പ്രേസേന്റ്
ഏറെ നേരത്തിനു ശേഷം അവൾക് ബോധം വന്നു
ഡോക്ടർ ചെറിയാൻ അവളെ പരിശോധിച്ച് ഐ സി യൂ വിന്റെ ഡോർ തുറന്നു വെളിയിലേക്ക് വന്നു..
ഡോക്ടർ എന്റെ തോളിൽ കയ്യ്‌വെച്ചു പറഞ്ഞു..
“ദേവൻ തന്നെ ദൈവം കയ്യ്‌വിട്ടിട്ടില്ലെടോ നിങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആയി. ലക്ഷ്മിക് എല്ലാ ഓർമകളും തിരികെ കിട്ടി..ഇപ്പോൾ റൂമിലേക്കു മാറ്റും എന്നിട്ട് കയറി കണ്ടോളു..
അങ്ങനെ കുറച്ചു നിമിഷത്തിന് ശേഷം ലെച്ചുനെ റൂമിലേക്കു ഷിഫ്റ്റ് ചെയ്തു. എല്ലാവർക്കും വളരെ സന്തോഷം ആയി മിയമോളെ കെട്ടിപിടിച്ച് അവളുടെ നെറ്റിയിലും കവിള്കളിലും ഒരുപാട് ഉമ്മ വേച്ചു. പിന്നെ അമ്മയുടേം മകളുടെയും ലോകം ആയിരുന്നു അവർ അവരുടെ കൊച്ചു കൊച്ചു പരിഭവങ്ങളും സന്തോഷങ്ങളും പരസ്പരം പറഞ്ഞുതിർത്തു.
“ഡിസ്റ്റർജ് ആയി കഴിഞ്ഞപ്പോൾ 2ദിവസം വീട്ടിൽ പോയി നിൽക്കണം എന്ന് ലെച്ചുവിന് വാശി ആയിരുന്നു. അവളുടെ വാശിക്ക് താൻ സന്തോഷപൂർവം കൂട്ട് നിന്നു
അങ്ങനെ അമ്മയും മകളും 2 ദിവസം ആയി അവിടെയാണ് ഇന്നവരെ കൂട്ടികൊണ്ട് വരണം എന്നും പറഞ്ഞു താൻ തന്റെ ഓഫീസ് തിരക്കിലെക് പോയി…
തന്റെ ഓർമ്മകൾ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അമ്മാവനും അമ്മായിയും അച്ചുവും കൂടെ ഗുരുവായൂർ എന്തോ വഴിപാട് ഓക്കേ ഉണ്ടെന്നും പറഞ്ഞു അമ്പലത്തിലേക്ക് പോയിരിക്കുവാണ്. വരാൻ എന്തായാലും ലേറ്റ് ആകും. വീട്ടിൽ താനും മോളും അജുവും ഉള്ളു ഇപ്പോൾ. മോളുടെ കളിപ്പാട്ടം കൊണ്ടുള്ള കളികൾ കണ്ട് അവളുടെ അടുത്ത് കട്ടിലിൽ ഇരിക്കുമ്പോൾ ആണ് അജു റൂമിലേക്കു കയറി വന്നത്…
ഡാ നീ ഇതെവിടെ ആയിരുന്നു ഇപ്പൊ വരാന്നും പറഞ്ഞിട്ട് പോയിട്ട് ഞാൻ ഇവിടെ ഒറ്റക്കാണെന്നു അറിയില്ലേ നിനക്ക്…
അത് ചേച്ചി രമേശന്റെ കൂടെ കവലയിൽ ഒന്ന് പോയതാ പിന്നെ ഇത് ചേച്ചിടെ വീട് അല്ലെ. പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഇവിടെ ആദ്യം ആയിട്ട് ഒറ്റക് ഇരിക്കുന്നതെന്നു.എന്തിനാ ചേച്ചി വെറുതെ പേടിക്കുന്നത്..
അവൾ അവനെ നോക്കി ഇരുന്നിട്ട് ചുമ്മാ വിഷയം മാറ്റാനായിട്ട് ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു..
നീ ഇവിടെ വന്നിരിക്കട ചെക്കാ… അല്ല നീ ഇന്ന് തന്നെ തിരിച്ചുപോകോട ബാംഗ്ലൂർക്ക്..
ആ ചേച്ചി ഇന്ന് പൊകുലേ പിന്നെ ഞാൻ എന്തിനാ ചുമ്മാ ഇവിടെ നിൽക്കണേ… ആ അത് പോട്ടെ ചേച്ചി സത്യം പറ ചേച്ചി ആരെയാ പേടിക്കണേ. ചേച്ചിടെ ഓർമ തിരിച്ചു കിട്ടിയതിനു ശേഷം ഞാൻ ശ്രദ്ധിക്കുന്നുണ്ട് ചേച്ചി ആരെയോ പേടിക്കുന്നുണ്ട്. സത്യം പറ ചേച്ചി എന്താ പ്രശ്നം. ചേച്ചിക് എന്തേലും വിഷമം ഉണ്ടെകിൽ ആരോടേക്കിലും തുറന്നു പറ എന്നോടോ ദേവേട്ടനോടോ പറയാലോ.. പറ ചേച്ചി എന്താ പ്രശ്നം.
ചേച്ചിയോട് ആദ്യം ചോദികണ്ടെന്നു വെച്ചതാ എന്നാലും ചോദിക്കാതിരിക്കാൻ പറ്റുന്നില്ല. സത്യത്തിൽ ചേച്ചിക് എങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്?..പപ്പയുടെ മമ്മിഴും നിമ്മിച്ചേച്ചിയും ഓക്കേ എങ്ങനെയാ മരിച്ചത്…?
പറ ചേച്ചി ഇനി എങ്കിലും ചേച്ചിടെ ഉള്ളിൽ കിടന്നു നീറുന്നതൊക്കെ ആരോടേക്കിലും തുറന്നു പറ….തുടരും
✍️ DK
Nice twist
But looks like a repetition
❤❤❤??
ഇത് മുമ്പത്തെ പാർട്ടിന്റെ റിപീറ്റ് ആണല്ലോ. പബ്ലിഷ് ചെയ്യുന്നതിലോ എഴുത്തിലോ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട്. നാലാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം വരുന്നു, ഇപ്പോൾ രണ്ടു പാർട്ട് ആവർത്തിച്ചു വരുന്നു.
❤️❤️