അപരാജിതൻ -46 5203

പാർവ്വതിയുടെ നെറുകയിൽ കൈയമത്തി മെല്ലെ തലോടി അവളുടെ മുഖത്തേക്ക് തന്നെ നോക്കി മുഖം ആ മുഖത്തേക്ക് അടുപ്പിച്ചു.

ഏറെ വാത്സല്യത്തോടെ,

“പിള്ളൈ കനിയമുതേ കണ്ണമ്മാ,,

പേശുമ്പോൾ ചിത്തിരമേ…

അള്ളി അണൈതിടവേ എൻ മുന്നേ

ആടി വരും തേരേ,,,

ചിന്നഞ്ചിരു കിളിയെ കണ്ണമാ

സെൽവക്കളഞ്ചിയമേ,,

എന്നൈ കലി തീർത്തേൻ

എൻ മുന്നിൽ ഏറ്റ്ര൦ പുരിയ വന്തായി

ചിന്നഞ്ചിരു കിളിയെ കണ്ണമാ

സെൽവക്കളഞ്ചിയമേ,,”

‘അമ്മ ഇടയ്ക്ക് തന്നെ പാടിയുറക്കിയിരുന്ന താരാട്ട് പാട്ടു വരികൾ മെല്ലെ അവൾക്കായി അവളുടെ നെറുകയിലും നെറ്റിയിലും മുടിയിഴകളിലും തലോടി അവൾക്കായി തന്റെ ശബ്ദത്തിന്റെ ഘനഗാംഭീര്യം കുറച്ചു ശബ്ദത്തെ ആർദ്രമാക്കി ചൊല്ലി.

അന്നേരം അവനു തന്റെ, മനസ്സിൽ പ്രണയമാണോ വാത്സല്യമാണോ കരുണയാണോ എന്നൊന്നുമറിയില്ല

അവളുടെ കവിളും നെറുകയും നെറ്റിയും നിർത്താതെയവൻ തഴുകി.
അവന്റെ കണ്ണിൽ നിന്നും കണ്ണുനീരും പൊഴിഞ്ഞിരുന്നു.

ആ വരികൾ കേട്ടപ്പോൾ പാർവ്വതിയുടെ ചുണ്ടിൽ ഒരു കുഞ്ഞുപുഞ്ചിരി തെളിഞ്ഞു.

ആദിശങ്കരൻ, പാർവ്വതിയുടെ നെറ്റിയിൽ മെല്ലെയൊരു മുത്തം നൽകി.

അതിനു ശേഷം എഴുന്നേറ്റ്

പാർവ്വതിയുടെ കാൽചുവട്ടിൽ വന്നു നിന്ന് പാദത്തിൽ നിന്നും പുതപ്പ് നീക്കി. വീണ്ടും മാപ്പ് ചോദിച്ചു കൊണ്ട് വിങ്ങുന്ന ഹൃദയത്തോടെ കാൽപാദത്തിൽ പിടിച്ചു ചുണ്ടു ചേർത്ത് മുത്തം നൽകി.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.