അപരാജിതൻ -46 5513

അവളോട് തന്നെയുള്ളിലുണ്ടായ കാമതൃഷ്ണയ്ക്ക്  മനസ് കൊണ്ട് അവൻ മാപ്പു ചോദിച്ചു. അവളുടെ നെറ്റിയിൽ മുഖം അമർത്തിയൽപ്പം നേരം വെച്ചു.

അരയിലൊരു അടിയുടുപ്പ് മാത്രമിട്ട് നഗ്നയായി കിടക്കുന്ന പാർവ്വതിയെ കണ്ടപ്പോൾ അവന്റെ ഹൃദയം തകരുന്ന നോവനുഭവപ്പെട്ടു.

മുന്നേ അവനൂരിയെറിഞ്ഞ അവളുടെ ഉടയാടകൾ എല്ലാമെടുത്തു.

താൻ കാമാവേശത്തോടെ അമർത്തിഞെരിച്ചു നോവിച്ച അവളുടെ അവളുടെ മാറിലും ഉദരത്തിലും ഇടുപ്പിലും തുടകളിലും , കുറ്റബോധത്തോടെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്ന സങ്കടത്തോടെ തഴുകി.

ഊരിയ അവളുടെ വസ്ത്രങ്ങൾ എല്ലാമവളെ കിടത്തികൊണ്ട് തന്നെ ധരിപ്പിച്ചു.

ഒരു കുഞ്ഞിനെ സ്നേഹലാളനങ്ങളോടെ വസ്ത്രം ധരിപ്പിക്കുന്നപോലെ.

“എന്നെ ..വേണ്ടേ.. അപ്പൂന്?’ സങ്കടത്തോടെ പാർവ്വതി ചോദിച്ചു.

അവനവൾക്കരികിൽ കിടന്നു കൊണ്ട് അവളുടെ നെറ്റിയിലും നെറുകയിലും വാൽസല്യത്തോടെ ചുംബിച്ചു.

കവിളിൽ മെല്ലെ തലോടി കവിളിലും മുത്തം നൽകി.

“ഞാൻ മരിച്ചു പോയാൽ, പിന്നെയൊരിക്കലും എന്നെ കിട്ടില്ലാട്ടോ” അവളവനെ ഓർമ്മിപ്പിച്ചു.

“ഞാനുള്ളപ്പോൾ പാറൂന് ഒന്നും വരില്ല”

“സത്യമാണോ?”അവൾ ചോദിച്ചു.

അവളുടെ കൈയിൽ ശങ്കര൯ മുറുകെപിടിച്ചു.

“പാലിയത്ത് വെച്ച് അപ്പു തന്ന വാക്കല്ല,,ഈ വൈഷ്‌ണവദേശമായ വൈശാലിയിൽ നൂറ്റിയെട്ട് വൈഷ്ണവക്ഷേത്രങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് ആദിശങ്കരനാരായണനെന്ന രുദ്രതേജനായനാർ, പത്തുമാസം പെറ്റുപോറ്റി വളർത്തിയ ലക്ഷ്മിയമ്മയുടെ പേരിൽ നൽകുന്ന വാക്ക്,,,ഞാനുള്ളപ്പോൾ നിനക്കൊന്നും സംഭവിക്കില്ല ,,സത്യം”

“ഹ്മ്മ് ,,,,,,” അവൾ മൂളി.

“പാറു ഉറങ്ങിക്കോട്ടോ,,”അവൻ വാൽസല്യത്തോടെ അവളുടെ ചുരുൾമുടിയിൽ തഴുകിപറഞ്ഞു.

“അപ്പൂ,,,”

“എന്തോ,,,?”

“എന്നോട് ദേഷ്യമുണ്ടോ?”

“ഇല്ല ”

“പിണക്കമുണ്ടോ ?”

“ഇല്ല ”

“സ്നേഹമുണ്ടോ…?”

“ഹ്മ്മ്,,,”

അവളുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.