എന്റെ അപ്പുപ്പന്റെ ഒരു ഒരു നെരുങ്ങിയ അല്ലെങ്കില്‍ അടുത്ത ഒരു സ്നേഹിതന്‍ അപ്പുപ്പന്‍ (close and best friend) തന്നെ അപ്പുപ്പന് പോട്ടിയായി (compete – മത്സരം) വരും.
ആ അപ്പൂപ്പൻ ഞങ്ങളുടെ നാടിലെ ദേവി ക്ഷേത്രത്തിലെ വെളിച്ചപ്പാടും മേല്പറഞ്ഞതുപോലെ എന്റെ അപ്പുപ്പന്റെ ഉറ്റ സ്നേഹിതരില്‍ ഒരാളും ആയിരുന്നു. പുള്ളി ഞങ്ങളുടെ വീട്ടില്‍ അപ്പുപ്പനെ കാണാനും പിന്നെ അവരുടെ ചീട്ടുകളി സംഘത്തില്‍ ഒരു കൈ കൊടുക്കാനും ഒക്കെ വരാറുണ്ടായിരുന്നു. (അവരൊക്കെ അന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പേര് + ജാതിപ്പേര് പറഞ്ഞാണ് വിളിക്കുന്നത്. അതൊരു കൗതുകമാണ് കേട്ടോ. ഞാൻ എല്ലാവരുടെയും പേര് + ജാതിപ്പേര് + അപ്പുപ്പൻ എന്ന് വിളിച്ചിരുന്നു. ഇപ്പോൾ അതൊക്കെ ഓർക്കാൻ കൂടി വയ്യ)
ഈ വെളിച്ചപ്പാടപ്പുപ്പൻ വന്നാല്‍ ഉടനെ എന്റെ അപ്പൂപ്പന്റെ പാവം ചാരുകസേരയിലേക്ക് ഒരു dive ആണ്. അതൊരു dive അല്ല ഒരൊന്നര രണ്ടു രണ്ടര dive ആണ്. ആ പാവം ചാരുകസേരക്ക് ജീവന്‍ ഉണ്ടായിരുന്നെങ്ങില്‍ അത് ജീവനും കൊണ്ട് ഓടി ഓടി രക്ഷപ്പെട്ടേനെ.
എന്റെ അപ്പുപ്പന് ആ dive അത്ര ഇഷ്ടം ഇല്ലായിരുന്നു കാരണം ആ പാവം കസേരക്കും വയസ്സായിട്ടില്ലേ അതിനെന്തിന്കിലും പറ്റിയാലോ എന്നത് ആണ് കേട്ടോ. പക്ഷെ അദ്ദേഹം ഒന്നും പറയാറില്ല കാരണം കൂട്ടുകാരല്ലേ.
പക്ഷെ മറ്റേ അപ്പുപ്പന്‍ വന്നാല്‍ പിന്നെ അപ്പുപ്പന്റെ ചാരുകസേര, മുറുക്കാന്‍ പെട്ടി, മുറുക്കാന്‍ കോളാമ്പി എല്ലാം അദ്ദേഹം കയ്യടക്കും. ഭാഗ്യത്തിന് അപ്പുപ്പന്റെ കടുക്കനില്‍ മാത്രം കൈ വെച്ചിട്ടില്ലെന്നു തോന്നുന്നു.
അപ്പുപ്പന്റെ മുറിയുടെ വെളിയില്‍ ഒരു വലിയ പുളിമരം ഉണ്ടായിരുന്നു. അതില്‍ പുളി ഉണ്ടായതായി എനിക്ക് ഓര്‍മ്മയില്ല പക്ഷെ അതിനെ സന്തോഷിപ്പിക്കാനായി മഹാമനസ്കനായ ഞാന്‍ ഇടയ്ക്കിടയ്ക്ക് കല്ലും തടിയും ഒക്കെ എടുത്തു എറിയുമായിരുന്നു. (സത്യം പറഞ്ഞാല്‍ എന്റെ ഒരേ ഒരു വിനോദം അത് മാത്രം ആയിരുന്നു, പിന്നെ മരത്തിൽ കയറുന്ന പുളിയുറുമ്പുകളെ കുറച്ചൊക്കെ ഓപ്പറേഷൻ ചെയ്യുന്ന പണിയും – അതൊക്കെ ഞാൻ കാലക്രമേണ നിർത്തി നല്ലവനായ ഉണ്ണിയായിമാറി കേട്ടോ).
പുളിമരത്തിൽ എറിയാൻ മിക്കവാറും ഉപയോഗിക്കുന്ന ആയുധം ചാരുകസേരയുടെ പാവം റൂള്‍ തടികള്‍ ആയിരുന്നു. അപ്പുപ്പന്‍ വഴക്ക് പറയാതിരിക്കാന്‍ എന്റെ കലാപരിപാടി ഉച്ചകഴിഞ്ഞ് അപ്പുപ്പന്‍ മയങ്ങാന്‍ കിടക്കുമ്പോഴോ ഒക്കെ ആണ്. അപ്പുപ്പന്‍ അറിയാതിരിക്കാന്‍ റൂള്‍ തടികള്‍ എടുത്തിട്ട് ആ തുണി നന്നായി വലിച്ചു ഇടും, എന്തായാലും ആ സമയത്ത് അപ്പുപ്പന്‍ കസേരയില്‍ കിടക്കില്ല എന്നെനിക്കറിയാം
അദ്ദേഹത്തിന്റെ മയക്കം തീരുന്നതിനു മുമ്പ് തന്നെ കമ്പുകള്‍ ഭദ്രമായി ചാരുകസേരയെ ഏൽപ്പിച്ചു (തിരികെ വെച്ച്) ഞാന്‍ സ്ഥലം വിടും.
????
😀
എനിക്കും ഉണ്ട് ഒരെണ്ണം.. എന്റെ അപ്പൂപ്പന്റെ.. അപ്പൂപ്പൻ ഇഹലോഹവാസം വെടിഞ്ഞതിനു ശേഷം എന്റെ അച്ചായൻ അത് കരസ്ഥമാക്കി.. അന്നേ ഞാൻ നോട്ടമിട്ടതാ… പിന്നെ ഞാൻ സ്വന്തം വീട് വെച്ചു മാറിയപ്പോ.. എന്റെ പ്രിയ പത്നി… ഒരു ബർത്ത്ഡേക്ക് ഗിഫ്റ്റ് ആയി വാങ്ങി തന്നു… പക്ഷെ എന്റെ ഇളയ കുരുപ്പിന് അതിൽ കിടന്ന് പാല് കുടിച്ചാലേ ഇറങ്ങു… അപ്പൂപ്പൻ ഉണ്ടായിരുന്നപ്പോൾ അതിൽ ഒന്ന് ഇരിക്കാൻ കൊതിച്ചിട്ടുണ്ട് പിന്നീട് അച്ചായന്റെ ഭരണ കാലത്തും… പക്ഷെ പേടി ആരുന്നു…. തറവാട്ടിൽ ഇപ്പോളും ആ ചാരുകസേര ഉണ്ട് അനിയൻ ആണ് വാസം ??…അന്നും ഇന്നും നമുക്ക് അത് വിധിച്ചിട്ടില്ല ???..
Welcome back my brother ?
Where were you?
Nice reading this
Trust all well?
Sree Rama Navami n Oshana njayaraazcha aashamsakal
ഇങ്ങോട്ട് ഇടയ്ക്കു മാത്രേ വരവുള്ളു… Exam time.. Very busy… ??.. Cbse given a big duty.. So…… Hope you and family doing well. വിഷു ആശംസകൾ…
Busy prof
All the best ?
നിങൾ ഒരു കില്ലാടി ആണല്ലോ santhosh ഏട്ടാ ???
Ha ha ??
Ithokke enthu
Iniyum varaanirikkunnu
എന്റെ കുസൃതികൾ ചിലപ്പോഴൊക്കെ തിരിച്ചടി ആയിട്ടുണ്ട് കേട്ടോ. ആർക്കും ഇപ്പോഴും ഹീറോ ആയിരിക്കാൻ പറ്റില്ലല്ലോ. ഇതോർക്കുന്നുണ്ടാവും എന്ന് കരുതുന്നു
https://kadhakal.com/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-santhosh-nair/
ഇവിടേം ഉണ്ട് ഒരു ചാരുകസേര… അമ്മേടെ അച്ഛന്റെ… അത് ഇപ്പോൾ പുള്ളിടെ കാലശേഷം, എന്റെ വീട്ടിൽ ആണ് ഉള്ളത്. നല്ല രസമാണ് അതിൽ ചാരി കിടന്നുറങ്ങാൻ.
Athe
Ippol aa saadhanam kittaanilla
Njaan kure anweshichu nokki
ആശാരിമാരോട് പറഞ്ഞാൽ അവര് ഉണ്ടാക്കി തരും.. പിന്നെ പഴമയോട് ഒന്നും താൽപര്യമില്ലാത്ത ഒരു സമൂഹം വന്നതോടെ ചാരുകസേരക്കൊന്നും വിലയില്ലാണ്ടായി..
Theerchayaayum Sajith
Njaan orennam vaanganam ennu karuthunnu.
Kottayam Changanacherry bhaagathokke pokumpol onnu anweshiykkanam.
നല്ല വികൃതി ഇല്ലാത്ത പയ്യൻ ആണല്ലോ ചേട്ടൻ.
Aayirunnu
Ippol alla, ketto ????
സന്തോഷേട്ടാ നിങ്ങൾ ഒരു കില്ലാഡി തന്നെ , ആദ്യം ഊഞ്ഞാൽ ആടാൻ വന്ന ചേട്ടന്റെ മുണ്ട് പറിച്ചു ? ഇപ്പോ ദേ വെളിച്ചപ്പാട് അപ്പൂപ്പന്റെ നടുവും ഓടിച്ചു ??
Namukku cheyyaan pattunnathokke cheyyande?
Pinne orthittu kaaryamillallo ???
Thx for the complements
സന്തോഷേട്ടാ ദേവീകോപം ഉണ്ടാവും. അമ്പലത്തിൽ തുള്ളാൻ പോണ വെളിച്ചപ്പാടാണാ…
😀 🙂
unnikkidaangal cheyyunna thettinte akkavundil poyi 🙂
പിള്ളമനസിൽ കള്ളില്ല്യാന്നാണല്ലോ…
Nalla point ☝️☝️
????? എന്തായാലും പുളിമരത്തിൽ ഏറ് കലക്കി..
പണ്ട് ചെറുപ്പത്തിൽ എന്റെ അനിയൻ ഒരു പണി പറ്റിച്ചതാണ്..
ഇനി ചാരുകസേരയുടെ അടിയിൽ കയറി പുള്ളി ഒളിച്ചിരുന്നു..
കൊച്ചിനെ കാണാതെ ആളുകളൊക്കെ നാലുപാടും തിരചിലായി.. ജോലി കഴിഞ്ഞു വന്ന അമ്മ ബോധം കെട്ടു വീണു..
റെയിൽ കൂടി വന്ന് ആരോ കൊച്ചിനെ കൊണ്ടുപോയി എന്നാണ് എല്ലാവരും പറഞ്ഞത്..
ആകെ ബഹളമയം..
മുക്കാ മണിക്കൂർ എല്ലാവരെയും ഇട്ട് ഓടിച്ച ശേഷം ആശാൻ പതുക്കെ ചാരുകസേരയുടെ അടിയിൽ നിന്നും പുറത്തേക്ക് വന്നിട്ട് പറയുകയാണ്..
കുഞ്ചോ ഇവിടെ ഉണ്ടേ.. ന്ന്.. ??
Ha Ha..
Oru kadhaa thanthu undallo Reghu kuttee — onnezhuthi nokku.
“Njaanividethanne undaarnnu” 😀
?????
???
???
Thanks Saran 🙂