അപരാജിതൻ -46 5341

“ഇറങ്ങി പോ തള്ളെ,,,എന്റെ നേരം മെനക്കെടുത്താതെ”

അവളും ദേഷ്യത്തോടെ പറഞ്ഞു.

ആ വാക്കുകൾ മുഖമടിച്ചവരെ ആട്ടുന്നതിനു തുല്യമായി അവർ കണ്ടു.

“കാലിന്നിടയിൽ ഇറുക്കമുള്ളൊരു കീഴ്വായുള്ളതാണോടി നിന്റെ അഹന്തയ്ക്ക് കാരണം,,നിനക്കു ഞാൻ വെച്ചിട്ടുണ്ടെടി,, കൂത്തിച്ചി,,നീ നോക്കിക്കോ”

ഭീഷണി മുഴക്കി അവർ മുറിയിൽ നിന്നും കോപത്തോടെ ഇറങ്ങി.

“എന്റെയുപ്പും ചോറും തിന്നു വളർന്ന കൊടിച്ചിപട്ടിക്ക് ഞാൻ പറയുന്നത് അനുസരിക്കാൻ മാത്രം എല്ലിന്റെയിടയിൽ കുത്തല്,,അതീ എന്ധ്യാനിച്ചിയ്ക്ക് ഞാൻ തീർത്തുകൊടുക്കുന്നുണ്ട്” എല്ലാവരും കേൾക്കെ അവരലറി.

തന്റെ മാളികയിൽ ജീവിച്ചു തന്നെ അനുസരിക്കാത്ത അവളോട് അടങ്ങാത്ത പകയുടെ കാരണത്താൽ അമിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കരുതി അവർ മുറി പുറത്തു നിന്നും സാക്ഷയിട്ടു.

പുറത്ത് കാത്തു നിന്നിരുന്ന മന്ദാകിനിയോടും സുഹാസിനിയോടും അവരുടെ അറകളിലേക്ക് പോകാനായി അവർ കൽപ്പിച്ചു.

അവർ എന്തോ പറയാൻ വന്നെങ്കിലും , മുത്യാരമ്മയെ പേടിച്ചു ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു നീങ്ങി.

അവർ കോണിപ്പടികൾ ഇറങ്ങി താഴേക്ക് വന്നു.

@@@@@

ഗോപിയെ വീട്ടിലാക്കി ആദി വേഗം തന്നെ ശിവശൈലത്ത് എത്തി.

തന്റെ മണ്കുടിലിനു മുന്നിൽ ജീപ്പ് പാർക്ക് ചെയ്തു,

ഷീറ്റു കൊണ്ട് കൊണ്ട് അവൻ വാതിൽ തുറന്നു വീടിനുള്ളിൽ കയറി.

കുറെ വെള്ളം കുടിച്ചതിന് ശേഷം വസ്ത്രം മാറി വീടിനു പിന്നിലുള്ള കുളിമുറിയിൽ കയറി ഷവർ തുറന്നു തലവഴി വെള്ളമൊഴിച്ചു കുറെ നേരം നിന്നു.അതിനു ശേഷം തുവർത്തി , വസ്ത്രം ധരിച്ചു വന്നു.

കയറു കട്ടിലിൽ കമ്പിളി വിരിച്ചതിന് മേലെ ഉറക്കം കാത്തു കിടന്നു.

കണ്ണുകളടയ്ക്കുമ്പോൾ എല്ലാം അവന്റെ തെളിയുന്നത് മാദകമായ മയൂരനടനമാണ്.

അവനു മുന്നിൽ മയൂരനടനയാടകളണിഞ്ഞു മനസ്സിനെ മദിപ്പിക്കും വിധം മയൂരനടനമാടുന്ന പെണ്ണ്,,

എന്നുമവനെ മോഹിപ്പിക്കുന്ന ഒരേയൊരു പെണ്ണ്.

പാർവ്വതി

അവളുടെ  കാമാർദ്രമായ മിഴികൾ, ഉന്മാദമുളവാക്കുന്ന മുഖചലനങ്ങൾ,പ്രലോഭനമുണർത്തുന്ന നൃത്തചുവടുകൾ,

നടനചലനങ്ങളിൽ തുളുമ്പുന്ന അംഗോപാംഗങ്ങൾ അടക്കമെല്ലാം,

അവന്റെയുള്ളിലുറഞ്ഞു കിടക്കുന്ന കാമത്തെ ജ്വലിപ്പിക്കുന്നു.

ഇത്രയും മാദകത്വം പാർവ്വതിയിൽ ഉണ്ടായിരുന്നുവോ എന്നുപോലും അവൻ മനസ്സിൽ ചിന്തിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.