അപരാജിതൻ -46 5341

പോകും വഴി

ആദിയുടെ മൊബൈലിൽ ഒരു കോൾ വന്നു.

സമയം പുലർച്ചെ മൂന്നു അടുത്തിരുന്നു.

നോക്കിയപ്പോൾ വേമാവരത്തു നിന്നും ജഗന്നാഥനാണ്.

അവനുള്ളിൽ ഒരു ഭീതി തോന്നി.

ഫോൺ അറ്റൻഡ് ചെയ്തു

“ജഗന്നാഥാ എന്താടാ ഈ അസമയത്ത്”

“ശങ്കരാ ,,,ഇപ്പോ ഞാനെന്റെ അമ്മയെ സ്വപ്നം കണ്ടു,,പിന്നെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല , അതാ നിന്നെ വിളിച്ചത്”

“എന്താടാ വല്ല സങ്കടവും?’

“ഹ്മ്മ് ,,ഉണ്ടെടാ ,,നിന്റെ കാര്യത്തിലാ”

‘എന്റെ കാര്യത്തിലോ,,എനിക്ക് മനസ്സിലാകുന്നില്ലല്ലോ”

“ശങ്കരാ,,,നിന്റെ പരമ്പരഭൂമിയിലെ മതിലെല്ലാം കെട്ടി ഭംഗിയാക്കി ഗേറ്റ് വെച്ച് കഴിഞ്ഞല്ലോ”

“ഹ്മ്മ്മ്,,അത് നീ പറഞ്ഞതല്ലേ എന്നോട്”

“എടാ ‘അമ്മ ഇന്ന് വന്നു എന്നോട് പറയാ,,ശങ്കരനെ കൊണ്ട് വേഗം അവന്റെ തറവാട് പണിയിക്കണം,,എത്രയും വേഗം തന്നെ വേണമെന്ന് ”

ആദി ഒന്നും മനസിലാകാതെ വണ്ടി നിർത്തി.

“എനിക്കൊന്നും മനസ്സിലാകുന്നില്ല,,എന്താ നീ ഉദ്ദേശിക്കുന്നത്?’

“എടാ ,,നിന്റെ ഭൂമിയിൽ ഉടനെ നിന്റെ തറവാട് മാളിക പണിയണം,,അതാ എന്റെ ‘അമ്മ പറഞ്ഞത് ”

‘ജഗന്നാഥാ,,,എന്റെ തറവാട് വീട് ഞാൻ എന്റെ പണം കൊണ്ട് പണിയണ്ടേ,,എന്റെ കൈയിൽ അത്രയ്ക്ക് പണമൊന്നും ഇല്ലെടാ,,പത്തു പതിനഞ്ചു രൂപയെ എനിക്ക് ശമ്പളമുള്ളൂ ,,ഇപ്പോ മുന്നോട്ട് പോകുന്നത് അച്ഛൻ കുടുംബത്തിൽ നിന്നും വല്യമ്മ തന്ന കാശിലാ,, അമ്മയുടെ തറവാട്മാളിക പണിയാൻ അച്ഛന്റെ സ്വത്ത് എടുക്കുന്നത് മര്യാദയല്ലല്ലോ,,ഈ അവസ്ഥയിൽ ഞാനെന്താടാ ചെയ്യാ,,എങ്ങനെ പോയാലും പത്തു മുപ്പതു ലക്ഷം  വേണ്ടി വരില്ലേ , എനിക്കതു കടം ആയി പണിയാനും  താല്പര്യമില്ല”

ആദിയുടെ ബുദ്ധിമുട്ട് ജഗന്നാഥൻ വീണ്ടും വിധത്തിൽ മനസ്സിലാക്കി.

“ശങ്കരാ,,എന്റെ കൂടെ നീരുവുമുണ്ട് , അവളോട് പറഞ്ഞപ്പോൾ അവളൊരു ഐഡിയ എനിക്ക് പറഞ്ഞു തന്നു”

“എന്താ നീരു പറഞ്ഞത്?”

“ശങ്കരാ,,നിനക്ക് ആ പരമ്പരഭൂമിയിൽ ഞാൻ വീട് കെട്ടിതരാം,,”

“അത് നടക്കില്ല ,,, ജഗന്നാഥ ”

“ഞാൻ മുഴുവനും പറയട്ടെ”

“ഹ്മ്മ് പറ”

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.