അപ്പുപ്പന്റെ ചാരുകസേര – [Santhosh Nair] 923

അങ്ങനെ ഒരു ദിവസം ഉച്ചകഴിഞ്ഞു അടിയൻ എന്റെ കലാ പരിപാടികള്‍ക്കായി തടികള്‍ രണ്ടും എടുത്തു ഞാന്‍ എന്റെ പുളിമരപ്രയോഗം (ഏറു) നടത്തി രസിക്കുകയായിരുന്നു. അകലെ നിന്ന് വെളിച്ചപ്പാട് അപ്പുപ്പന്‍ ഓടി വരുന്നത് കണ്ടു (പുള്ളി മെലിഞ്ഞു നല്ല നീളം ഉള്ള വ്യക്തിയാണ്. നല്ല ആരോഗ്യം, സ്പീഡിലേ നടക്കൂ).

എന്നെ ശ്രദ്ധിക്കാതെ അദ്ദേഹം ഓടി അകത്തോട്ടു കയറി മുറുക്കാന്‍ പെട്ടിയും എടുത്തു, എന്റെ അപ്പുപ്പനെ “പിള്ളേച്ചന്‍ എണീക്ക്” എന്ന് പറഞ്ഞുകൊണ്ട് സ്ഥിരം നടത്തുന്ന dive ചെയ്തു.

കുറച്ചു നേരത്തിനുള്ളിൽ തന്നെ ഇതെല്ലാം നടന്നതിനാൽ എനിക്ക് ഒന്നും ചെയ്യാന്‍ സമയം കിട്ടിയില്ല. പിന്നെ കേട്ട ശബ്ദങ്ങള്‍ മലയാള വത്കരിച്ചാൽ ഏതാണ്ട് ഇങ്ങനാണ്  “ധപ്പോ ധപ്പോ ധിം (നടുവും തല്ലി വീണതാണ്) എന്റമ്മോ അയ്യോ അയ്യയ്യോ എന്റെ ഭഗവതീ എന്റെ നടു” (കരയുന്ന ഒച്ച).

ഭഗവതി വരുന്നോ എന്ന് നോക്കാതെ ഞാന്‍ ഓടി അടുക്കളയില്‍ കയറി, അവിടുന്ന് എത്തി നോക്കിയപ്പോൾ കണ്ടത് അപ്പുപ്പന്‍ എഴുനേറ്റു വന്നു വെളിച്ചപ്പാടപ്പുപ്പനെ പിടിച്ചു പൊക്കി പുറം ഒക്കെ തിരുമ്മി കൊടുത്തു. അപ്പുപ്പന്റെ കട്ടിലില്‍ കിടത്തുന്നതാണ്.

 

ഭാഗ്യത്തിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.  ഞാന്‍ തിരികെ ചെന്ന് റൂള്‍ തടി എടുത്തു അപ്പുപ്പന്റെ കയ്യില്‍ കൊണ്ട് കൊടുത്തു മാപ്പു പറഞ്ഞു. എന്തോ അദ്ദേഹം എന്നെ എന്നെ ഒന്നും പറഞ്ഞില്ല, അടിപൊട്ടിയതും നഹി നഹി.

എന്തായാലും, അതില്‍പ്പിന്നെ വെളിച്ചപ്പാടപ്പുപ്പന്‍  ഒരാഴ്ചയോളം വീട്ടില്‍ വന്നില്ലായിരുന്നു പിന്നെ വരുമ്പോഴെല്ലാം വളരെ മര്യാദയോടെ ചാരുകസേരയുടെ അടുത്ത് പോലും പോകാതെ അപ്പുപ്പന്റെ കട്ടിലിലെ ഇരിക്കുമായിരുന്നുള്ളൂ.

ഒരു പക്ഷെ അദ്ദേഹം അതില്‍ പിന്നെ ചാരുകസേരയില്‍ ഇരുന്നിട്ടുണ്ടോ എന്ന് തന്നെ സംശയം

27 Comments

    1. 😀

  1. എനിക്കും ഉണ്ട് ഒരെണ്ണം.. എന്റെ അപ്പൂപ്പന്റെ.. അപ്പൂപ്പൻ ഇഹലോഹവാസം വെടിഞ്ഞതിനു ശേഷം എന്റെ അച്ചായൻ അത് കരസ്ഥമാക്കി.. അന്നേ ഞാൻ നോട്ടമിട്ടതാ… പിന്നെ ഞാൻ സ്വന്തം വീട് വെച്ചു മാറിയപ്പോ.. എന്റെ പ്രിയ പത്നി… ഒരു ബർത്ത്ഡേക്ക് ഗിഫ്റ്റ് ആയി വാങ്ങി തന്നു… പക്ഷെ എന്റെ ഇളയ കുരുപ്പിന് അതിൽ കിടന്ന് പാല് കുടിച്ചാലേ ഇറങ്ങു… അപ്പൂപ്പൻ ഉണ്ടായിരുന്നപ്പോൾ അതിൽ ഒന്ന് ഇരിക്കാൻ കൊതിച്ചിട്ടുണ്ട് പിന്നീട് അച്ചായന്റെ ഭരണ കാലത്തും… പക്ഷെ പേടി ആരുന്നു…. തറവാട്ടിൽ ഇപ്പോളും ആ ചാരുകസേര ഉണ്ട് അനിയൻ ആണ് വാസം ??…അന്നും ഇന്നും നമുക്ക് അത്‌ വിധിച്ചിട്ടില്ല ???..

    1. Welcome back my brother ?
      Where were you?
      Nice reading this
      Trust all well?

      Sree Rama Navami n Oshana njayaraazcha aashamsakal

      1. ഇങ്ങോട്ട് ഇടയ്ക്കു മാത്രേ വരവുള്ളു… Exam time.. Very busy… ??.. Cbse given a big duty.. So…… Hope you and family doing well. വിഷു ആശംസകൾ…

        1. Busy prof
          All the best ?

  2. നിങൾ ഒരു കില്ലാടി ആണല്ലോ santhosh ഏട്ടാ ???

    1. Ha ha ??
      Ithokke enthu
      Iniyum varaanirikkunnu

  3. എന്റെ കുസൃതികൾ ചിലപ്പോഴൊക്കെ തിരിച്ചടി ആയിട്ടുണ്ട് കേട്ടോ. ആർക്കും ഇപ്പോഴും ഹീറോ ആയിരിക്കാൻ പറ്റില്ലല്ലോ. ഇതോർക്കുന്നുണ്ടാവും എന്ന് കരുതുന്നു

    https://kadhakal.com/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-santhosh-nair/

  4. ᴀsʜᴡɪɴɪ ᴋᴜᴍᴀᴀʀᴀɴ

    ഇവിടേം ഉണ്ട്‌ ഒരു ചാരുകസേര… അമ്മേടെ അച്ഛന്റെ… അത് ഇപ്പോൾ പുള്ളിടെ കാലശേഷം, എന്റെ വീട്ടിൽ ആണ് ഉള്ളത്. നല്ല രസമാണ് അതിൽ ചാരി കിടന്നുറങ്ങാൻ.

    1. Athe
      Ippol aa saadhanam kittaanilla
      Njaan kure anweshichu nokki

      1. ആശാരിമാരോട് പറഞ്ഞാൽ അവര് ഉണ്ടാക്കി തരും.. പിന്നെ പഴമയോട് ഒന്നും താൽപര്യമില്ലാത്ത ഒരു സമൂഹം വന്നതോടെ ചാരുകസേരക്കൊന്നും വിലയില്ലാണ്ടായി..

        1. Theerchayaayum Sajith
          Njaan orennam vaanganam ennu karuthunnu.
          Kottayam Changanacherry bhaagathokke pokumpol onnu anweshiykkanam.

  5. നല്ല വികൃതി ഇല്ലാത്ത പയ്യൻ ആണല്ലോ ചേട്ടൻ.

    1. Aayirunnu
      Ippol alla, ketto ????

  6. മണവാളൻ

    സന്തോഷേട്ടാ നിങ്ങൾ ഒരു കില്ലാഡി തന്നെ , ആദ്യം ഊഞ്ഞാൽ ആടാൻ വന്ന ചേട്ടന്റെ മുണ്ട് പറിച്ചു ? ഇപ്പോ ദേ വെളിച്ചപ്പാട് അപ്പൂപ്പന്റെ നടുവും ഓടിച്ചു ??

    1. Namukku cheyyaan pattunnathokke cheyyande?
      Pinne orthittu kaaryamillallo ???
      Thx for the complements

  7. സന്തോഷേട്ടാ ദേവീകോപം ഉണ്ടാവും. അമ്പലത്തിൽ തുള്ളാൻ പോണ വെളിച്ചപ്പാടാണാ…

    1. 😀 🙂

      unnikkidaangal cheyyunna thettinte akkavundil poyi 🙂

    2. പിള്ളമനസിൽ കള്ളില്ല്യാന്നാണല്ലോ…

      1. Nalla point ☝️☝️

  8. ????? എന്തായാലും പുളിമരത്തിൽ ഏറ് കലക്കി..

    പണ്ട് ചെറുപ്പത്തിൽ എന്റെ അനിയൻ ഒരു പണി പറ്റിച്ചതാണ്..
    ഇനി ചാരുകസേരയുടെ അടിയിൽ കയറി പുള്ളി ഒളിച്ചിരുന്നു..

    കൊച്ചിനെ കാണാതെ ആളുകളൊക്കെ നാലുപാടും തിരചിലായി.. ജോലി കഴിഞ്ഞു വന്ന അമ്മ ബോധം കെട്ടു വീണു..

    റെയിൽ കൂടി വന്ന് ആരോ കൊച്ചിനെ കൊണ്ടുപോയി എന്നാണ് എല്ലാവരും പറഞ്ഞത്..

    ആകെ ബഹളമയം..

    മുക്കാ മണിക്കൂർ എല്ലാവരെയും ഇട്ട് ഓടിച്ച ശേഷം ആശാൻ പതുക്കെ ചാരുകസേരയുടെ അടിയിൽ നിന്നും പുറത്തേക്ക് വന്നിട്ട് പറയുകയാണ്..

    കുഞ്ചോ ഇവിടെ ഉണ്ടേ.. ന്ന്.. ??

    1. Ha Ha..
      Oru kadhaa thanthu undallo Reghu kuttee — onnezhuthi nokku.

      “Njaanividethanne undaarnnu” 😀

        1. ???

      1. Thanks Saran 🙂

Comments are closed.