അപരാജിതൻ -46 5513

ആ മഴയിൽ, പീലി വിരിച്ചു നൃത്തമാടുന്ന മയിൽക്കൂട്ടങ്ങൾക്കിടയിലൂടെ  കൈകൾ വിരിച്ചവൻ നടന്നു, മുഖം ഉയർത്തി ചിതറി വീഴുന്ന മഴതുള്ളികളെ അവൻ സ്വീകരിച്ചു.ആ മഴയിൽ നല്ലപോലെ അവന്റെ ശിരസും ദേഹവും നനഞ്ഞു കുതിർന്നു,

ഇടക്കവ൯ ഒന്ന് തിരിഞ്ഞു നോക്കി.

മയിൽക്കൂട്ടങ്ങൾ അതിമനോഹരമായി മയൂരനടനമാടുകയായിരുന്നു അന്നേരവും.

മയൂരനടനം കണ്ടു കാമം കത്തികയറി പാർവതിയെ പ്രാപിയ്ക്കാൻ വന്ന ആദിശങ്കരന് തിരിച്ചറിവ് വന്നപ്പോൾ ഒരു പക്ഷെ പ്രകൃതി അവനായിയൊരുക്കിയ യഥാർത്ഥ മയൂരനടനമാകും എന്നവൻ മനസ്സിൽ കരുതി.

അതിനു ശേഷം തിരികെ നടന്നു , വന്ന വഴിയേ, വയൽ കടന്നു തന്റെ ജീപ്പ് നിർത്തിയിട്ടിരിക്കുന്ന മാവിൻതോപ്പിലെത്തി.

അവിടെ മഴയൊട്ടുമുണ്ടായിരുന്നില്ല.

ഉള്ളിലെ കാമം അണഞ്ഞ ആത്മനിർവൃതിയോടെ ജീപ്പിൽ കയറിയവൻ ശിവശൈലത്തേക്ക് കുതിച്ചു.

@@@@@

അതെ സമയം ,

അരുണേശ്വരത്ത്

മുത്ത്യാരമ്മയുടെ മാളികയിൽ

അമ്രപാലിയുടെ അറയിൽ:

മെത്തയിൽ അമ്രപാലിയും അവൽക്കരികിലായി ചാരുലതയും കിടക്കുകയായിരുന്നു.
അമിയുടെ ദേഹത്ത് പലയിടത്തും ബലാൽക്കാരശ്രമത്തിന്റെ ഫലമായി  തിണർപ്പുകൾ ഉണ്ടായിരുന്നു. അതിനേക്കാൾ , അവളുടെ മനസ്സ് വല്ലാത്ത ആശങ്കയിലൂടെയും ഭീതിയിലൂടെയുമാണ് കടന്നുപോയിരുന്നത്.
“അമിയേച്ചി…”
“ഹ്മ്മ് ,,,”അവൾ വിളി കേട്ടു.
“ഉറങ്ങിയില്ലേ”
“കഴിയണില്ല ചാരു,,” അമ്രപാലി ദീർഘമായി നിശ്വസിച്ചു.
“അയാൾ,,അയാൾ ,,”അമ്രപാലി ഭീതിയോടെ പറഞ്ഞു.
“ഒത്തിരി സുന്ദരനാ അമിയേച്ചി,,,ചിത്രത്തിലുള്ള പോലെ തന്നെയാ ആ ഏട്ടൻ,,ഇതുപോലെ ഒരാണഴക് ഇതുവരെയും കണ്ടിട്ടില്ല,,നല്ല ഉയരമുണ്ട് ആ ഏട്ടന്,,ചിത്രത്തിലുള്ളതിനേക്കാൾ താടിയും മുടിയുമുണ്ട്,,ഉറപ്പും കരുത്തുമുള്ള ദേഹമാണ്,,അങ്ങനെ കരുത്തും ആരോഗ്യവും കണ്ടിട്ടുള്ളത് മഹാശയസ്വാമിക്കാണ്,,”
അമ്രപാലി വിറയലോടെ ചാരുവിന്റെ കൈകളിൽ മുറുകെപിടിച്ചു.
“ആ  ഏട്ടനെ കണ്ടു ഞാൻ ശരിയ്ക്കും ഭയന്ന് പോയി,,എന്നാലും എന്ത് രസമാ ഏട്ടന്റെ ശബ്ദം കേൾക്കാൻ,,നല്ല ഉറച്ച മുഴക്കമുള്ള ശബ്ദം,,, അതിപ്പൊഴും കാതിലലയടിക്കുന്ന പോലെയൊരു തോന്നലാ അമിയേച്ചി,,വിറക് കൈയിൽ തന്നിട്ട് ഇത് പിടിക്ക് പെണ്ണെ  ന്ന് കേട്ടപ്പോൾ ഉള്ളിലൊരു കുളിർ പോലെയായിരുന്നു അന്നേരം”

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.