അരുണിന്റെ ആത്മഹത്യ 13

                                     
ഒരു ദിവസം കോളേജ് ഗ്രൗണ്ടിലെ ആ മരത്തണലിൽ ഞാനും അരുണും ഇരിക്കുകയായിരുന്നു…                         “ടാ… എന്തൊരു ഭംഗിയാ ല്ലെ അവളെ കാണാൻ..” “ആരെ കാണാൻ…”          

“ടാ.. അവളെ അശ്വതിയെ…”                  

“എന്താ അളിയാ… ഒരു പ്രണയം മണക്കുന്നുണ്ടല്ലോ….” “അത് പിന്നെ അവളെ കണ്ട അന്നു മുതൽ തുടങ്ങിയതാടാ മനസ്സിലൊരു കുലുക്കം…” “മ്മ്.മ്മ്….”    “ടാ അളിയാ നീയും അവളെ ബയങ്കര ഫ്രണ്ട്സല്ലേ… അവളെ ഒന്ന് സെറ്റാക്കി താടാ..” “അതു വേണോ.. ” “നീ നമ്മളെ മുത്തല്ലെടാ..”  “മ്മ്മ്മ്… ശരി..” അവരെ ഒന്നിപ്പിക്കുക എന്ന ദൗത്യം ഞാനേറ്റെടുത്തു.. അങ്ങിനെ ഒരു ദിവസം അരുണിന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു… ആദ്യമൊക്കെ അവൾ എതിർത്തെങ്കിലും പിന്നീട് അവനെ മനസ്സിലാക്കിയപ്പോൾ അവളും അവനെ ഇഷ്ടപ്പെടാൻ തുടങ്ങി.. അവരെ തമ്മിൽ ഒന്നിപ്പിക്കുക എന്ന ദൗത്യം ഞാൻ നിറവേറ്റി… അവർ അവരുടെ ലോകത്തേക്ക് വഴിമാറാൻ തുടങ്ങി… അതിനിടയിൽ കട്ടുറുമ്പായി നിന്നിരുന്ന എന്നെ പോലും അവർ ഒഴിവാക്കി… അങ്ങനെയൊക്കെ യാണെങ്കിലും അവരുടെ ഇടയിലെ ഇണക്കങ്ങളിലും പിണക്കങ്ങളിലും മധ്യസ്ഥൻ ഞാൻ തന്നെയായിരുന്നു…. അങ്ങനെ രണ്ടാം വർഷവും കഴിഞ്ഞ് മൂന്നാം വർഷത്തിലേക്ക് കടന്നു… അപ്പോഴും അവർ ലൈലാ മജ്നുവിനെ പോലെയായിരുന്നു… ആയിടക്കാണ് കോളേജിൽ ഒരു സംഭവമുണ്ടായത്… സെക്കന്റിയറിൽ പഠിക്കുന്ന ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത്… മായ അതായിരുന്നു അവളുടെ പേര്… അശ്വതിയുടെ റൂം മേറ്റായിരുന്നു അവൾ… എന്തിനാ കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ആർക്കും മനസ്സിലായില്ല….

 “ആരാ അവിടെ…” ആ ശബ്ദം വീണ്ടും ഓർമകളിൽ നിന്നെന്നെ ഉണർത്തി…  

“ചോദിച്ചതു കേട്ടില്ലേ ആരാ അവിടേന്ന്…” പ്യൂൺ ചന്ദ്രേട്ടനായിരുന്നു
അത്… “ഞാനാ ചന്ദ്രേട്ടാ ശരത്…”

“ഹാ… മോനോ മോനിതുവരെ പോയില്ലേ എല്ലരും പോയല്ലോ… മോനെന്താ ഇവിടെ ഒറ്റക്കിരിക്കുന്നത്….” “ഹേയ്… ഒന്നൂല്ല ചന്ദ്രേട്ടാ ഞാൻ വെറുതെ…” “മ്മ്മ്മ്…. അരുണിനെ കുറിച്ച് ആലോചിച്ചിരിക്കുകാവും…. നിങ്ങള് വലിയ