തത്ക്ഷണം
വൈദ്യുതാഘാതമേറ്റ പോലെ ആദിശങ്കരൻ പിന്നിലേക്ക് തെറിച്ചു വീണു.
നിലത്തു നിന്നും എഴുനേറ്റു നോക്കുമ്പോൾ ആ മുറിയാകെ കണ്ണഞ്ചിപ്പിക്കുന്ന തീക്ഷ്ണമായ പ്രകാശം അവനനുഭവപ്പെട്ടു.
ആ മുറിയാകെ സൗവർണ്ണമായ പ്രകാശം.
ആശ്‌ചര്യത്തോടെ ആദിശങ്കരൻ കണ്ണുകൾ തിരുമ്മി നോക്കി.
മുറിയിലാകെ ചേതോഹരമായ താമരപൂവിന്റെ വാസന നിറഞ്ഞു.
നിൽക്കുന്നയിടത്ത് ഒരു നനവ് അവനു അനുഭവപ്പെട്ടു.
ആദിശങ്കരൻ താഴേക്ക് നോക്കിയപ്പോൾ പാദം മൂടുന്ന ഉയരത്തിൽ വെള്ളം, ആ വെള്ളത്തിൽ നിറയെ ബഹുവിധവർണ്ണങ്ങളിൽ താമരപ്പൂക്കൾ വിരിഞ്ഞു വരുന്നു.
നടുക്കത്തോടെ അവൻ പാർവ്വതികിടക്കുന്ന കട്ടിലിലേക്ക് നോക്കി.
അവിടെ പാർവ്വതിയുണ്ടായിരുന്നില്ല , പകരം ദിവ്യമായ പ്രഭ ചൊരിയുന്ന സുവർണ്ണവർണ്ണത്തിലുള്ള ഒരു കുഞ്ഞു താമരപുഷ്പം മാത്രം.
ഞെട്ടലോടെ “പാറൂ ” എന്നവ൯ വിളിച്ചു.
ആ വിളിയിൽ താമരപ്പൂവിന്നതളുകൾ മെല്ലെയുലഞ്ഞു.
ആദിശങ്കരൻ മഹാവിസ്‍മയം കണ്ടപോൽ തന്റെ ഇരുകരങ്ങളും ചേർത്ത് തൊഴുകൈപിടിച്ചു,
പാർവ്വതിയെ കാണാതെ ഭീതിയോടെ അവനവളെ ചുറ്റും നോക്കി.
@@@@
ആ നിമിഷം
അതുവരെ കണ്ട കാഴ്ചകൾ എല്ലാം അപ്രത്യക്ഷമായി.
മുറിയിൽ വെള്ളവുമില്ല , താമരയുമില്ല , പക്ഷെ മുറിയാകെ താമരയുടെ സൗരഭ്യം നിറഞ്ഞിരുന്നു.
മെത്തയിൽ മയങ്ങുന്ന പാർവതിക്കരികിൽ ചെന്നവൻ ഒരു വട്ടം കൂടെ അവളുടെ നെറുകയിൽ ചുംബിച്ചു.
അവളുടെ ദേഹത്തിൽ നിന്നും പ്രസരിക്കുന്ന താമരപ്പൂവിന്റെ സൗരഭ്യത്തിൽ സ്വയം മതിമറന്നവൻ അൽപ്പനേരമിരുന്നു.
അൽപ്പം കഴിഞ്ഞപ്പോൾ ആ സൗരഭ്യമില്ലാതെയായി.
ഗാഢനിദ്രയിൽ അപ്പൂ എന്ന് വിളിച്ചു പാർവ്വതി ചരിഞ്ഞു കിടന്നു
അരികിലുള്ള തലയിണയെ മാറോടു ചേർത്ത് മുറുകെപുണർന്നു.
എല്ലാം ഒരു മായ പോലെ.
@@@@@
ആദിശങ്കരൻ വേഗം വന്ന വഴിയേ കയറി വീടിനു പുറത്തെത്തി,
പുറത്തുകണ്ട കാഴ്ച അവനെ ഏറെ അത്ഭുതപ്പെടുത്തി.
പിന്മുറ്റത്ത് പത്തിലധികം ആണ്മയിലുകൾ പീലി വിരിച്ചു ഓടിനടക്കുന്നു.
ആ മുറ്റത്ത് പലയിടത്തും പീലി കൊഴുഞ്ഞു വീണു കിടക്കുന്നതിൽ നിന്നും നിന്നും കുറച്ചധികം പീലികൾ അവൻ എടുത്തു.
മുറിയുടെ ജാലകത്തിനടുത്തെക്ക് നടന്നു വാതിൽപ്പാളി തുറന്നു പാർവ്വതി കിടക്കുന്ന മെത്തയിലേക്ക് അവനാ മയിൽപ്പീകൾ എറിഞ്ഞു.
അന്നേരം
മഴ ചാറുവാൻ തുടങ്ങി
മഴയിൽ മയിലുകൾ പീലിവിരിച്ചാടി ആനന്ദം പങ്കു വെച്ചു.
Superr???
❤️❤️❤️❤️❤️❤️❤️
Uff ?♥️