അപരാജിതൻ -46 5341

“മോളെ ,,ഞാൻ പറഞ്ഞു വരുന്നത്,,ആളുകൾ എല്ലാവരും പിരിഞ്ഞു പോകുകയാണ്”

“അതിനു ഞാനെന്ത് വേണം, എന്നെ ഭോഗിക്കാൻ അവസരം കിട്ടിയയാൾ വരട്ടെ,,ഞാൻ ഉറങ്ങാതെ കാത്തിരിക്കാം,,ഉദയം വരെ”

“മോളെ ,,അമി,,നീയത് മറന്നേക്കൂ,,ഇന്നേരം,  നമുക്ക് ബഹുമാനം കൊടുക്കേണ്ട ഒരു വ്യക്തിത്വമുണ്ട് , അദ്ദേഹം നിന്റെ നൃത്തം കാണാനും നിന്നെ കാണാനുമാണ് ഇവിടെ നിന്നും വന്നിട്ടുള്ളത്, മഹാനായ മഹോന്നതാണ്”

അമ്രപാലി സംശയത്തോടെ അവരെ നോക്കി.

“മാധവപുരം മാനവേന്ദ്രവർമ്മൻ തമ്പുരാൻ,,അദ്ദേഹത്തിന് നിന്നെ ഏറെ പഥ്യമായിട്ടുണ്ട്, നീയൊന്നു മനസ് വെച്ചാൽ ഇന്ന് അദ്ദേഹത്തെ നിന്റെ കൂടെ നീയൊന്നു ചിലവഴിപ്പിക്കണം, അതിനായി ഏറെ മോഹത്തോടെ അദ്ദേഹം നിൽക്കുകയാണ് അപ്പുറത്ത്”

“എനിക്ക് താല്പര്യമില്ല, എന്നെ അനുഭവിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരുവനില്ലേ അവൻ വരട്ടെ, അല്ലാതെ വേറെ ആരുമായും എനിക്ക് താൽപ്പര്യമില്ല,, അല്ലെങ്കിൽ ഇട്ടു മൂടുന്ന അത്രയും കാശ് തരട്ടെ,,ലക്ഷങ്ങൾ”

“അയ്യോ ,,മോളെ ,,പ്രജാപതികൂട്ടത്തിലുള്ള തമ്പുരാനാ,,തത്കാലം ആരെയും നമുക്ക് പിണക്കാൻ സാധിക്കില്ല”

“എനിക്ക് കൂടുതലൊന്നും പറയാനില്ല,,മുത്യാരമ്മ പോകാൻ നോക്ക്”

“അമീ..ഏറെകാലങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇവിടെ വരുന്നത്, ദശാബ്ധങ്ങൾക്കു മുൻപ് ഞാനീ വാണിഭമാരംഭിക്കുന്ന സമയത്തെല്ലാം വേണ്ടുംവണ്ണം എനിക്ക്  സഹായസഹകരണങ്ങൾ നൽകിയിട്ടുള്ള മനുഷ്യനാണ്, നിവർന്നും ചരിഞ്ഞും കമഴ്ന്നും പലവട്ടം ഞാനദേഹത്തിനു കിടന്നുകൊടുത്തിട്ടുണ്ട്, ധാരാളം പണവും അദ്ദേഹമെനിക്ക് നൽകിയിട്ടുണ്ട്,

ആ നന്ദിയും കടപ്പാടുമൊക്കെ ഇപ്പോഴുമെന്റെ ഓർമ്മയിലുണ്ട്, അതിനാൽ എനിക്ക് വേണ്ടി നീയൊന്നു സമ്മതിക്കണം അമീ,, ഇന്ന് നീ ആ പൊന്നുതമ്പുരാന് കിടന്നുകൊടുക്കണം, നിന്റെ വൈശികവൈദഗ്ദ്യം കൊണ്ടദ്ദേഹത്തേ വിസ്മയിപ്പിക്കണം..എന്റെ പൊന്നുമോളല്ലേ”

അവരുടെ സംസാരത്തിൽ കുറേക്കൂടെ ഒരപേക്ഷാ സ്വരം കൈവന്നിരുന്നു.

“നിങ്ങളെ സഹായിച്ചു സഹകരിച്ചിട്ടുണ്ടെങ്കിൽ അതിനു നന്ദിയായി നിങ്ങള് തന്നെ കിടന്നു കൊട്,, അല്ലാതെ അതെന്റെ ഉത്തരവാദിത്തമല്ല,,മുത്യാരമ്മ പോകണം,,”

കോപത്തോടെ അമ്രപാലി പറഞ്ഞു.

“കൊടുത്തിട്ടുണ്ടെടീ,,തമ്പുരാന് ഞാൻ നല്ല പോലെ കിടന്നു കൊടുത്തിട്ടുണ്ടെടി,,അപ്പൊ ഞാൻ പറഞ്ഞാൽ നീയനുസരിക്കില്ല അല്ലെടി” കോപത്താൽ വിറകൊണ്ടവർ പറഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.