“നിന്റെ പരമ്പര മാളികയ്ക് വേണ്ട പണം ഞാൻ മുടക്കി അത് നിർമ്മിച്ച് തരാം,,പകരം നിന്റെ അറിവും കഴിവും എനിക്ക് തന്നാൽ മതി”
“മനസിലായില്ല നീ എന്താ ഉദ്ദേശിക്കുന്നത്?’
“ശങ്കരാ,,എനിക്കത്ര വിവരവും വിദ്യാഭാസവും ഒന്നുമില്ല എന്ന് നിനക്കറിയാല്ലോ,,,ഞാൻ പറഞ്ഞു വരുന്നത് എന്റെ ബിസിനസ് ഗ്രൂപ്പിന് ബിസിനസ് ഇനിയും ഒരുപാട് വളർത്താനുള്ള ഐഡിയകളും ഉപദേശങ്ങളും ഒക്കെ തരിക , ഇപ്പോ ഉള്ള പോരായ്മകൾ ഒക്കെ പറഞ്ഞു തന്നു എനിക്കൊരു പാർട് ടൈം കൺസൽട്ടൻറ് ആയി നീ നിന്റെ സർവീസ് എനിക്ക് താ,,അതിനു എല്ലാ മാസവും നല്ലൊരു ഫീ നിനക്ക് തരാം , അത് ഈ കൺസ്ട്രക്ഷൻ കോസ്റ്റിലേക്ക് മുതൽകൂട്ടിയാൽ മതിയല്ലോ , നിന്റെ ഒഴിവു സമയങ്ങളിൽ മതി , അതിനു നിന്നെ സഹായിക്കാൻ ഒരു ടീമിനെയും തരാം”
ആലോചിച്ചപ്പോൾ ആദിക്ക് അത് നല്ലൊരു ഐഡിയ ആയി തോന്നി.
“അപ്പോൾ സ്വന്തമായി അധ്വാനിച്ച പണം കൊണ്ട് തന്നെ വീട് പണി നടക്കുകയും ചെയ്യും”
“എനിക്ക് സമ്മതം ജഗന്നാഥാ”
അവൻ സമ്മതിച്ചപ്പോൾ ജഗന്നാഥന് ഒരുപാട് സന്തോഷമായി.
“ശങ്കരാ,,ഇപ്പോളാ എനിക്ക് സമാധാനമായത്,’എന്റെ അമ്മ സ്വപ്നത്തിൽ വന്നു ഇങ്ങനെയൊക്കെ പറയുമെന്ന് ഞാൻ പോലും കരുതിയില്ല ,,’അമ്മ തട്ടി വിളിച്ചു പറയാ ,,ശങ്കരന് എത്രയും വേഗം വീട് പണിയണം, അവനും അവന്റെ താമരയ്ക്കും പാർക്കാനുള്ളതാണ് , അവന്റെ താമരയ്ക്കു വേണ്ടി മാളികയ്ക്ക് പുറത്തൊരു താമരക്കുളവും പണിയണമെന്ന്” ജഗന്നാഥൻ പറഞ്ഞു
“എന്താ നീ പറഞ്ഞേ ,, എനിക്കും താമരയ്ക്കുമോ ,താമരകുളമോ ,,നീയെന്തു ഭ്രാന്താ ഈ പറയുന്നത് ”
“എന്റെ ‘അമ്മ വന്നെന്റെ സ്വപ്നത്തിൽ പറഞ്ഞതല്ലേ,,അതെന്റെ ഭ്രാന്തല്ലല്ലോ”
ആദി ഒരു പിടിയും കിട്ടാതെ ചിന്തിച്ചു.
“ശങ്കരാ,,എന്തായാലും ഞാൻ നാളെ ഇവിടത്തെ വലിയ സ്ഥപതിയെ കൊണ്ട് വന്നു സ്ഥലം കാണിക്കാണ്, അദ്ദേഹത്തിന് ഒരു സ്ഥലം കണ്ടാൽ അവിടെ വേണ്ടതായ കൃത്യമായ ഭവനം തന്നെ പണിയും , നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥപതി കുടുംബമാണ്,,ഞാൻ വേണ്ടത് എല്ലാം ചെയ്തു കൊള്ളാം , നിന്റെ അനുവാദം മാത്രം മതി”
ആദി എല്ലാം സമ്മതിച്ചു.
ആ സന്തോഷത്തിൽ ജഗന്നാഥൻ സംഭാഷണം അവസാനിപ്പിച്ചു.
Superr???
❤️❤️❤️❤️❤️❤️❤️
Uff ?♥️