അറിയാക്കഥ [??? ? ?????] 2835

ഒരു മത്സരത്തിനു വേണ്ടി എഴുതിയ കഥയാണ്…. കുറച്ചു മാറ്റങ്ങളോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു…

 

അറിയാക്കഥ

Author : ??? ? ?????

 

അറിയാക്കഥ


രാത്രിയുടെ നിശബ്ദത അവളുടെ കണ്ണുകളിൽ ഭയത്തിന്റെ കറുപ്പ് പടർത്തി. ഭയം കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ മുഴക്കുന്നുണ്ട്… ചെന്നിയിലൂടെ വിയർപ്പുകണങ്ങൾ ഒഴുകി ഇറങ്ങി…

 

വിറക്കുന്ന കൈകളോടെ അവൾ അടച്ചു വെച്ച ബുക്ക് പതിയെ തുറന്നു.

 

ഒരു നിമിഷം റൂമിലേ ലൈറ്റ് അണഞ്ഞു, റൂം നിറയെ ബുക്കിൽ നിന്നും വരുന്ന കാണഞ്ചിപ്പിക്കുന്ന സുവർണ്ണ പ്രഭ മാത്രം….

 

കണ്ണടച്ച് തുറക്കും മുൻപേ അവളുടെ കഴുത്തിൽ മുറിവ് വീണു, ഒന്ന് ഉച്ചത്തിൽ കരയാൻ പോലും കഴിയാതെ ചോര വാർന്നു അവൾ താഴേക്ക് പതിച്ചു.

????????????????

 

“ശാപം കിട്ടിയ തറവാടാണ് അത്. അവിടുന്ന് തന്നെ നിനക്ക് വേളി വേണമെന്ന് പറയുന്നത് കഷ്ടമാണ് കണ്ണാ…”

 

“അച്ഛൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ശിവദയെ അല്ലാതെ വേറൊരു പെണ്ണിനെ സ്വീകരിക്കാൻ കഴിയില്ല..”

 

“നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ.. അവിടുള്ള ആണുങ്ങൾ എല്ലാവരും ദുർമരണപ്പെട്ടവരാ… ശിവദയെ ജനിച്ച നാൾ മുതൽ എനിക്കറിയാവുന്നതാണ്.. അവളുടെ അമ്മയും നിന്റെ അമ്മയും കളിക്കൂട്ടുകാരായിരുന്നു.. നിന്റെ അമ്മ ഇന്നുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല..”

 

“അമ്മ ഉണ്ടായിരുന്നെങ്കിൽ അവളെ പൂർണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു.. അച്ഛൻ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എത്തിയിട്ടില്ല അതാ ഇപ്പൊ ഇങ്ങനേ ഒക്കെ അന്ധവിശ്വാസങ്ങളെ മുറുകെ പിടിച്ചിരിക്കുന്നെ..”

 

“നിന്നോട് ഞാൻ എന്താ പറയാ കണ്ണാ.. ഈ വിവാഹത്തിന് മനസ്സുകൊണ്ട് സമ്മതിക്കാൻ കഴിയുന്നില്ല.. എനിക്ക് നീ മാത്രേ ഉള്ളു.. മറ്റാരെ വേണമെങ്കിലും നീ കൊണ്ടുവന്നോളൂ.. ഞാൻ എതിര് നിൽക്കില്ല.. പക്ഷെ ശിവദ… അത് നടക്കില്ല…”

 

“സോ ദാറ്റ്സ് ഇറ്റ്….. ശരത് പറഞ്ഞ ഗോസ്റ്റ് ബുക്ക്.” കയ്യിലിരുന്ന ബുക്ക് അടച്ചു വെച്ചു ഹോം മിനിസ്റ്റർ രവി തരകൻ ഒരു പുച്ഛചിരിയോടെ എഡിജിപി ശരത് ചന്ദ്രന്റെ നേരെ തിരിഞ്ഞു…..

 

“യെസ് സർ….”

 

“ഡോണ്ട് യു ഹാവ് സെൻസ്…. ഇതുപോലൊരു സ്റ്റോറി എന്നോട് വന്നു പറയാൻ….”

 

“ഞാനും ആദ്യം വിശ്വസിച്ചിരുന്നില്ല സർ….. ബട്ട്….”

 

“ക്രൈം സീനിൽ നിന്ന് കിട്ടിയ ഒരു കോമൺ ലിങ്ക്, ഒരു ബുക്ക്, അത്രമാത്രം. അതിനെ ഇങ്ങനെയൊരു കെട്ടു കഥയിലേക്ക് കൊണ്ട് ചെന്നു എത്തിക്കാൻ, ഡോണ്ട് യു അഷേമ്ട്…..”

 

“സർ പ്ലീസ് ലെറ്റ് മേ എക്സ്‌പ്ലൈൻ …..”

 

ഹോം മിനിസ്റ്ററുടെ മുഖത്ത് അപ്പോൾ പുച്ഛഭാവം ആയിരുന്നു…

 

“സർ…”

 

‘യു ഗോട്ട് ഫൈവ് മിനുട്സ്…”

 

“സർ ഇന്ന് രാവിലെ മരിച്ച പെൺകുട്ടി, ഉമൈ, അടക്കം കഴിഞ്ഞ മൂന്ന് ദിവസത്തിൽ ഒൻപത് പേരെയാണ് സ്വന്തം ബെഡ്‌റൂമിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് അതും പല ജില്ലകളിലായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഒൻപതു മരണങ്ങൾ നടന്നതും രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. കഴുത്തിൽ ഉണ്ടായ ആഴമേറിയ മുറിവാണ് മരണ കാരണം. റൂമിന്റെ ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത അവസ്ഥയിൽ ആയിരുന്നു. ദേഹത്തും ക്രൈം സീനിലും ബലപ്രയോഗത്തിന്റെ യാതൊരു വിധ ലക്ഷണങ്ങളും ഇല്ല… രാത്രിയിൽ മുറിയിൽ നിന്ന് യാതൊരു വിധത്തിലുള്ള ശബ്ദവും കേട്ടിട്ടില്ല എന്നാണ് വീട്ടുകാരുടെ മൊഴി. ക്രൈം സീനിൽ നിന്ന് വീട്ടുകാരുടെ അല്ലാതെ മറ്റു ആരുടെയും വിരലടയാളം ലഭിച്ചിട്ടുമില്ല…

 

ഒൻപതു ക്രൈമും നടന്ന സ്ഥലം സമയം രീതി ഒക്കെ സെയിം ആണ്… പക്ഷെ ഒരു തെളിവ് പോലും നമുക്ക് ലഭിച്ചിട്ടില്ല….”

 

ശരത് ചുരുക്കം വാക്കുകളിൽ എന്നാൽ ഡീറ്റെയിൽസ് ഒന്നും മിസ് ആകാതെ കാര്യങ്ങൾ ബോധിപ്പിച്ചു.

 

കേട്ട കാര്യങ്ങളിൽ നിന്ന് സംഭവത്തിന്റെ ഗൗരവം മനസ്സിലായത് കൊണ്ടാവണം മിനിസ്റ്റർ മുന്നിലിരുന്ന ഫയൽ ഒന്ന് കൂടി പരിശോധിച്ചു…

 

“ഒരെ രീതിയിൽ ഏകദേശം ഒരെ സമയത്തു പല സ്ഥലങ്ങളിൽ… ഹൌ ഈസ് ഇറ്റ് പോസ്സിബിൾ… ആൻഡ് ഈ ബുക്ക്… ഇത്… ഇതെങ്ങനെ…”

 

“ബുക്ക് അല്ല സർ… കോമൺ ആയിട്ട് ഉള്ളത് ഈ കഥാഭാഗം ആണ്….. ”

 

“വാട്ട്…..”

 

“സർ.. ഞാൻ എക്സ്‌പ്ലൈൻ ചെയ്യാം…. സർ ഇപ്പോൾ വായിച്ച കഥാഭാഗം ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഭാഗം ആണ്… ഈ കഥ ഭാഗം പൂർത്തിയാക്കുന്നതാണ് മത്സരം…”

 

”അപ്പോൾ ശരത് പറയുന്നത് മരണപ്പെട്ട ഒൻപത് പേരും ഈ മത്സരത്തിൽ പങ്കെടുത്തവർ ആണ് എന്നാണോ….”

 

“അതിൽ ഒരു തിരുത്തു ഉണ്ട് സർ… മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേരും മരണപ്പെട്ടു എന്ന് പറയുന്നതാവും കൃത്യം…..”

 

“വാട്ട് ദി ഫ%#%#”

 

“സത്യമാണ് സർ….. മത്സരത്തിൽ പങ്കെടുക്കുന്നതിനു മുൻപ് അഡ്മിൻ പാനലിൽ രജിസ്റ്റർ ചെയ്യണം എന്ന് നിബന്ധന ഉണ്ടായിരുന്നു… ഈ ഒൻപതു പേരിൽ ഏഴു പേരും ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്….”

 

“ബാക്കി രണ്ട് പേർ??? ”

 

“സർ.. അവരുടെ റൂം പരിശോധിച്ച സമയത്ത് ഈ കഥഭാഗം എഴുതിയ ബുക്ക് കണ്ടെത്തിയിട്ടുണ്ട്… ”

 

“സോ.. ആ ഗ്രൂപ്പ് അല്ല, ഈ കഥ ഭാഗം ആണ് പ്രശ്നം… സ്‌ട്രേഞ്ച്…

 

അഡ്മിൻ പാനലിൽ ഉള്ളവരെ ചോദ്യം ചെയ്തോ….”

 

“മെയിൻ അഡ്മിൻസിനെ ഒക്കെ ചോദ്യം ചെയ്തു …. അവരിൽ നിന്നും സംശയിക്കത്തക്കതായ ഒന്നും ലഭിച്ചില്ല..”

 

“സോ ഈ കഥാഭാഗം ഒരു മിസ്റ്ററി ആണ്……”

 

“അതേ സർ….”

 

“സോ വാട്ട്സ് യുവർ നെക്സ്റ്റ് മൂവ്….??”

 

“ഒരു യാത്രയുണ്ട് സർ… ഒറ്റപ്പാലം വരെ….. ഈ കഥ ഭഗത്തിന്റെ ചുരുൾ അഴിക്കാൻ…..”

 

“ഓക്കേ യു മേ പ്രോസീഡ്….”

 

കുറച്ചു സമയത്തിന് ശേഷം,

 

തൃശൂർ പാലക്കാട് ഹൈവേയിലൂടെ എഡിജിപിയുടെ പോലീസ് വാഹനം കുതിച്ചു പാഞ്ഞു…

 

ഒരു പഴയ തറവാട്ടിന്റെ മുറ്റത്താണ് വണ്ടി ചെന്നു നിന്നത്…

 

വാഹനത്തിന്റെ ശബ്ദം കേട്ടു പുറത്തേക്ക് വന്ന 70 വയസ്സോളം പ്രായം തോന്നിക്കുന്ന വൃദ്ധൻ പോലീസ് വാഹനം കണ്ട് പരിഭ്രമിച്ചു….

 

“ആത്മീക മോഹന്റെ വീട് ഇതല്ലേ…”

 

“അതേ.. എന്റെ കൊച്ചു മകൾ ആണ്…”

 

“ഞങ്ങൾ ആത്മീകയോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടി വന്നതാണ്….”

 

കൊച്ചു മകളെ അന്വേഷിച്ചു പോലീസ് വന്നതിന്റെ പരിഭ്രമം ആ സാധുവിൽ നന്നായി തന്നെ കാണാം….

 

“എന്താ സർ.. എന്താ എന്റെ മോള്….”

 

“ഏയ്യ്.. പേടിക്കൻ ഒന്നും ഇല്ല… ചെറിയൊരു അന്വേഷണം…”

 

ശരത് ആ പാവത്തിനെ കൂടുതൽ പേടിപ്പിക്കാതിരിക്കാൻ വളരെ സൗമ്യമായി തന്നെ സംസാരിച്ചു…

 

“മോളില്ലേ… ഒന്ന് വിളിക്കുവോ….”

 

“മോളെ….”

 

കുറച്ചു സമയത്തിന് ശേഷം ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി പുറത്തേക്ക് വന്നു…

 

അപ്രതീക്ഷിതമായി പോലീസുകാരെ കണ്ട ഒരു ഞെട്ടൽ അവളിലും ഉണ്ടായി…

 

”ഏ… എന്താ സർ…”

 

“ആത്മീക അല്ലെ…..”

 

“അതേ….”

 

”ഞങ്ങൾ ആത്മീകയിൽ നിന്ന് കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണ്…”

 

“എന്ത്.. എന്താ…..”

 

ശരത് അന്നുവരെ സംഭവിച്ച കാര്യങ്ങളുടെ ഒരു ചെറിയ വിവരണം അവൾക്ക് നൽകി… ഭയം അവളെ കീഴ്പ്പെടുത്തി… അവളുടെ കണ്ണുകളിൽ ഞെട്ടൽ….

 

”സർ… ഇതൊക്കെ…. ഞാൻ…. എങ്ങനെ…”

 

“ഈ കൊലപാതകതിൽ ആത്മീകയ്ക്ക് പങ്കുണ്ടെന്നു അല്ല… പക്ഷെ ഈ കഥയുടെ ഭാഗം ഒരു മിസ്റ്ററി ആയി കിടക്കുന്നുണ്ട്… അത് സോൾവ് ചെയ്യാൻ ആത്മീകയ്‌ക്കെ കഴിയു….”

 

“എനിക്ക്.. എനിക്കൊന്നും അറിയില്ല സർ….”

 

“ആത്മീക ടെൻഷൻ ആവാതെ….”

 

“സർ.. ഇങ്ങനെയൊരു മത്സരം നടത്താം എന്ന് ഗ്രൂപ്പിൽ ചർച്ച വന്നപ്പോൾ, അതിനു വേണ്ടി ഒരു ത്രെഡ് ഉണ്ടാക്കാൻ എന്നെയാണ് ഏല്പിച്ചത്…. അത് ചെയ്തു എന്നല്ലാതെ….”

 

“ഓക്കേ… ഈ ത്രെഡ് ആത്മീകയുടെ സ്വന്തം ആണോ… അതൊ എവിടുന്നെങ്കിലും വായിച്ചതോ മറ്റൊ….”

 

“ഇത് എന്റെ ചെറുപ്പത്തിൽ എന്റെ മുത്തശ്ശി പറഞ്ഞു കേട്ടതാണ്….”

 

“മുത്തശ്ശി ഇപ്പോൾ….”

 

“ഇല്ല… മരിച്ചിട്ട് 5 വർഷം ആയി…” മുത്തശ്ശനാണ് മറുപടി പറഞ്ഞത്….

 

“ഈ കഥ ഇത്ര മാത്രമേ പറഞ്ഞു തന്നിട്ടുള്ളോ… ഇതിന്റെ മുൻപോ പിൻപോ അറിയുമോ…?”

 

“ഇല്ല സർ… മുത്തശ്ശി ഈ കഥ മാത്രം ഇത്രയേ പറയാറുള്ളു… ബാക്കി ഇത് വരെ പറഞ്ഞു തന്നിട്ടില്ല…. ചോദിച്ചപ്പോഴൊക്കെ എന്നെ വിലക്കിയിരുന്നു… അറിയാക്കഥ പറയാൻ പാടില്ലെന്നു പറയും….”

 

“വേറെ എന്തെങ്കിലും പറഞ്ഞിരുന്നോ ഈ കഥയെ കുറിച്ച്….”

 

ആത്മീക നിഷേധാർത്ഥത്തിൽ തലയാട്ടി….

 

യാതൊരു തുമ്പും ലഭിക്കാതെ ശരത് തൃശ്ശൂർക്ക് മടങ്ങി….

 

പോലീസ് ഇടപ്പെട്ടു ഗ്രൂപ്പിലെ മത്സരം നിർത്തിവെപ്പിച്ചു… അതിനു ശേഷം മരണങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല…. പക്ഷെ കേസ് അന്വേഷണം എങ്ങും എത്തിയില്ല….

 

മീഡിയയിൽ നിന്നും മിനിസ്റ്ററിയിൽ നിന്നുമുളള പ്രഷർ ശരത്തിനു താങ്ങാവുന്നതിലും അധികമായിരുന്നു….. മറ്റൊരു വഴിയും കാണാതെ ശരത് അറ്റ കൈ തന്നെ പ്രയോഗിച്ചു…

 

വൈകിട്ട് ഓഫീസിൽ നിന്നും വീട്ടിലെത്തിയശേഷം ശരത് ഒരു ബുക്കും പേനയുമായി റൂമിൽ കയറി കതകടച്ചു. ശരത് തന്റെ മനസ്സിൽ തോന്നിയ കഥാസന്ദർഭങ്ങളെ ഉൾപ്പെടുത്തി ആ കഥ പൂർത്തിയാക്കി….

 

കണ്ണന്റെ വാശിക്കു മുൻപിൽ അച്ഛൻ സമ്മതിക്കുന്നതും കണ്ണനും ശിവദയുമായുള്ള കല്യാണവും ആയിരുന്നു കഥ..

 

ശരത് കരുതിയത് പോലെ ഒന്നും സംഭവിച്ചില്ല… എല്ലാം ശാന്തമായിരുന്നു… ഒട്ടു നിരാശയോടെ ബുക്ക് പൂട്ടി വെച്ചു ശരത് റൂമിൽ അങ്ങിങ്ങായി നടക്കാൻ തുടങ്ങി….

 

കുറച്ചു നിമിഷങ്ങൾക്ക് ശേഷം അടച്ചു വെച്ച ബുക്കിനിടയിൽ ചെറിയൊരു പ്രകാശം തെളിഞ്ഞു… ആ കാഴ്ച കണ്ട് ശരത് അത്ഭുതപരതന്ത്രനായി നിന്നു…..

 

വളരെ ശ്രദ്ധാപൂർവം ശരത് അടച്ചു വെച്ച ബുക്ക് തുറന്നു….. മുന്നിലുള്ള കാഴ്ച ശരത്തിനു ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല… ശരത്തിന്റെ നെറ്റിയിൽ പരിഭ്രമത്തിന്റെ വിയർപ്പ് പൊടിഞ്ഞു…

 

ബുക്കിൽ ശരത് കൂട്ടി ചേർത്ത ഭാഗങ്ങൾ എല്ലാം തന്നെ മാഞ്ഞു പോയിരിക്കുന്നു…

 

കുറച്ചു നേരം എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന് പോയ ശരത് വീണ്ടും കഥ എഴുതാൻ തുടങ്ങി.. എന്തോ ഒരു ഉൾപ്രേരണയാലെന്നാ പോലെ മുൻപത്തെത്തിൽ നിന്ന് കുറച്ചു വ്യത്യാസപ്പെടുത്തിയാണ് ഇപ്പ്രാവശ്യം കഥ എഴുതിയത്….

 

കഥ പൂർത്തിയായി കുറച്ചു സമയം കഴിഞ്ഞപ്പോൾ ബുക്കിനുള്ളിൽ വീണ്ടും പ്രകാശം തെളിഞ്ഞു…

 

ആറോ എഴോ തവണ ശരത് കഥ മാറ്റി മാറ്റി എഴുതി… പക്ഷെ..

 

ശരത്തിന്റെ മനസ്സിൽ ദേഷ്യവും നിരാശയും നിറഞ്ഞു… ഒപ്പം ചെറിയൊരു പേടിയും…

 

ഇനി എന്ത് എന്നറിയാതെ ബുക്ക് അടച്ചു വെച്ചു കണ്ണ് പൂട്ടി ശരത് കസേരയിൽ ഇരുന്നു….

 

കുറച്ചു സമയത്തിനു ശേഷം കണ്ണിൽ ശക്തമായ പ്രകാശം അടിക്കുന്നത് അറിഞ്ഞ ശരത് കണ്ണുകൾ വലിച്ചു തുറന്നു….

 

മുറിയിലുള്ള പ്രകാശത്തിന്റെ തീവ്രതയിൽ ശരത്തിനു മറ്റൊന്നും കാണാൻ കഴിഞ്ഞില്ല…

 

പതിയെ മുറിയിലെ പകാശം മങ്ങി… തന്റെ തൊട്ടു മുന്നിലിരിക്കുന്ന ബുക്കിൽ നിന്നുമാണ് ഈ പ്രകാശം വന്നത് എന്ന് അറിഞ്ഞ ശരത്തിനു ഭയം അധികരിച്ചു…

 

കുറച്ചു മുൻപ് താൻ അടച്ചു വെച്ച ബുക്ക് തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ ഭയം പിന്നെയും കൂടി….

 

ബുക്കിന് അടുത്ത് നിന്നും മാറി നില്ക്കാൻ ബുദ്ധി ഉപദേശിക്കുന്നുണ്ടങ്കിലും ശരത്തിന് അത് സാധിക്കുന്നില്ല…. ഏതോ ഒരു ശക്തി ആ ബുക്കിലേക്ക് ആകർഷിക്കുന്നത് പോലെ…

 

ശരത്തിന്റെ കൈകൾ അവൻ പോലും അറിയാതെ ആ ബുക്കിനെ കൈക്കലാക്കി… ഒരു മായാ വലയത്തിൽ എന്ന പോലെ ബുക്കിൽ തെളിഞ്ഞു വന്ന കഥയുടെ ബാക്കി ഭാഗം ശരത് വായിച്ചു….

 

ശിവദ മൂലം മകൻ നഷ്ടമാകുമെന്ന ഘട്ടത്തിൽ കണ്ണന്റെ അച്ഛൻ സ്വന്തം കൈകൾ കൊണ്ട് ശിവദയെ കൊല്ലുന്നതും ശിവദയുടെ മരണം അറിഞ്ഞു കണ്ണൻ ആത്മഹത്യ ചെയ്യുന്നതും വായിച്ചു ശരത്തിന്റെ മുഖം ഇരുണ്ടു…

 

ശരത്തിന്റെ കയ്യിലിരുന്ന് ബുക്ക് പതിയെ വിറക്കാൻ തുടങ്ങി… കഥയുടെ അവസാന ഭാഗം എഴുതിയ പേജ് ബുക്കിൽ നിന്നും വേർപെട്ട് അന്തരീക്ഷത്തിലേക്ക് ഉയർന്നു…. കുറച്ചു നേരം വായുവിൽ നിലയുറപ്പിച്ചു ഒടുവിൽ ഒരു ശീൽക്കര ശബ്ദത്തോടെ ശരത്തിന്റെ കഴുത്തിന് നേരെ പാഞ്ഞു….

 

റൂമിൽ നിറഞ്ഞു നിന്ന പ്രകാശത്തിന് അപ്പോൾ ശിവദയുടെ മുഖമായിരുന്നു…..

 

ശുഭം….

18 Comments

  1. അശ്വിനി കുമാരൻ

    Wow… ❤️❤️✨️ beautiful story.

  2. ഇതൊന്നും വായിച്ച് നുമ്മ പേടിക്കൂലാട്ടാ….♥♥♥

    1. നുമ്മക് അറിയാലോ… നിങ്ങ പുലിയല്ലേ

  3. Confusing, yet interesting
    Any second part?

    1. ഇല്ല… വായിക്കുന്നവരുടെ മനോധർമത്തിന് അനുസരിച്ചു വിട്ടു കൊടുക്കുന്നു. അവസാനം ?

  4. പേടിപ്പിക്കാൻ നോക്കുവാണല്ലേ…. നടക്കില്ല…

    1. വാശിയാണോ ?

  5. കൊള്ളാം ബ്രദർ

    Keep going and waiting for the nxt part ?

    1. തുടർച്ചയില്ല ബോസ്.

      കുഞ്ഞി kadayanu

  6. അറക്കളം പീലിച്ചായൻ

    ???

    1. Peelichayo ?????

  7. Nicee???
    oru rakshayum illa???

  8. WoW
    loved it.

  9. തൃശ്ശൂർക്കാരൻ ?

    ✨️????✨️

Comments are closed.