“അന്ന് കോളേജിൽ നിന്ന് കണ്ടതിനുശേഷം ഒരു ഒന്നര വർഷത്തിനുശേഷം അവിചാരിതമയാണ് അവളെ കണ്ടുമുട്ടിയത്.അന്ന് അമ്മയും ആയി ഒരു റിലേറ്റീവിനെ കാണാൻ ആയിരുന്നു മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ പോയത്. ഹോസ്പിറ്റൽ കൊറിഡോറിലൂടെ ഞാനും അമ്മയും കൂടെ വർത്തമാനം പറഞ്ഞു നടക്കുവായിരുന്നു. പെട്ടെന്നായിരുന്നു ഒരു പെൺകുട്ടി ഓടി വന്നു എന്നെ കെട്ടിപിടിച്ചത്. മുടിയൊക്കെ ഫ്രണ്ടിലേക് ഇട്ടേക്കുന്നത് കൊണ്ട് തന്നെ എനിക് അവളുടെ മുഖം വെക്തമായി കാണാൻ സാധിക്കുന്നില്ലായിരുന്നു. അപ്പോഴേക്കും അവിടെത്തെ സ്റ്റാഫുകൾ വന്നു എന്നിൽ നിന്നും അവളെ അടർത്തിമാറ്റികൊണ്ട് പോയി. എന്തോ വല്ലാത്തൊരു വിഷമം ആയിരുന്നു. അവളെയുംകൊണ്ട് അവർ അടുത്തുള്ള ഒരു റൂമിലേക്കു പോയി. എന്തോ അവളെ ഒരുനോക്ക് കൂടെ കാണണം എന്ന് എന്റെ മനസ്സിൽ ആരോ പറഞ്ഞു കൊണ്ടേ ഇരുന്നു. അങ്ങനെ അമ്മയെയും കൂട്ടി ആ മുറിയിലേക് നടന്നു. മുറിയുടെ അകത്തേക്കു കയറി അപ്പോളാണ് സിസ്റ്റർ മാരോട് മരുന്നുകഴികാത്തിരിക്കാൻ വാശിപിടിക്കുന്ന അവളെ കണ്ടത്. അവളുടെ മുഖം കണ്ടപ്പോൾ ശരിക്കും തരിച്ചു പോയി. എന്റെ ലെച്ചു ?എന്റെ പ്രാണൻ. അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമെന്നു ഞാൻ ഒരിക്കലും വിചാരിച്ചില്ല. അറിയാതെ എന്റെ കണ്ണിലൂടെ കണ്ണുനീർ ഒഴുകികൊണ്ടേ ഇരുന്നു. എന്റെ അവസ്ഥ കണ്ടിട്ട് അമ്മ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് എന്നാൽ തന്റെ കണ്ണുകളും മനസും അവളിലേക്കു മാത്രം ആയിരുന്നു. ഓടിപോയി അവളെ ഒന്ന് നെഞ്ചോടു ചേർക്കാൻ ഒരു നിമിഷം കൊതിച്ചു പോയി. അമ്മയുടെ വിളികേട്ടാണ് ഞാൻ ഞെട്ടിതിരിഞ്ഞു നോക്കിയത്. അമ്മ എന്നെയും വിളിച്ചു റൂമിനു വെളിയിലക്കുവന്നു അവളെ കുറിച്ച് ചോദിക്കുവായിരുന്നു.
“നിനക്ക് ആ കുട്ടിയെ അറിയുമോ ദേവാ…?
അമ്മയുടെ ചോദ്യത്തിന് ഉത്തരമായി.അമ്മയെ കെട്ടിപിടിച്ച് ഒരു പൊട്ടികരച്ചിളിലൂടെ ആണ്. എന്റെ മറുപടി നൽകിയത്. എന്റെ വേദന എത്രമാത്രം ആണെന്നും അവൾ എനിക് എത്രമാത്രം പ്രിയപെട്ടവൾ ആണെന്നും ഞാൻ പറയാതെ തന്നെ അമ്മയ്ക്ക് മനസിലായി. വേദനകളൊക്കെ അമ്മയുടെ തൊള്ളിൽ പെയ്തിറക്കിയിട്ടു ഞങൾ അവളെ കാണാൻ ഒന്നുകൂടെ ആ മുറിയിൽ കയറി. അപ്പോൾ അവിടെ അവളുടെ അമ്മാവനും അമ്മായിയും ഉണ്ടായിരുന്നു
നേഴ്‌സ് കുത്തിവെച്ച മരുന്നിന്റെ എഫക്റ്റിൽ അവൾ ഒന്നും അറിയാതെ ഉറങ്ങുന്നത് ഞാൻ ഒരുനിമിഷം നോക്കിനിന്നു. പരിജയം ഇല്ലാത്ത ആളുകളെ കണ്ട് അവളുടെ അമ്മാവൻ ഞങൾ ആരാണെന്നു തിരക്കി
ലക്ഷ്മിയുടെ കോളേജിൽ സീനിയർ ആണെന്നും ലക്ഷ്മിയെ അറിയാം എന്നും അവരോടും പറഞ്ഞു ലക്ഷ്മി എങ്ങനെയാ ഈ അവസ്ഥയിൽ എന്ന് ചോധിച്ചപോൾ അറിയാൻ സാധിച്ചത് ഒരു ആക്‌സിഡന്റിൽ തലയ്ക്കു ഷെതമേറ്റ് അവളുടെ മനോനില തെറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്. കുറച്ചു നിമിഷങ്ങൾക് ശേഷം അവൾ ഉറക്കത്തിൽ നിന്നും എഴുനേൽറ്റ് പിന്നേം വയലന്റ് ആകാൻ തുടങ്ങി ഒരുവേള അവളുടെ കണ്ണുകൾ എന്നിലേക്കു നീങ്ങി. ഇപ്പോൾ അവൾ ശാന്തമാണ്. എന്നെ അവൾ അടുത്തേക് വിളിച്ചു. ഞാൻ അവളുടെ കട്ടിലിൽ അടുത്തിരുന്നു. പെട്ടെന്നവൾ എന്നെ കെട്ടിപിടിച്ച് ഒറ്റ കരച്ചിൽ ആയിരുന്നു. എന്നെ വിട്ടു പോകല്ലേ എനിക് ഇവരെ ഓക്കേ പേടിയാണെന്നും പറഞ്ഞായിരുന്നു അവൾ കരഞ്ഞുകൊണ്ടിരുന്നത്. അവർ എല്ലാവരും ആശ്ചര്യത്തോടെ ഞങ്ങളെ നോക്കി കാരണം അവളുടെ മനോനില തെറ്റിയതിനുശേഷം അവൾ ആരോടും അങ്ങനെ അടുത്ത് ഇടപഴക്കാറില്ല. പെട്ടെന്ന് റൂമിലേക്കു അവളെ ചികിൽസിക്കുന്ന ഡോക്ടർ വന്നു. അപ്പോളും എന്നിൽ നിന്നും അവൾ അടർന്നു മാറി ഇരുന്നില്ല. ഞാൻ പറഞ്ഞത് അനുസരിച്ചു അവൾ മരുന്നൊക്കെ കഴിച് പയ്യെ ഉറക്കത്തിലേക് പോയി.
ഡോക്ടർ വിളിച്ചപ്രകാരം ഞങൾ എല്ലാം ഡോക്ടറുടെ കാബിനിലേക് പോയി.
അദ്ദേഹം എന്നോടിരിക്കാനായി പറഞ്ഞു. എന്നെ കുറിച്ചും ലക്ഷ്മിയെ എങ്ങനെ അറിയാം
എന്നൊക്കെ ചോദിച്ചു. ഞാൻ എല്ലാകാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു.അപ്പോൾ അദ്ദേഹം ആണ് എല്ലാവരോടും പറഞ്ഞത്. ലക്ഷ്മി ദേവനോട് കാണിക്കുന്ന അടുപ്പം നല്ലൊരു ലക്ഷണം ആണ് ദേവന്റെ പരിചരണവും സാമിപ്യവും അവളെ ജീവിതത്തിലേക്കു മടക്കികൊണ്ട് വരാൻ ഏറെ പ്രേയോജനകരം ആകും. അങ്ങനെ ഞാൻ ആണ് ലെച്ചുന്റെ അമ്മാവനോടും അമ്മായിയോടും എനിക് അവളെ വിവാഹം ചെയ്തു തന്നുടെ എന്ന് ചോദിച്ചത്.
Nice twist
But looks like a repetition
❤❤❤??
ഇത് മുമ്പത്തെ പാർട്ടിന്റെ റിപീറ്റ് ആണല്ലോ. പബ്ലിഷ് ചെയ്യുന്നതിലോ എഴുത്തിലോ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട്. നാലാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം വരുന്നു, ഇപ്പോൾ രണ്ടു പാർട്ട് ആവർത്തിച്ചു വരുന്നു.
❤️❤️