കഥ പൂർത്തിയായി കുറച്ചു സമയം കഴിഞ്ഞപ്പോൾ ബുക്കിനുള്ളിൽ വീണ്ടും പ്രകാശം തെളിഞ്ഞു…
ആറോ എഴോ തവണ ശരത് കഥ മാറ്റി മാറ്റി എഴുതി… പക്ഷെ..
ശരത്തിന്റെ മനസ്സിൽ ദേഷ്യവും നിരാശയും നിറഞ്ഞു… ഒപ്പം ചെറിയൊരു പേടിയും…
ഇനി എന്ത് എന്നറിയാതെ ബുക്ക് അടച്ചു വെച്ചു കണ്ണ് പൂട്ടി ശരത് കസേരയിൽ ഇരുന്നു….
കുറച്ചു സമയത്തിനു ശേഷം കണ്ണിൽ ശക്തമായ പ്രകാശം അടിക്കുന്നത് അറിഞ്ഞ ശരത് കണ്ണുകൾ വലിച്ചു തുറന്നു….
മുറിയിലുള്ള പ്രകാശത്തിന്റെ തീവ്രതയിൽ ശരത്തിനു മറ്റൊന്നും കാണാൻ കഴിഞ്ഞില്ല…
പതിയെ മുറിയിലെ പകാശം മങ്ങി… തന്റെ തൊട്ടു മുന്നിലിരിക്കുന്ന ബുക്കിൽ നിന്നുമാണ് ഈ പ്രകാശം വന്നത് എന്ന് അറിഞ്ഞ ശരത്തിനു ഭയം അധികരിച്ചു…
കുറച്ചു മുൻപ് താൻ അടച്ചു വെച്ച ബുക്ക് തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ ഭയം പിന്നെയും കൂടി….
ബുക്കിന് അടുത്ത് നിന്നും മാറി നില്ക്കാൻ ബുദ്ധി ഉപദേശിക്കുന്നുണ്ടങ്കിലും ശരത്തിന് അത് സാധിക്കുന്നില്ല…. ഏതോ ഒരു ശക്തി ആ ബുക്കിലേക്ക് ആകർഷിക്കുന്നത് പോലെ…
ശരത്തിന്റെ കൈകൾ അവൻ പോലും അറിയാതെ ആ ബുക്കിനെ കൈക്കലാക്കി… ഒരു മായാ വലയത്തിൽ എന്ന പോലെ ബുക്കിൽ തെളിഞ്ഞു വന്ന കഥയുടെ ബാക്കി ഭാഗം ശരത് വായിച്ചു….
ശിവദ മൂലം മകൻ നഷ്ടമാകുമെന്ന ഘട്ടത്തിൽ കണ്ണന്റെ അച്ഛൻ സ്വന്തം കൈകൾ കൊണ്ട് ശിവദയെ കൊല്ലുന്നതും ശിവദയുടെ മരണം അറിഞ്ഞു കണ്ണൻ ആത്മഹത്യ ചെയ്യുന്നതും വായിച്ചു ശരത്തിന്റെ മുഖം ഇരുണ്ടു…
ശരത്തിന്റെ കയ്യിലിരുന്ന് ബുക്ക് പതിയെ വിറക്കാൻ തുടങ്ങി… കഥയുടെ അവസാന ഭാഗം എഴുതിയ പേജ് ബുക്കിൽ നിന്നും വേർപെട്ട് അന്തരീക്ഷത്തിലേക്ക് ഉയർന്നു…. കുറച്ചു നേരം വായുവിൽ നിലയുറപ്പിച്ചു ഒടുവിൽ ഒരു ശീൽക്കര ശബ്ദത്തോടെ ശരത്തിന്റെ കഴുത്തിന് നേരെ പാഞ്ഞു….
റൂമിൽ നിറഞ്ഞു നിന്ന പ്രകാശത്തിന് അപ്പോൾ ശിവദയുടെ മുഖമായിരുന്നു…..
ശുഭം….
Wow… ❤️❤️✨️ beautiful story.
Tnku
ഇതൊന്നും വായിച്ച് നുമ്മ പേടിക്കൂലാട്ടാ….♥♥♥
നുമ്മക് അറിയാലോ… നിങ്ങ പുലിയല്ലേ
Confusing, yet interesting
Any second part?
ഇല്ല… വായിക്കുന്നവരുടെ മനോധർമത്തിന് അനുസരിച്ചു വിട്ടു കൊടുക്കുന്നു. അവസാനം ?
പേടിപ്പിക്കാൻ നോക്കുവാണല്ലേ…. നടക്കില്ല…
വാശിയാണോ ?
കൊള്ളാം ബ്രദർ
Keep going and waiting for the nxt part ?
തുടർച്ചയില്ല ബോസ്.
കുഞ്ഞി kadayanu
???
Peelichayo ?????
Nicee???
oru rakshayum illa???
Tnku?
WoW
loved it.
?tnku?
✨️????✨️
Tnku