അപരാജിതൻ -46 5513

“എന്തിലാണ് നിങ്ങളുടെ വീരത്വം , പയറ്റിലോ , ധനുസ്സിലോ , ഗദായുദ്ധത്തിലോ , അതോ അശ്വപ്രയാണത്തിലോ അതുമല്ലെങ്കിൽ മല്ലത്തിലോ?”

അവളുടെ ചോദ്യത്തിൽ അയാൾക്ക് ഉത്തരം മുട്ടി.

“പേരിൽ വീരത്വം ചേർക്കുന്നത് ഇത്തരം കലകളിൽ വീരശൂരത്വം നേടിയവർ ആണെന്ന് കേട്ടിട്ടുണ്ട്, വീമ്പു കാണിക്കാൻ വീരത്വം ചേർക്കുന്നവരുമുണ്ട്” അമ്രപാലി പരിഹാസത്തോടെ പറഞ്ഞു.

മറുപടിയായി അയാൾ നിർത്താതെ ചിരിച്ചു.

“പെണ്ണെ,,കേട്ടറിവിനേക്കാൾ ഗംഭീരമാണ് നീ,,വൈശികത്തിൽ മാത്രമല്ല വാചകത്തിലും നീയൊരു പ്രഗത്ഭ തന്നെ,,നാം സമ്മതിക്കുന്നു”

“നിങ്ങളുടെ സമ്മതം എനിക്ക് വേണ്ടാ, നിങ്ങൾ എന്തിനാണ് എന്റെയറയിൽ വന്നത്?”

മാനവേന്ദ്രവർമ്മൻ ഊന്നുവടി മേശക്ക് മുകളിൽ വെച്ചു.

കസേരയിൽ ഇരുന്നു കൊണ്ട് ഇടം കാലിനു മേലെ വലം കാൽ കയറ്റി പാദം ചലിപ്പിച്ചു.

“ഈ മാനവേന്ദ്രവർമ്മൻ ഇത് വരേയ്ക്കും ഒരു പെണ്ണിനേയും തേടിയവളുടെ അറയിൽ ചെന്നിട്ടില്ല, നാമാഗ്രഹിക്കുന്നവർ നമ്മുടെ കൊട്ടാരത്തിൽ  നമ്മുടെ അന്തപുരത്തിൽ വരുന്നതാണ് പതിവ്, ഇന്നാ പതിവ് നാം തെറ്റിച്ചു, ഇന്ന് ഒരുപാട് ആകൃഷ്ടനായാണ് നാം വന്നത്, നിന്നെപോലെയൊരു ദേവദാസിയെ തേടിവരുന്നത് എന്തിനാണ് എന്ന് നിനക്കറിവുള്ളതല്ലേ, നമുക്ക് ഈ രാവ് മുഴുവനും നമ്മുടെ ഇഷ്ടപ്രകാരം നിന്നെ പ്രാപിക്കണം , നിന്റെ ഉടലിൽ ചേർന്ന് കിടക്കണം , നിന്റെ ഉടൽചൂടറിഞ്ഞു നിന്റെ വിയർപ്പ് ഗന്ധമാസ്വദിച്ചതിൽ നനഞ്ഞു കിടക്കണം, നിന്നിൽ നിന്നും നമുക്ക് ഇന്ദ്രിയസുഖം നേടണം”

അത് കേട്ട് അമ്രപാലി പൊട്ടിചിരിച്ചു.

മുത്തുചിതറുന്ന പോലെയുള്ള ചിരി

ആ ചിരിയിൽ അവളുടെ കൂമ്പിതുടുത്ത മാറിടങ്ങൾ കുലുങ്ങിത്തുളുമ്പി.

അവളുടെ ചിരിനാദം അയാളിൽ കാമം ജ്വലിപ്പിച്ചു.

കസേരകൈകളിൽ അയാൾ മുറുകെപിടിച്ചു.

“എന്തായാലും നിങ്ങൾക്കത് സാധിക്കില്ല, കാരണം ഇന്ന് ഞാൻ മറ്റൊരാൾക്ക് മാത്രമാവകാശപ്പെട്ടവളാണ്, എന്നോടൊത്തു കിടപ്പറപങ്കിടാൻ ഭാഗ്യം കിട്ടിയ ഒരുവന്റെ,,അല്ലാതെ നിങ്ങൾക്കുള്ളതല്ല”

“അവൻ വരില്ല പെണ്ണെ,,,നാം ഉറപ്പ് നൽകുന്നു”

“വന്നില്ലയെങ്കിലും കുഴപ്പമില്ല,,എങ്കിലെനിക്ക് സുഖമായി മയങ്ങാം”

മാനവേന്ദ്രവർമ്മൻ പുഞ്ചിരിയോടെ തന്നെ അവളുടെ ദേഹത്തെ നോക്കി.

“എങ്ങനെയാ പെണ്ണെ നീയിങ്ങനെ നിന്റെ അഴകിനെ നിലനിർത്തുന്നത്?”

അവൾ മറുപടി പറഞ്ഞില്ല.

“പറയു,,എന്താ നിനക്ക് വേണ്ടത്, എനിക്കീ രാത്രി നിന്നെ അനുഭവിക്കണം”

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.