അപരാജിതൻ -46 5341

“നാട്ടില് വരുമ്പോല്ലെ അപ്പൂനെ കാണാ൯ പറ്റുള്ളൂ,,എനിക്ക് വരാ൯ സാധിച്ചെന്നു വരില്ല.അതിനു മുന്നേ ഞാൻ മരിക്കും”

“നീയെന്താ ഈ പറയണെ ” ഇടറുന്ന ശബ്ദത്തോടെ അവൻ ചോദിച്ചു.

എന്നിട്ട് അവളുടെ ദേഹത്തു നിന്നും മാറി അവൾക്കരികിൽ ഇരുന്നു അവളുടെ കൈയിൽ മുറുകെപിടിച്ചു.

അവളുടെ മുഖത്തു നോക്കുമ്പോൾ കാമമല്ല , അനുകമ്പയും സഹാനുഭൂതിയും വാൽസല്യവുമാണന്നേരം അവനിൽ ശക്തമായി നിറഞ്ഞത്.

“ലക്ഷ്മിയമ്മ അപ്പൂനെ എനിക്ക് തരുമെന്ന് പറഞ്ഞതാ,, ഇന്ന് ഏകാദശിവ്രതവുമെടുത്തു, ഒക്കെ അപ്പൂനെ കിട്ടാൻ വേണ്ടിയാ,,പക്ഷെ

അതൊന്നും ഇനി നടക്കില്ല,,ഞാനതിനുള്ളിൽ ഇല്ലാതെയാകും,, അപ്പൂന്റെ സ്നേഹമൊന്നും അനുഭവിക്കാൻ എനിക്ക് ഭാഗ്യമില്ല,,ഈ വൈശാലിയിൽ നിന്നുമൊരു തിരിച്ചു പോക്ക് എനിക്കുണ്ടാകില്ല,,” പാതിമയക്കത്തിൽ ഇടറുന്ന ശബ്ദത്തോടെ പാർവ്വതി മൊഴിഞ്ഞു.

“വേണ്ടാ ,,അരുതാത്തതൊന്നും പറയണ്ട,,” അവനവളെ വിലക്കി.

“ഞാൻ മരിച്ചാൽ സങ്കടപ്പെടണ്ട,,അതിനുള്ള അർഹതയൊന്നും എനിക്കില്ല ,,ഒരുപാട് ഞാൻ നോവിച്ചിട്ടുണ്ട് ,,ഒരുപാട് കണ്ണീരു ഞാൻ അപ്പൂനെ കുടിപ്പിച്ചിട്ടുണ്ട്,,,, അത്കൊണ്ട് സങ്കടപ്പെടണ്ട,,ന്നാലും വല്ലപ്പോഴെങ്കിലും എന്നെയൊന്നു ഓർമ്മിച്ചാൽ മതി,, ഓർമ്മിക്കോ,,ന്നെ ?”

അവൾ പറഞ്ഞു മുഴുമിക്കും മുന്നേ അവൻ പാർവ്വതിയുടെ വായ് കൈ കൊണ്ട് മൂടി.

ഉള്ളിലെ വിഷമംകൊണ്ട് ചുണ്ടു കൂട്ടി കടിച്ചവ൯ അവളുടെ കൈകളിൽ മുറുകെപിടിച്ചു.

“അപ്പു,,നേരം കളയണ്ട,,ഇഷ്ടമുള്ളതൊക്കെ ചെയ്തോ ,,നൊന്താലും ഞാൻ കരയില്ല ,,എന്റെ അപ്പൂന് സന്തോഷത്തിനു  വേണ്ടിയല്ലേ ” അവൾ അനുവാദം നൽകി നിവർന്നുകിടന്നു.

 

ശങ്കരന്റെ മനസ്സിലെ അതിതീവ്രമായ ദുഃഖം ഘനീഭവിച്ചു കണ്ണുകളിലൂടെ പെരുമഴയായി പെയ്തുകൊണ്ടേയിരുന്നു.

അവനവളുടെ കവിളിൽ മെല്ലെ തലോടി, ശിരസിൽ തലോടി.

“വേണ്ടാ,,ഒന്നും വേണ്ടാ,,പാറു സുഖായി, ആരോഗ്യത്തോടെയിരുന്നാൽ മാത്രം മതി,,എന്നും ചിരിച്ചു കണ്ടാൽ മതി”.

“അയ്യോ ,,എന്റെ ദേഹം വേണമെന്ന് പറഞ്ഞതല്ലേ,,ഇപ്പോ എന്താ ഇങ്ങനെ ?,,എടുത്തോ അപ്പൂ”

അവൻ നിറമിഴികളോടെ മുഖം താഴ്ത്തി പിടിച്ചു.

“എനിക്ക് അത്രയറിവൊന്നുമില്ല,,അപ്പൂനെന്താ വേണ്ടെന്ന് പറഞ്ഞാൽ മതി, ഒക്കെ ചെയ്തു തരാം,,അപ്പു സന്തോഷായിരിക്കണേ,,ഇല്ലേ എനിക്ക് വിഷമമാകും”

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.