“അങ്ങോട്ട് മാറിനിൽക്കടോ,,അവളെനിക്കുള്ളതാ, അവിടെ വേറെയാരും വേണ്ടാ”
മാനവേന്ദ്രവർമ്മൻ ദേഷ്യപ്പെട്ടു.
“ഉവ്വ് പൊന്നടയതേ,,മാപ്പാക്കണം ” പഞ്ചപുച്ഛമടക്കി കൈ വായ്ക്കു മൂടി പഞ്ചാപകേശ൯ പറഞ്ഞു.
മാനവേന്ദ്രവർമ്മൻ സാക്ഷ തുറന്നുമുറിക്കുള്ളിൽ കയറി ഉള്ളിൽ നിന്നും വാതിലടച്ചു.
@@@@@
വാതിലടയുന്ന ശബ്ദം കേട്ട് മെത്തയിൽ കിടന്നിരുന്ന അമ്രപാലി ഉടനെ കണ്ണുകൾ തുറന്നു.
വാതിലിനരികിൽ നല്ല ഉയരവും ശരീരവുമുള്ള വെള്ളിപോലെ നരച്ച നീണ്ടമുടിയും താടിയുമുള്ളൊരു വൃദ്ധൻ നിൽക്കുന്നു.
അവൾ മെത്തയിൽ എഴുന്നേറ്റിരുന്നു.
“ആരാടോ താൻ, എന്റെ അനുവാദമില്ലാതെ ആരാ തന്നെ എന്റെ മുറിയിൽ കയറ്റിവിട്ടത്?”
കോപത്തോടെ അവൾ ചോദിച്ചു.
മറുപടിയായി ഉച്ചത്തിൽ മാനവേന്ദ്ര വർമ്മൻ ചിരിച്ചു.
ഊന്നുവടി , നിലത്തു അമർത്തി അയാൾ മുറിയിൽ നടന്നു കട്ടിലിനു മൂന്നു വാര നീങ്ങി അഭിമുഖമായികിടക്കുന്ന മരകസേരയിൽ ഇരുന്നു.
മാനവേന്ദ്രവർമ്മൻ പുഞ്ചിരിച്ചുകൊണ്ടു അമ്രപാലിയെ ആപാദചൂഢം ദർശിച്ചു.
അവളുടെ ഉടലഴക് കണ്ടമാത്രയിൽ അയാളുടെ കണ്ണുകളിൽ ആനന്ദപ്പൂത്തിരി തെളിഞ്ഞു.
“മനോഹരം,,അതിമനോഹരം,,,നമ്മുടെ മുന്നിൽ ജനമനോരഞ്ജിനി, ദേവദാസികളുടെ റാണി ,അപ്സരസുന്ദരി ഒരു നവോഢയായി മെത്തയിൽ തന്നെ പ്രാപിക്കുവാൻ ഭാഗ്യം സിദ്ധിച്ചവനേ കാത്തിരിക്കുന്നു,,,ഈ ദൃശ്യം കാണുവാൻ ഭാഗ്യം സിദ്ധിച്ച നമുക്ക് സ്വർഗ്ഗവാതിൽ തുറന്നു കിട്ടിയ ആഹ്ലാദമാണ് ഇന്നേരം അനുഭവപ്പെടുന്നത്”
അത് കേട്ട് അൽപ്പം പ്രൗഢിയോടെ അമ്രപാലി പുഞ്ചിരിച്ചു.
മുഖത്ത് തെളിഞ്ഞത് പുച്ഛവും.
“നമുക്ക് നേരെ നീ വർഷിക്കുന്ന ഈ പുച്ഛത്തിനു പോലുമുണ്ട് പെണ്ണെ,,, വിശക്കുന്നവനു മുന്നിൽ അന്നം കൊണ്ട് വെയ്ക്കപ്പെടുന്ന സന്തോഷം”
“നിങ്ങൾ കൂടുതൽ സംസാരിക്കാൻ നിൽക്കണ്ട, ആരാ നിങ്ങൾ , എന്തിനിവിടെ വന്നു?”
“പെണ്ണെ നാം മാധവപുരം മാനവേന്ദ്രവർമ്മൻ,,വീരമാനവേന്ദ്രവർമ്മൻ”
“ഓഹോ വീരനോ?”
“അതെ ”
Superr???
❤️❤️❤️❤️❤️❤️❤️
Uff ?♥️