അമ്മയുടെ ലോകം [മനൂസ്] 2701

മുഖം കുനിച്ചു വിഷമത്തോടെ നിന്ന എന്റെ വയറിൽ തലോടി അമ്മ പുഞ്ചിരിയോടെ പറഞ്ഞു.

 

എന്റെ മുഖം പൂനിലാവ് ഉദിച്ചത് പോലെ തിളങ്ങി.

 

അമ്മ തന്നെ പാടി പഠിപ്പിച്ച വൈലോപ്പള്ളിയുടെ മാമ്പഴം എന്ന കവിതയിലെ വരികൾ ഞാൻ പാടി തുടങ്ങി.

 

ഒരു നർത്തകിയുടെ ലാസ്യ ഭാവത്തോടെയും പദചലനങ്ങളോടെയും അമ്മ എന്റെ പാട്ടിനൊപ്പം അടുക്കള ജോലികൾ ചെയ്തുകൊണ്ടേയിരുന്നു.

 

മറവിയുടെ ആഴങ്ങളിൽ മുങ്ങിയ വരികളെ എന്റെ ഓർമകളുടെ തീരത്ത് നിന്നും ഉയർത്തി കൊണ്ടുവരുവാനും അമ്മ മറന്നില്ല.

 

ഒടുവിൽ അമ്മ പറഞ്ഞ വാക്ക് പാലിച്ചു..അമ്മയുടെ പെരുവയറന് കഴിക്കാൻ സ്റ്റീൽ പാത്രത്തിൽ മൂന്ന് മൊരിഞ്ഞ ദോശ നിരന്നു.

 

മഴയുടെ കുളിരിനെ ആവി പറക്കുന്ന ദോശ ചമ്മന്തിയിൽ മുക്കി ഞാൻ സ്വാദോടെ ഭക്ഷിച്ചു.

 

അപ്പോഴും ആ നർത്തകി തന്റെ നാട്യം അടുക്കളിയിൽ തുടരുകയായിരുന്നു.

 

മഴ അവളുടെ മുദ്രകളുടെ ഭംഗി ആസ്വദിച്ച് പുറത്തെ തൊടിയിൽ പെയ്തു മധിച്ചു.

 

ഇന്ന് പതിനെട്ട്  വർഷങ്ങൾക്കിപ്പുറവും തുലാവർഷ മഴ പുറത്ത് തകർത്തു പെയ്യുന്നുണ്ട്.

 

അതേ മഴ.. അതേ കുളിര്… അതേ അടുക്കള…

 

പക്ഷെ കൂടെയിന്ന് അമ്മയില്ല…

 

വിറകടുപ്പിനോട് ചേർന്ന് പണിത തിട്ടയിൽ ഞാനിരുന്നു… ചുറ്റുമൊന്ന് കണ്ണോടിച്ചു..

 

വിറകടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി.. പാത്രങ്ങൾ അടുക്കും ചിട്ടയും ഇല്ലാതെ പലയിടത്തും കിടക്കുന്നുണ്ട്..

 

അമ്മയുടെ അസാന്നിധ്യം എത്ര വലുതാണെന്ന് ഈ കാഴ്ചകളിൽ നിന്നു വ്യക്തമായി.

 

ആ തിട്ടയ്ക്ക് അരികിലായി വച്ചിട്ടുള്ള ഭരണിയിലേക്ക് എന്റെ ദൃഷ്ടി പതിഞ്ഞു.

 

എനിക്ക് വേണ്ടി ഉപ്പിലിട്ട നെല്ലിക്കകൾ സൂക്ഷിക്കാൻ അമ്മ അച്ഛനോട് പറഞ്ഞു വാങ്ങിയതാണ്..

 

മനസ്സ് വല്ലാതെ പിടഞ്ഞു..

 

കണ്ണീർ ചാലുകളായി ഒഴുകി കൈയിൽ ചേർത്ത് പിടിച്ച ആ കസവ് സാരിയിലേക്ക് ഇറ്റുവീണു…

53 Comments

  1. ആരാ മനസ്സിലായില്ല - Nj

    മനുക്കുട്ടാ…….

    എന്തായിത്……
    ഞാനെന്റെ അമ്മയെ ഓർത്തുപോയി.

    കൊള്ളാട്ടോ…. നല്ലോണം ഇഷ്ടമായി.

    എന്താ ഞാൻ പറയ്യാ…..
    ഒന്നൂല്ലാ…. പെരുത്തിഷ്ടായി…??

    1. അമ്മ അത് വലിയൊരു സംഭവം തന്നെയല്ലേ.. പെരുത്തിഷ്ടം പുള്ളെ???

  2. ഇഷ്ടമായെങ്കിൽ ഒരു വരി എനിക്കു വേണ്ടി കുറിക്കുമല്ലോ

    അമ്മയെ കുറിച്ച് എന്തെഴുതിയാലും അത് മധുരവും അതിമധുരവുമല്ലേ
    സ്മരണ പോലും,,,,,,,,,,,,,,,

    1. ജ്ജ് ആദ്യമായിട്ടാണ് ഞമ്മന്റെ ഒരു കഥയ്ക്ക് മറുപടി തരുന്നത്?. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഹർഷാപ്പി??

  3. കൊള്ളാം…????????????

    1. പെരുത്തിഷ്ടം രാജീവ് ഭായ്??

  4. മനൂസെ..

    എന്നാലും നീ എന്നോടിത് ചെയ്തല്ലോ.. ആ എംകെ കാലത്ത് കരയിപ്പിച്ചു വൈകീട്ട് നീ കരയിപ്പിച്ചു… നിങ്ങൾ ഇതിൻ്റെ ക്വോറ്റേഷൻ വേല്ലതും എടുത്തിട്ടുണ്ടോ…

    ഇങ്ങനെ ആണേൽ ഞാനിനി ഈ കളിക്കില്ല..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഒരു കൈയ്യബദ്ധം പറ്റിയതാണ് അച്ചായാ.. ഇനി ആവർത്തിക്കില്ല??..
      അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ???

    2. അടുത്തതിൽ കരയാൻ റെഡി aayikko?

      1. നിന്റെ ഉണ്ണിയേട്ടൻ അങ്ങനെ ചെയ്യുമോ ഇന്ദൂസെ?

  5. Nicaayind bro…. very emotional ?

    1. പെരുത്തിഷ്ടം കൂട്ടേ??

  6. ഹൃദ്യമായി കണ്ണ് നിറഞ്ഞു പോയി mmmm

    1. പെരുത്തിഷ്ടം കൂട്ടേ??

  7. ????

    1. ???

  8. എന്താ പറയേണ്ടത് എന്ന് അറിയില്ല മനു. അത്രക്ക് ഇഷ്ട്ടായി. സ്നേഹം മാത്രം?

    ആമി☺️

    1. അന്റെ ആദ്യ കമന്റ് ആണ് ഞമ്മക്ക് കിട്ടുന്നെ..ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. സ്നേഹം ആമി???

  9. ???????????????????????????????????

    1. ?????????????????

  10. ഇരിഞ്ഞാലക്കുടക്കാരൻ

    5 പേജിൽ 500 പേജിന്റെ പവർ. ചെറിയ കഥ വല്യ സന്ദേശം. ആകെ ഒരു വിങ്ങൽ. ഇനിയും മനോഹരമായ കഥയുമായി വരിക. സസ്നേഹം ഇരിഞ്ഞാലക്കുടക്കാരൻ ?❤

    1. എന്റെയീ കുഞ്ഞു കഥ ഇങ്ങടെ മനസ്സിനെ സ്പർശിച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ???

  11. kurachu page konduthanne ente kannu nanayichu….athigambheeram…namichu….

    1. ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ.. ഹൃദയം നിറഞ്ഞ സ്നേഹം കൂട്ടേ???

  12. Manoos….
    Aww… എന്തൊരു feelingaa …
    നല്ല എഴുത്ത്…
    ഇഷ്ടമായി ❤❤

    1. ഷാന പുള്ളെ.. ജ്ജ് അധ്യമായിട്ടാ ഞമ്മന്റെ ഒരു കഥ വായിക്കുന്നെ.. സന്തോഷം..
      അന്റെ നല്ല വർത്താനങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ???

  13. മാത്തപ്പൻ

    അമ്മക്ക് ഒരു ഉമ്മ ???

    1. അമ്മ ഇസ്തം?..സ്നേഹം മാത്തപ്പൻ???

  14. ഡിയര്‍ മണ്ണൂസ്…???

    അടിപൊളിട്ടോ…
    അമ്മയെന്ന വികാരം വീണ്ടും ഉണര്‍ത്തി വിട്ടത്തിന് ???
    വേറെ ഒന്നും പറയാനില്ല…

    [NB: മനൂസ് എന്നെഴുതാന്‍ അറിയാഞ്ഞിട്ടല്ലട്ടോ, അമ്മയെപ്പോലെ മണ്ണിന്റെ മണവും ഗുണവുമുള്ള മണ്ണൂസ് മതിന്നു കരുതീട്ടാ ???] …

    1. അച്ചോടാ.. നിന്റെയീ നിഷ്കളങ്കമായ ചിന്താ സരണികളെ ആണല്ലോ ഞമ്മള് കുറച്ചു നേരത്തേക്ക് തെറ്റിദ്ധരിച്ചതെന്നു ഓർക്കുമ്പോൾ സ്വയം ലജ്ജ തോന്നുന്നു???..

      കഥയ്ക്ക് തന്ന വിലയേറിയ അഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടേ???

  15. മനൂസ്,
    വായിച്ചു തീർന്നപ്പോൾ മനസ്സിന് വല്ലാത്ത ഭാരം, മകന്റെ ദുഃഖം നമ്മുടെ ഓരോരുത്തരുടെയും ദുഃഖം പോലെയുള്ള എഴുത്ത്,
    ഒരു നിമിഷം അമ്മയുണ്ടാക്കി തരുന്ന ചമ്മന്തിയും, ദോശയും ഒക്കെ മനസ്സിലേക്ക് ഓടി വന്നു.
    എല്ലാ വീടുകളിലും അമ്മയുടെ ലോകം ആ അടുക്കള തന്നെ, ഓരോ പാത്രങ്ങളിലും തുടങ്ങി അവിടെയുള്ള ഓരോ വസ്തുവിലും അമ്മയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടാകും.
    നൊമ്പരമുണർത്തിയ രചന.
    ആശംസകൾ…

    1. തീർച്ചയായും.. അമ്മയെ ഒരു സംഭവം തന്നെ..എത്ര ശ്രമിച്ചാലും അവരുടെ സ്നേഹത്തിന്റെ ആഴം നമുക്ക് അളന്നെടുക്കുവാൻ കഴിയില്ല.. കുടുംബവും അടുക്കളുമാണ് മിക്ക അമ്മമാരുടെയും ലോകം..

      എന്റെയീ കുഞ്ഞു കഥ വായിച്ച് പ്രോത്സാഹനം നൽകിയതിന് പെരുത്തിഷ്ടം ജ്വാല കുട്ടി???

    1. ???

  16. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. ???

  17. സ്നേഹം മുത്തേ…. ഒത്തിരി സ്നേഹം…. നല്ല കഥ….

    1. ഒരുപാടിഷ്ടം ഡിയർ??

  18. ? ❤️

    1. ???

  19. മനൂസെ… എന്താ പറയാ.. എത്ര വല്യ ഹോട്ടലിൽ പോയി കഴിച്ചാലും അമ്മ ഉണ്ടാകുന്ന രുചി അത് ഒന്നിനും ഉണ്ടാവില്ല..
    നമ്മുടെ ലോകം തുടങ്ങുന്നത് അമ്മയിൽ നിന്നാണ്.
    നല്ല തീം.. ഒരുപാട് ഇഷ്ടായി.. ഒന്നും പറയാൻ കിട്ടുന്നില്ല.. സ്നേഹത്തോടെ❤️

    1. മനൂസ് മേയിൽ വഴി ആണോ ഇജ്ജ് ഇത് അയച്ചത്

    2. പിന്നല്ല..ഈ അമ്മമാർ വല്യ സംഭവങ്ങൾ അല്ലേ.അമ്മ ഇസ്തം?. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം മുത്തേ??

    1. ???

    1. Hlo A K

    1. ???

    1. ???

    1. ???

Comments are closed.