ലെ …..

    ആ ബാക്കി എന്താവോ എന്നു അറിയാൻ വൈറ്റ് ചെയ്യുന്നു??

    സ്നേഹത്തോടെ??♥️♥️

    1. താങ്ക്സ് ??

  4. ഈ ഭാഗവും നന്നായി എഴുതി…?
    അനു ഒരു പണി ആണല്ലോ.. അവളാണോ വില്ലത്തി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ❤?

    1. താങ്ക്സ്. ഒരു കുഞ്ഞു വില്ലത്തി.??

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤

  6. Jacqueline fornimakis

    ❤️?

  7. Written very well.Keep it up?

    1. താങ്ക്സ് ??

  8. ????
    Premikkaan ulla kashtappaadukal

Comments are closed.