അപരാജിതൻ -46 5513

എല്ലാം കേട്ട്  കിടക്കുകയായിരുന്ന അമ്രപാലിയുടെ ഹൃദയമിടിപ്പ് ഉയർന്നു കേട്ടു.
“ഇപ്പോളും ആ മുഖം മനസിൽ നിന്നും പോണില്ല,,ന്നാലും ഒത്തിരി ലഹരിയുപയോഗിക്കുന്ന കൂട്ടത്തിലാണെന്നാ തോന്നണേ,,അരികിൽ വന്നപ്പോ ചാരായവും കഞ്ചാവുമൊക്കെ മണക്കുന്നുണ്ടായിരുന്നു,,അമിയേച്ചി”
ചാരുലത ഒന്ന് നിർത്തി.
“ആ ഏട്ടൻ ഇവിടെ ഉണ്ടായിരുന്ന സ്ഥിതിക്ക് അമിയേച്ചിയുടെ മയൂരനടനവും കണ്ടുകാണണം,,എന്നിട്ടും പിന്നെ,,”

എന്താണാവോ,,ഏട്ടൻ വരാഞ്ഞേ,,അമിയേച്ചി,, ആ ഏട്ടൻ നിസ്സാരക്കാരനാണെന്നു തോന്നുന്നില്ല,,എന്താന്നു വെച്ചാ,,ആ ഏട്ടന്റെ രൂപവും കരുത്തുറ്റദേഹവും കണ്ടാലറിയാം,,ആയുധത്തിലും ആയോധനത്തിലും പ്രാഗല്ഭ്യമുള്ളവനാണെന്ന്,,ഒരു പെണ്ണിൽ മാത്രം തൃപ്തി നേടുന്നവനാണെന്ന് തോന്നുന്നില്ല,,അശ്വജാതിയിൽ പെടുന്ന പുരുഷനല്ലേ,,ഇവിടത്തെ എല്ലാ പെണ്ണുങ്ങളോടും ഞാൻ തിരക്കി, ഈ ഏട്ടൻ ഒരാളുടെയും അടുത്തു വേഴ്‌ചക്കായി ചെന്നിട്ടില്ല എല്ലാവരും ഉറപ്പ് പറഞ്ഞു,..എന്നാലും എന്താ ആ ഏട്ടൻ, അമിയേച്ചിയോടൊപ്പം കിടക്കാൻ വരാഞ്ഞേ,,അതാ എനിക്ക് സംശയം,,അമിയേച്ചിയെ  അങ്ങനെ ആണൊരുത്തന് വിട്ടുകളയാൻ പറ്റുമോ,,”ആമിയുടെ അടുത്തേക്ക് ചരിഞ്ഞു കിടന്നു ചാരു ഉള്ളിലെ സംശയങ്ങൾ പങ്കിട്ടു
“മതി,,ചാരു,,,ഇനിയൊന്നും പറയണ്ട,,എനിക്ക് കേൾക്കണ്ട അയാളെക്കുറിച്ച്”  .
“ഹ്മ്മ്,,,,,,അമിയേച്ചിക്ക് മേല് നോവുന്നുണ്ടോ ,,ഒത്തിരി ആ ദുഷ്ടൻ ഉപദ്രവിച്ചില്ലേ”
“നോവുന്നുണ്ട്,,,ചാരു”
“അയാള് മാനവേന്ദ്രവർമ്മൻ ഒരുപാട് അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്,,അമിയേച്ചി ”
“ഇനി അയാൾ വരട്ടെ,,, കാണിച്ചു കൊടുക്കാം ഞാൻ “കോപത്തോടെ അമ്രപാലി മറുപടി നൽകി.
“അമിയേച്ചി,,,ആ കിളവൻ ഒന്ന് ഉപദ്രവിക്കാൻ നോക്കിയപ്പോൾ,  സ്വന്തം ദേഹം രക്ഷിക്കാൻ നിലവിളിച്ച അമിയേച്ചിക്ക് , നാലഞ്ചു ആണുങ്ങളുടെ  കരുത്തുള്ള ഈ ഏട്ടന്റെ കൈയിൽ നിന്നും രക്ഷപ്പെടാനൊക്കുമോ?”
നടുക്കത്തോടെ അമി , ചാരുവിനെ നോക്കി.
“മതി ,,നിർത്ത്,,,,,”
“പറഞ്ഞൂന്നേയുള്ളൂ,,ഉള്ളിൽ തോന്നിയ ഒരു സന്ദേഹം,,ഉറങ്ങാൻ നോക്ക് അമിയേച്ചി”
ചാരു,അമിയുടെ ദേഹത്തേക്ക് കൈ വെച്ച് കെട്ടിപ്പിടിച്ചു കണ്ണടച്ച് കിടന്നു.
ഉള്ളിലെ പകയേക്കാൾ , എരിഞ്ഞു കയറുന്ന ഭയത്തോടെ അമ്രപാലി  തന്റെ മിഴികൾ പോലും  പൂട്ടാതെ മച്ചിൽ നോക്കി കിടന്നു.

@@@@@

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.