i will show you ഇത്രയും പറഞ്ഞവൾ അവൻമാർക്കു നേരെ കൈ ഞൊടിച്ച് പോകാൻ തുടങ്ങിയതും
ഡീ…… നീട്ടിയൊരു വിളിയായിരുന്നു ആരാ അത് ? വേറേയാരാ നമ്മുടെ വില്ലൻ കണ്ണൻ
അവൾ പെട്ടന്നു നിന്നു തിരിഞ്ഞു നോക്കി. ഇത്രയും നേരം കുനിഞ്ഞിരുന്ന കണ്ണനെ അപ്പോളായിരുന്നു അവൾ ശെരിക്കും ശ്രദ്ധിച്ചത്. കഴുത്തിലും കൈയിലും ചെങ്ങല പോലത്തെ എന്തോ കിടപ്പുണ്ട് നീണ്ട അൽപം വളഞ്ഞു ചെമ്പിച്ചു കിടക്കുന്ന മുടി അറ്റത്തൊക്കെ ചെറുതായി ചുരുണ്ട് ജട പിടിച്ച പോലെ തകിടപ്പുണ്ട്. കണ്ടാൽ ഒരു മാസമായി കുളിച്ചിട്ടെന്ന് തോന്നും. ഉപ്പന്റെ കണ്ണുകൾ അടിച്ച് ഫിറ്റായത് കൊണ്ടായിരിക്കും . അവൾ അടി മുടി കണ്ണനെ വീക്ഷിച്ചു.
എന്താ ടീ നീ ഞങ്ങളേ എന്തു ചെയ്യുമെന്നാ പറഞ്ഞെ പ്രിൻസിപ്പാൾന്റടുത്ത് കംപ്ലയിന്റ് കൊടുക്കുമോ .പറയടീ പുതിയ കുട്ടിയല്ലേ ഒന്നു പേടിപ്പിച്ച് വിട്ടേക്കാം എന്നു കരുതിയപ്പൊ . നീ തലേ കേറുന്നോ ? കണ്ണൻ പതിയെ തലയുയർത്തി അവളേ നോക്കിപ്പറഞ്ഞു.
കണ്ണന്റെ രൂപവും ഘന ഗംഭീരമായ ശബദവും കേട്ടവൾ ഒന്നു ഞെട്ടി അവൾ ആകപ്പാടെ വിയർക്കാൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയാതവൾ നിന്നു പരുങ്ങി. ഇതെല്ലാം കണ്ടു നിന്ന കണ്ണന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു
ഇതു കണ്ടു നിന്ന അവന്റെ കൂട്ടുകാർ
ഭഗവാനേ ഇവനിതെന്തു പറ്റി വലിച്ചു കയറ്റിയതെക്കെ ഇപ്പഴാണൊ പണി തുടങ്ങിയത്
മോള് പേടിച്ചു പോയോ ? ചേട്ടനൊരു തമാശ പറഞ്ഞതല്ലേ മോള് ക്ലാസിലേക്ക് പൊക്കോ അവനൊരു ചെറു പുഞ്ചിരിയോടെ അവളേ നോക്കിപ്പറഞ്ഞു.
ഇതു കേട്ടതും അവൾക്കൽപ്പം ആശ്വാസമായി
(ലെവൾ മൈൻസ്) ഇതെന്തു സാധനാ ദൈവമേ ഒരേ സമയം ചിരിയും അടുത്ത നിമിഷം രാക്ഷസനും.ഇതെന്ത് ജന്മം)
മോള് പൊക്കോ.. പോകുന്നതിന് മുൻപ് ഇവൻമാർ പറഞ്ഞ കാര്യം ചെയ്തിട്ട് കണ്ണൻ ഇത്രയും പറഞ്ഞതും അവൾ ഞെട്ടി. അവൾ മാത്രമല്ല അവൻമാരും
കണ്ണന്റെ രൂപവും ഭാവവും മാറുന്നത് കണ്ട അഭിരാമി ശരിക്കും ഭയന്നു. തന്നേ രക്ഷിക്കാൻ ആരുമില്ലേ എന്നവൾ മനസിൽ കേണു
എന്താ ടീ പറഞ്ഞതു കേട്ടില്ലേ വേഗം പറയടി.അതോ ഞാൻ പറയിപ്പിക്കണോ . കണ്ണൻ ഒന്നും കുടി ഉച്ചത്തിൽ അവളോട് ചോതിച്ചു.
ഇതു കേട്ട അവൾ ശെരിക്കും പേടിച്ചു വിറച്ചു. അവൾ പതിയെ പിറകോട്ട് മാറാൻ ഭാവിച്ചും പെട്ടന്നവളുടെ കയ്യിൽ കയറി കണ്ണൻ പിടിച്ചു അവൻ അവളേ തന്റെ മുഖത്തോടടുപ്പിച്ചു. ഒന്നു കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൾക്കതിനു സാധിച്ചില്ല കാരണം അത്രക്ക് ബലമായിരുന്നു കണ്ണന്റെ കൈകൾക്ക്
കണ്ണന്റേം അഭിരാമിയുടേം മുഖങ്ങൾ തമ്മിൽ നേരിയ ഒരു ഗ്യാപ്പു മാത്രമേ ഇപ്പം ഉള്ളു .അവന്റെ മുഖത്തോട്ടടുക്കും തോറും അവൾക്ക് ഓക്കാനം വന്നു . സിഗരറ്റും കള്ളും ഒക്കെ വലിച്ചു കേറ്റിയവനിപ്പോൾ ഒരു പ്രത്യേക മണമായിരുന്നു.
❤️
Nalla story. But pege kuravayathukondu just oru pickle pole thonnunnullu. Athukondu kurachu page kootti pettennu nalloru sadhya thanne tharanam.
NB: complete akkandu paathiyil ittittu pokaruyhe.
Thanks.