അറിയാതെ പറയാതെ
Author : Suhail
എല്ലാവരും നാളെ തന്റെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്… പക്ഷേ താൻ..ഈ കല്യാണത്തിന്
ഒരുക്കമാണോ..?നാളെ മുതൽ ദേവജിത്തിന്റെ ഭാര്യ ആയി….മ്മ് അല്ലെകിൽ തന്നെ എന്ത് ഭാര്യ അയാൾക് ഒരു ഭാര്യയെ അല്ലാലോ വേണ്ടത് അയാളുടെ കുഞ്ഞിനൊരു അമ്മയല്ലേ.. അപ്പോഴാണ് കഴിഞ്ഞ ദിവസം പെണ്ണ് കാണാൻ ആയി അവർ വന്നപ്പോൾ മിയ മോളെ കണ്ടത് ഓർമയിൽ വന്നത് ആ ഓമനത്തം തുളുമ്പുന്ന മുഖം എന്തോ തന്നെ ആ കുഞ്ഞിലേക് വലിച്ചടിപ്പിക്കുന്നു ടീപോയിയുടെ മേലിൽ കൊണ്ടുവെച്ച ചിപ്സിന്റെ പ്ലേറ്റ് മൊത്തമായി എടുത്ത് മടിയിൽ വെച്ച് കഴിക്കുന്ന ഒരു കുഞ്ഞു സുന്ദരി.ചുവന്ന ഫ്രോക്കിട്ട അവൾ ശരിക്കും ഒരു മാലാഖ കുട്ടി തന്നെയായിരുന്നു.ആ കുഞ്ഞു കൈകൾ കൊണ്ട് പ്ലേറ്റ് മൊത്തമായി പിടിക്കാൻ പോലും പാവത്തിന് കഴിയുന്നില്ല എങ്കിലും സോഫയിൽ വച്ചിട്ട് കുഞ്ഞുകൈകൾ കൊണ്ട് കഴിക്കുമ്പോൾ ഉണ്ട കണ്ണുകൾ ഉരുട്ടി ചുറ്റും നോക്കുന്നുണ്ട് ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന്.താൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ചുണ്ടിൽ ഒരു കള്ളച്ചിരി.
“നോക്കണ്ട…..ൻ്റെ കൂടെ വാവച്ചിടെ അമ്മയായി വന്നാലെ…. ഇതുപോലെ ഒരുപാട് തരാം….എനിച്ച് അമ്മയായി വയോ…..”
കുഞ്ഞി കണ്ണ് ചിമ്മി കൊണ്ട് കയ്യിലിരുന്ന ചിപ്സ് കാട്ടി എന്നോട് അവൾ പറഞ്ഞു.അവൾക്ക് ചുറ്റും ഇരുന്ന എല്ലാവരും ഒന്ന് അമ്പരന്നു.തന്നെ ഇത്ര പെട്ടെന്ന് അമ്മയെന്ന് വിളിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
എല്ലാവരുടെയും കണ്ണ് എന്നിലേക്ക് ആയതോടെ ഞാൻ പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.പിന്നീട് പുറത്തിരുന്ന് ചെറുക്കൻ്റെ അമ്മയാണെന്ന് തോന്നുന്ന സ്ത്രീ പറഞ്ഞു.
“ഇന്നലെ മോൾക്ക് ഫോട്ടോ കാണിച്ചു കാര്യം പറഞ്ഞുകൊടുത്തിരുന്നു….. അതുകൊണ്ടായിരിക്കും ചിലപ്പോൾ പെട്ടെന്ന് അവൾ അങ്ങനെ….”
?
നന്നായിട്ടുണ്ട്… ❤
♥♥♥
Mm page kootti ayutham??pinne adutha part pettenu tharam
സംഭവം അടിപൊളി ആയിട്ടുണ്ട് ??? ഇതിപ്പോ കൊറേ നല്ല കഥകൾ അടുപ്പിച്ചു വരുന്നുണ്ടല്ലോ ❤️❤️
പകുതിക്ക് വെച്ച് നിർത്തി പോകരുത് ? അത് പോലെ ഡെയ്‌ലി ഓരോ പാർട്ട് ആണേൽ ഇത്രേം page kozhapam അല്ല അല്ലെങ്കിൽ കൊറച്ച് കൂടി page ഉണ്ടായാലേ വായിക്കാൻ ഒരു സുഖം ഉള്ളോ
അപ്പോ all the best???????
സ്നേഹത്തോടെ ❤️?❤️?❤️?