അരുണിന്റെ ആത്മഹത്യ 13

സംസാരിക്കാനുണ്ടെന്ന് അവളുടെ ആ നോട്ടത്തിൽ എനിക്ക് കാണാം… പക്ഷേ ഞാനവളുടെഅടുത്തേക് ചെന്നില്ല.. ക്ലാസിൽ കൂട്ടുകാരെല്ലാവരും സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു ഞാനവിടെ ഒഴിഞ്ഞ ഒരു ബെഞ്ചിൽ പോയിരുന്നു… ഞാനവളെ ഒന്നു വീണ്ടും നോക്കി അവളെന്നേയും.. ആ ഇരുത്തം എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടു പോയി…      

‘അവൻ അരുൺ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അവനായിരുന്നു എനിക്ക് എല്ലാം… എനിക്ക് മാത്രമല്ല കോളേജിലുള്ള എല്ലാവർക്കും അവനെ ഒരുപാടിഷ്ടമായിരുന്നു… കാരണം.. പഠനത്തിലായാലും പഠനേതര വിശയത്തിലായാലും മുൻപന്തിയിലായിരുന്നു അവൻ ചുരുക്കി പറഞ്ഞാൽ കോളേജിലെ ഹീറോ എന്ന് തന്നെ പറയാം….                

ഞാനും അവനും ബെസ്റ്റ് ഫ്രണ്ട്സായിരുന്നു….കോളേജ് ഹോസ്റ്റലിലായിരുന്നു ഞങ്ങൾ താമസം..  ഞങ്ങൾ രണ്ട് പേരും റൂം മേറ്റും…  അന്ന് കലാലയ ജീവിതം അടിച്ചു പൊളിച്ചിരുന്ന കാലം ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോക്കും മറ്റും.. എല്ലാത്തിനും അവനായിരിക്കും മുന്നിൽ സാറമ്മാര് പിടിച്ചാൽ കേൾക്കുന്നത് ഫുൾ എനിക്കും.. ഞാനണവനെ വശളാക്കുന്നതെന്നും പറഞ്ഞ്…            

കോളേജിലെ പെൺ കുട്ടികളെല്ലാം അവന്റെ പിന്നാലെ യായിരുന്നു പക്ഷേ ആർക്കും അവൻ തല വെച്ചു കൊടുക്കാറില്ലായിരുന്നു… ഒരാൾക്കൊഴികെ…’                                    
“ടാ.. ശരതേ…” രോഹിതിന്റെ വിളിയാണ് എന്നെ ഓർമകളിൽ നിന്നും പിന്തിരിപ്പിച്ചത്..
“ഞങ്ങളെല്ലാവരും പോകുവാ നീ വരുന്നില്ലേ..?”  “ഞാൻ വരാം നിങ്ങള് നടന്നോ..”                                   “എന്നാ ശരി ഞങ്ങളിറങ്ങട്ടെ നമുക്ക് പിന്നീടൊരിക്കൽ കാണാം….”  
” ശരി”    

എല്ലാവരും പോയികഴിഞ്ഞപ്പോൾ ആ ക്ലാസ് മുറിയിൽ ഞാനൊറ്റക്കായി… വീണ്ടും ഞാനാ പഴയ ഓർമകളിലേക്കിറങ്ങിപ്പോയി…   ‘സെക്കന്റിയറിൽ പഠിക്കുന്ന സമയത്ത്… അന്നായിരുന്നു ഞങ്ങളുടെ ക്ലാസിലേക്ക് പുതിയ ഒരധിദി വന്നത്… കാണാൻ അധി സുന്ദരിയായ ഒരു പെൺ കുട്ടി… അവൾ അശ്വതി… അന്നത്തെ ക്ലാസ് കഴിഞ്ഞ് ഞാൻ പോകാൻ നേരം ഞാനവളെ പരിചയപ്പെടാൻ ചെന്നു..    

“ഹായ്.. ഞാൻ ശരത്.. എന്താ പേര്..” “അശ്വതി..” അങ്ങിനെ ഞങ്ങൾ പരിചയപ്പെട്ടു. ഞങ്ങൾ പെട്ടെന്ന് കൂട്ടായി.. അവളെനിക്ക് ഒരുകൂട്ടുകാരിയും ഞാനവൾക്ക് ഒരു കൂട്ടുകാരനും…