അറിയാതെ പറയാതെ 5 [Suhail] 75

അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരു കല്യാണം ആദ്യം അവർ മടിച്ചെങ്കിലും ട്രീറ്റ്മെന്റ്റിനു ഇത് നല്ല തീരുമാനം ആണെന്ന് ഡോക്ടറും നിർദ്ദേശിച്ചു.

അങ്ങനെ ആളും ബഹളവും ഇല്ലാതെ അമ്പലത്തിൽ ദേവിയെ സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി. പിന്നെ ഞങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു ആദ്യം ആദ്യം അവൾ എന്നോട് മാത്രം അടുക്കുമായിരുന്നെകിലും പയ്യെ പയ്യെ അവൾ വീട്ടിൽ ഉള്ളവരും ആയി അടുത്ത് പെരുമാറാൻ തുടങ്ങി എല്ലാവർക്കും അവൾ പ്രിയപെട്ടവൾ ആയി മാറി.

പയ്യെ പയ്യെ അവൾ റിക്കവർ ആകാൻ തുടങ്ങി അങ്ങനെ ഞങളുടെ ജീവിതത്തിലേക്കു മിയമോൾ കടന്നു വന്നു ഒരു അമ്മ ആയതിനു ശേഷം അവളിൽ പല മാറ്റങ്ങളും വരാൻ തുടങ്ങി അവൾ പഴയ ആ പ്രസരിപ്പുള്ള ലെച്ചുവിലേക് മടങ്ങി പക്ഷെ അവൾക് പഴയ കാര്യങ്ങൾ ഒന്നും ഓർമ ഇല്ലായിരുന്നു ഞങൾ ആയിരുന്നു അവളുടെ ലോകം. അങ്ങനെ മിയമോൾക് ഇപ്പൊ രണ്ടര വയസ് കഴിഞ്ഞു. ഞങളുടെ ജീവിതം സന്തോഷത്തിൽ മുന്നോട്ടു പോയി കൊണ്ടിരുന്നു.

ഒരു ദിവസം എന്റെ ഷർട്ട്‌ തേക്കുന്നതിനിടയിൽ തേപ്പ് പെട്ടിയിൽ നിന്നും ഷോക്ക് എറ്റു അവൾ ബോധം കേട്ടു വീണു. അങ്ങനെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ആണ് അറിഞ്ഞത് മരുന്നിനു ഫലം കിട്ടിയെന്നു ആക്സിഡന്റിന് മുമ്പുള്ള കാര്യങ്ങൾ എല്ലാം അവൾക് ഓർമ വന്നു പക്ഷെ ഞങളുടെ ഓർമ്മകൾ അവളുടെ ഉള്ളിൽ നിന്നും പോയെന്നു.മാനസിക നിലത്തേറ്റിട്ടപ്പോൾ ഒരു മായാലോകത്തായിരുന്നു അവൾ അവിടെ നിന്നു മടങ്ങി വന്നപ്പോൾ ആ മായാലോകത്തെ കാഴ്ചകളോടൊപ്പം അവൾ ഞങളേം മറന്നു എന്തിനു നൊന്തു പ്രസവിച്ച അവളുടെ പൊന്നുമോളെ പോലും അവൾ മറന്നു ?ആ നിമിഷങ്ങൾ എങ്ങനെ കടന്നുപോയെന്നു എനിക് ഇപ്പോളും അറിയില്ല. ഡോക്ടറിന്റെ നിർദേശപ്രകാരം അവളെ പഴയതൊന്നും ഓര്മിപ്പിക്കരുത് അവളായിട്ട് തന്നെ ഓർത്തെടുക്കാതെ അവളെ ഓര്മിപ്പിക്കുന്നതും അവൾക് ഒരു അപരിചിതനായ ഒരു യുവവും ആയി കല്യാണം കഴിഞ്ഞേന്നും അതിൽ അവൾക് ഒരു കുഞ്ഞേണ്ടെന്നും ഇപ്പോൾ അറിയിച്ചാൽ അത് അടുത്തൊരു ഷോക്ക് ആകും അതുകൊണ്ട് തത്കാലം ഒന്നും പറയണ്ടാന്നു ഡോക്ടറിന്റെ നിർദേശം ആയിരിന്നു. അങ്ങനെ അവൾ അമ്മായിടുടേം അമ്മാവന്റേം ഒപ്പം അവരുടെ വീട്ടിലേക് പോയി അമ്മയെ കാണാതെ മിയമോൾ ഒരുപാട് കരഞ്ഞു ആ കുഞ്ഞു മനസിനെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് എനിക് അറിയില്ലായിരുന്നു. ഒരു പക്ഷെ അമ്മ ഇല്ലായിരുന്നെകിൽ താൻ പണ്ടേ തകർന്നു പോയെഞ്ഞേ.. തന്റെ തകർച്ചയിൽ ഒരു കയ്യ്തങ്ങായി തന്റെ കുടുംബം തനിക്കൊപ്പം നിലക്കൊണ്ടു..

 

“അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇനിയും ഇങ്ങനെ തുടർന്ന് പോയിട്ട് കാര്യങ്ങൾ ശരി ആകില്ല എന്ന് 2കുടുംബത്തിനും മനസിലായി അങ്ങനെ ഞങ്ങളെ ഒരുമിപ്പിക്കാൻ ആയി വഴി കണ്ടെത്താൻ ഉള്ള ശ്രമം ആയിരുന്നു പിന്നീട് അങ്ങോട്ട് . അങ്ങനെ ഡോക്ടറിന്റെ നിർദേശപ്രകാരം ആയിരുന്നു തങ്ങൾ ഒരുമിച്ച് കാണാനും സമയം ചിലവഴിക്കാനും ഉള്ള ഒരു സിറ്റുവേഷൻ ക്രിയേറ്റ് ചെയ്യാൻ തീരുമാനിച്ചതും അതിന്റെ ഭാഗം ആയി അവളെ എന്റെ ഓഫീസിലേക്ക് ജോലിക് ആയി പറഞ്ഞു വിട്ടതും എന്നിട്ടും അവൾക് പഴയത് ഒന്നും ഓർമിച്ചെടുക്കാൻ സാധിക്കുന്നില്ല എന്ന് മനസിലായപ്പോൾ ആണ് ഈ വിവാഹം എന്നാ നാടകം അരങ്ങേരിയത് എല്ലാവർക്കും എല്ലാം അറിയായിരുന്നു എന്റെ ലെച്ചുവിന് ഒഴിച്ചു. അവളെ വിഡ്ഢി വേഷം കെട്ടിക്കാൻ എനിക് താല്പര്യാം ഇല്ലായിരുന്നു പക്ഷെ മിയമോളെ കാണുമ്പോൾ അവളുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. എത്രയാണെന്നു വെച്ചാണ് ഒരു കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റിനിർത്തുന്നത് അങ്ങനെ ഞാനും ഈ നാടകത്തിനു സമ്മതം മൂളി…

അവന്റെ ജീവിതത്തത്തിൽ നടന്ന ദുരനുഭവങ്ങൾ അവന്റെ ഓർമയിലൂടെ കടന്നു പോകുവായിരുന്നു ആ നിമിഷം…..

4 Comments

  1. Nice twist
    But looks like a repetition

  2. പാവം പൂജാരി

    ഇത് മുമ്പത്തെ പാർട്ടിന്റെ റിപീറ്റ് ആണല്ലോ. പബ്ലിഷ് ചെയ്യുന്നതിലോ എഴുത്തിലോ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട്. നാലാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം വരുന്നു, ഇപ്പോൾ രണ്ടു പാർട്ട് ആവർത്തിച്ചു വരുന്നു.

  3. ❤️❤️

Comments are closed.