എഴുതിയ ചില വരികള്‍ വെട്ടിയിട്ട് ഇങ്ങനെ ചിന്തിച്ചു.
ആത്മകഥയല്ലേ അതില്‍ വെള്ളം ചേര്‍ക്കണമോ
സത്യം സത്യമായി പറയട്ടെ.
വീണ്ടും എഴുതുവാന്‍ തുടങ്ങി.
റസാഖിന് എന്തു പറ്റി?
മനസ്സിനെ അലട്ടിയ പ്രശനം പലാവര്‍ത്തി സ്വയം ചോദിച്ചു.
ഇക്കാ എന്താണു നിങ്ങള്‍ക്കു പറ്റിയത്?
എന്നോടു സംസാരിച്ചിട്ടോ,മകളെ ഓമനിച്ചിട്ടോ നാളെത്രയായി?
എന്നോടെങ്കിലും പറയൂ?
ഏയ് ഒന്നുമില്ല…
ചിരിക്കാന്‍ ശ്രമിച്ചിട്ടു പരാജയമടഞ്ഞ മുഖവുമായി എന്നിൽ നിന്നും വ്യതിചലിച്ചു പോയി.
രാത്രിയുടെ ഏതോയാമത്തില്‍ അടക്കം പറച്ചിലില്‍ ഞെട്ടിയുണര്‍ന്നു,
തന്റെ ഭര്‍ത്താവ്…
ഛെ…
മീശപോലും കിളിര്‍ക്കാത്ത സുന്ദരനായ ഒരു ചെക്കനുമായി…
രതിവേഴ്ച…
വായിച്ചു മാത്രം കേട്ടിട്ടുള്ള സാഹിത്യകാരന്മാരുടെ ഭാഷയില്‍ പറയുന്ന സ്വവര്‍ഗരതിയോ ഇത്.
എന്റെ നെടുവീര്‍പ്പ് കരച്ചിലിലേക്ക് പിന്നെയും വഴി മാറി. പിന്നെയും പലവട്ടം കാണാന്‍ ഇഷ്ടപെടാത്ത കാര്യങ്ങള്‍ കണ്ടു.
എന്തായിരിക്കും റസാഖിന്റെ മാറ്റത്തിനു കാരണം?
ഭാര്യ എന്ന നിലയില്‍ ഞാന്‍ തികഞ്ഞ പരാജയമായിരുന്നുവോ?
ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ വികാര വിചാരങ്ങള്‍ അടിച്ചമര്‍ത്തിയില്ലേ?
അതിനു എന്ത് ന്യായീകരണം തരാൻ അയാൾക്ക് കഴിയും…
പിന്നെയും നാളുകള്‍ പിന്നിട്ടു.
മകള്‍ എന്നോളം എത്തി.
അവള്‍ സ്വയം തിരിച്ചറിഞ്ഞു ബാപ്പായെയും,ഉമ്മായെയും…
ഒരു നാളില്‍ ഭര്‍ത്താവുകൊണ്ടു വരാറുള്ള ചെക്കന്റെ ഒപ്പം മകള്‍ കിടക്കറ പങ്കിട്ടപ്പോള്‍ മൂകസാക്ഷിയായി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.
വീണ്ടും ഞാന്‍ കരഞ്ഞു,ഇതിനു വലിയ ഒരു കാരണം ഉണ്ടായിരുന്നു.
എന്റെ കുടുംബത്തിന്റെ അപചയം ഓര്‍ത്ത്.
കരയുന്നതിന്റെ ഇടയിൽ ചിന്തിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു, ആ ചെക്കൻ രക്ഷപെട്ടത് ഭർത്താവിന്റെ പിടിയിൽ നിന്നല്ലേ
പ്രകൃതി വിരുദ്ധതയിൽ നിന്ന് പ്രകൃതി സ്വയം കല്പിച്ചു തന്ന വഴിയിലേക്കുള്ള അവന്റെ മാറ്റം…
അതു പോലെ എന്തുകൊണ്ട് റസാഖിനു മാറിക്കൂടാ?
ഉമ്മ മകളെ കണ്ടു പടിക്കണമോ?
രണ്ടുതുള്ളി കണ്ണീര്‍ അടര്‍ന്നു പേപ്പറുകളില്‍ വീണു…
എഴുതിയ ഭാഗം ഒരാവർത്തി വായിച്ചു.
ഞാൻ കരയാനായി കാരണങ്ങൾ ഉണ്ടാക്കിയത് പോലെ എന്ന് വായനക്കാർ വിചാരിക്കുമോ?
എഴുതിയ ഭാഗം ടേബിളിന്റെ മുകളിലേക്ക് വച്ച്
തല അതിന്മേൽ താഴ്ത്തി.
ചിന്തകൾ കാടുകയറുന്നു, ഇന്നത്തെ കാലത്ത് എന്നേ പോലെ ഒരു നാട്ടുമ്പുറത്തുകാരിയുടെ കഥ ആരെങ്കിലും പ്രസിദ്ധീകരിക്കുമോ?
എന്റെ കഥ അച്ചടിച്ചു വരണമെങ്കില്‍ നല്ല പ്രസാധകനെ വേണം ,
പ്രസാധകനാകട്ടെ കഥയ്ക്കു നല്ല എരിവും പുളിയും വേണം അതല്ലങ്കില്‍ മതനിന്ദയോ, മതസ്പര്‍ദ്ദയോ പറഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ വാചകങ്ങള്‍ വേണം എന്നാലല്ലേ വില്‍പന നന്നായി നടക്കുകയുള്ളൂ.
ജ്വാല….
വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…
നന്നായിരുന്നു… കൂടുതൽ പറയാൻ വാക്കുകൾ ഇല്ല…
♥️♥️♥️♥️♥️♥️♥️♥️
ജ്വാലേച്ചി ♥️♥️♥️
ഒരുപാട് നൊമ്പരവും അല്പം ചിന്തയും നൽകികൊണ്ട് പ്രിയ എഴുത്തുകാരിയുടെ മറ്റൊരു മഹാ കാവ്യം കൂടെ വായിച്ചു തീർത്തു.
ജ്വാലേച്ചിയെ എന്തുകൊണ്ടാണ് വാമ്പയർ ബ്രോയും ആയി താരതമ്യം ചെയുന്നതെന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതം…രണ്ട് പേർക്കും
വായനക്കാരുടെ ഹൃദ്യത്തെ തൊട്ട് എഴുതാൻ കഴിയുന്നതിനൊപ്പം അവരെ ഒരുപാട് ചിന്തിപ്പിക്കാൻ സാധിക്കുന്നു…
ഇവിടെയും സ്ഥിതി മറിച്ചല്ല…ഒരുപാട് ഇഷ്ടമായി ???
സ്നേഹപൂർവ്വം ♥️ മേനോൻ കുട്ടി
നമ്മുടെ ചുറ്റുപാടും കാണുന്ന ജീവിതങ്ങൾ തന്നെയാണ് എഴുത്തിൽ വന്നു ചേരുന്ന കഥാപാത്രങ്ങൾ,
എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് വളരെ നന്ദി ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും… ???
പരീക്ഷിക്കല്ലേ ?.
കഥയെഴുതുന്നില്ല…. കഥയെഴുതുന്നില്ല…
എന്നും പറഞ്ഞു തലക്കകത്തു കടന്നു കൂടും വിധത്തിലാണ് വിവരിച്ചത്.
ജ്വാല ?
പ്രണവ്,
എല്ലാവർക്കും കഥ എഴുതാനൊരു ടിപ്പ് പറഞ്ഞു തന്നതല്ലേ, എല്ലാവരും കഥ എഴുതുന്ന കിനാശ്ശേരി അതാണ് നമ്മുടെ ലക്ഷ്യം…
വായനയ്ക്ക് വളരെ സന്തോഷം… ???
ന്താ ഞാൻ പറേണ്ടേ ഒരോ സ്വയം യെരിഞ്ഞു തീരുന്ന ഒരുപാട് ജീവിതങ്ങൾ നമ്മൾ കാണാതെ പോകുന്നതും ചിലത് കണ്ടിട്ടും കാണാതെ നടക്കുന്നതും മനസ്സിൽ വിങ്ങൽ ഉണ്ട് ഇങ്ങനെ ഉള്ളോരേ കാണുമ്പോ
സ്നേഹത്തോടെ റിവാന?
നിസ്സസ്സഹായ ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെ തന്നെയാണ്…
വളരെ നന്ദി റിവാനാ ???
പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ അവതരണം.. മനോഹരമായി പറഞ്ഞു.. ആരാലും അറിയപ്പെടാത്ത ഇത്തരം ജീവിതങ്ങൾ നമുക്ക് ചുറ്റും ഒട്ടനവധി ഉണ്ടാകും.. തൂലിക ചലിക്കട്ടെ.. ആശംസകൾ ജ്വാല?
നമുക്ക് ചുറ്റുമുള്ള ചില ജീവിതങ്ങളുടെ എഴുത്താണ് അതിൽ നിസ്സഹായ ആയ ഒരു സ്ത്രീയെ വരച്ചു കാട്ടാൻ ഒരു ശ്രമം,
വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???
നല്ലൊരു കഥ… അല്ല ഒര് ജീവിതം..
നമ്മുടെയൊക്കെ ഇടയിൽ ആരുമറിയാതെ ഒര് വേദനയുടെ ലോകം തീർത്തു അതിൽ ജീവിക്കുന്നവർ.. അതിനെ അറിഞ്ഞാലും നിസ്സഹായതയിൽ നിൽക്കുന്നവർ…
അല്ലെങ്കിൽ അതിനെ മുതലെടുക്കുന്നവർ…
കുറഞ്ഞ വരികൾ തീർത്ത ഒര് വിസ്മയം ❤
സ്നേഹം
Ly?
LY ബ്രോ,
നമ്മുടെ ചുറ്റുപാടും ഉള്ള ജീവിതങ്ങൾ അവരുടെ നിസ്സഹായത അത് പുറത്തുപറഞ്ഞാൽ കുടുംബം ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന ഒരു എഴുത്തിനാണ് മുതിർന്നത്. കഥ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു…
നിറഞ്ഞ സ്നേഹവും ഹൃദയംഗമായ നന്ദിയും..
//ഞാന്‍ പ്രശസ്തയല്ല
ലൈഗികതൊഴിലാളിയായി ജീവിച്ച കഥയോ , ചേരിയില്‍ ജനിച്ച് സമൂഹത്തിന്റെ
ഉന്നതിയില്‍ എത്തിയതൊ ആയ കഥകൾ എഴുതിയവരുടെ ഇടയിൽ വെറും നാട്ടുമ്പുറത്തുകാരിയായ എന്റെ കഥ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.//
സത്യമാണ്… ഇൻസ്പിരേഷനോ ത്രില്ലിങ്ങോ അല്ലാത്ത ഒരു സാധാരണ സങ്കടം ആർക്കും വായിച്ചിരിക്കാൻ താല്പര്യമുണ്ടാവില്ല…
പക്ഷെ ആ സങ്കടത്തെ അതിന്റെ ആഴത്തിൽ അറിയിച്ചു…താല്പര്യത്തോടെ വായിപ്പിച്ചു…കുറഞ്ഞ വരികളിൽ എല്ലാം ഉണ്ടായിരുന്നു… പറയാനുള്ളതെല്ലാം..
ഒരുപാട് സ്നേഹം ❤❤
അപ്പു ബ്രോ,
നിസ്സഹായ യുവതിയുടെ ചിത്രം വരച്ചു കാട്ടാൻ ആണ് മുതിർന്നത്. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും… ❣️❣️❣️