അപരാജിതൻ -46 5513

“എന്നാ കെട്ടിപ്പിടിച്ചിട്ട് എനിക്ക് മുത്തം തരാവോ?”

“ഹ്മ്മ്,,”

“എവിടെയാ വേണ്ടത്?”

അവൾ നാണത്തോടെ തന്റെ ഉദരത്തിൽ കൈയമർത്തി കാണിച്ചു.

“അതെന്തിനാ ?”

“ആവശ്യമുണ്ട്,,ഞാൻ പറയില്ല”

“ഹ്മ്മ് ,,തരാം ”

അവൻ മെത്തയിൽ നീങ്ങിയിരുന്നു അവളുടെ നിശാവസ്ത്രത്തിൽ ഉദരഭാഗം വരുന്ന കുടുക്കുകൾ മാറ്റി അമർത്തിചുംബിച്ചു.

പാർവ്വതി ശക്തിയോടെ അവന്റെ ശിരസിലും കഴുത്തിലും ചുമലിലുമെല്ലാം അമർത്തി തഴുകി.

അൽപ്പം കഴിഞ്ഞപ്പോൾ

അവൻ കുടുക്ക് മുറുക്കി അവൾക്കരികിൽ ഇരുന്നു

“”ഇനി ഉറങ്ങിക്കോ പാറു…”

അവൻ അവളുടെ ഉദരത്തിൽ കൈവെച്ചു മെല്ലെ തട്ടി താളമിട്ടു.

ആ താളത്തിൽ മെല്ലെ പാർവ്വതി നിദ്രയിലേക്ക് മറഞ്ഞു.

ഉള്ളിലെ കുറ്റബോധം മാറാത്തതിനാൽ , തന്നെ ഇങ്ങനെയൊക്കെ തോന്നിപ്പിച്ച  സ്വന്തം ശിരസിൽ കൈ മുഷ്ടി ചുരുട്ടി പലവട്ടം ആഞ്ഞിടിച്ചു

അവൻ മെത്തയിൽ നിന്നും എഴുന്നേറ്റു നിലത്തിറങ്ങി.

പാർവതിയുടെ നെറ്റിയിൽ അമർത്തി മുത്തം നൽകി.

അവളുടെ കാൽ ചുവട്ടിൽ വന്നു, നിലത്തു മുട്ട് കുത്തിനിന്നു.

അവളുടെ പൊള്ളിയടർന്നു പുതുചർമ്മം വന്നു തുടങ്ങുന്ന പാദങ്ങൾക്ക് മേലെ കൈപിടിച്ചു.

ശിരസ്സ് താഴ്ത്തി അവളുടെ പാദങ്ങളിൽ അവന്റെ നെറ്റിയമർത്തി,

അവളെ വെറുമൊരു ഉപകരണമായി തന്റെ ഭോഗാസക്തി തീർക്കാ൯ മനസ്സ് വന്നതിൽ പശ്ച്ചാത്താപത്തോടെ അവളുടെ പാദങ്ങളിൽ നെറ്റി മുട്ടിച്ചു മനസ്സാൽ വീണ്ടും മാപ്പു ചോദിച്ചു.

തന്റെ ലക്ഷ്മിയമ്മയോടും അവൻ മാപ്പു ചോദിച്ചു, അറിയാതെ തന്നിൽ നിന്നും  പാർവ്വതിയോട് ചെയ്തു പോയ മഹാപരാധത്തിന്.

അവളുടെ  മൃദുലമായ പാദങ്ങൾ ശ്രദ്ധയോടെ കൈയിലെടുത്ത് തന്റെ നെറുകയിൽ സഹസ്രാരപദ്മത്തിൽ അമർത്തി വെച്ചു.

പലവട്ടം ആ പാദങ്ങൾ , അവളെ കൊണ്ട് തന്റെ ശിരസിൽ അമർത്തി ചവിട്ടിച്ചു.

എത്രയൊക്കെ ദേഷ്യം കാണിച്ചാലും തന്റെ ഹൃദയത്തിൽ നിന്നും അവളെ പറിച്ചറിയാൻ കഴിഞ്ഞിട്ടില്ലയെന്നു അവനു തന്നെ ബോധ്യമായ മറ്റൊരു അനുഭവം.

“അപ്പൂ,,,,അപ്പൂ,,ഐ ലവ് യു ,,,,” ഉറക്കത്തിൽ അവൾ ഉരുവിടുന്നത് അവ൯ കേട്ടു.

എത്രയും വേഗം അവിടെ നിന്നും പോകണമെന്ന് അവന്റെ മനസ് പറഞ്ഞു.

നാലഞ്ചു വട്ടം അവനെ വിളിച്ച പാർവ്വതി, മയക്കത്തിലാണ്ടു.

അവൻ എഴുന്നേറ്റു തിരികെ നടന്നു.

നടക്കും വഴി ഇടക്കൊന്നു നിന്നു അവളെ തിരിഞ്ഞു നോക്കി.

വീണ്ടും അവൾക്കരികിലേക്ക് ചെന്നു.

ശങ്കരൻ, മെത്തയിൽ കിടന്ന പുതപ്പെടുത്ത് പാർവതിയുടെ പാദങ്ങൾ മുതൽ കഴുത്തു വരെ മൂടി.

അല്പം നേരം കൂടെ പാർവ്വതിയുടെ അരികിലിരുന്നു.

പാർവ്വതിയുടെ നിഷ്കളങ്കത നിറഞ്ഞ ഒരു കുഞ്ഞിന്റെ മുഖഭാവത്തോടെ കിടക്കുന്ന അവളുടെ കവിളിൽ മെല്ലെ തലോടി.

“അപ്പൂ,,ഐ ലവ് യു അപ്പൂ ” അവളിടയ്ക്ക് ഒരു മന്ത്രം പോലെ ഉരുവിടുന്നത് അവൻ കേട്ടു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.