അപരാജിതൻ -46 5513

എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും അവളുടെ ദേഹത്തെ ചൂടേറ്റു കിടക്കാൻ സാധിക്കുന്നില്ലെന്നത് അവനു കൂടുതൽ വാശിയേറ്റി.

അവളുടെ കാതിനു അരികിലേക്ക് തന്റെ മുഖം അവൻ ചേർത്തുപിടിച്ചു.

കാതിൽ സ്വകാര്യമായി അവൻ മൊഴിഞ്ഞു.

“അപ്പുവാ ,,,” അവളുടെ മാറിൽ വീണ്ടും കരങ്ങൾ അമർത്തി.

“വേണ്ടാ ,,മാറ് ,,,” എന്ന് പറഞ്ഞവൾ അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

“നിന്റെ അപ്പുവാ,, പാറു” അവളുടെ കാതോട് ചുണ്ടു ചേർത്തവൻ വീണ്ടും വ്യക്തമായി പറഞ്ഞു.

അവന്റെ സ്വരം വ്യക്തതയോടെ അവളുടെ കാതിൽ പതിഞ്ഞു.

“അപ്പൂ,,,” മെല്ലേ അവൾ വിളിച്ചു.

“ഹ്മ്മ് ,,,,”

“അപ്പൂ ,,,”

“ന്താ പാറു,,?” ശ്വാസമടക്കി മൃദുവായ സ്വരത്തോടെ അവൻ വീണ്ടും വിളികേട്ടു.

“അപ്പൂ,,” വീണ്ടുമവൾ വിളിച്ചു.

“അപ്പു തന്നെയാ”

അവന്റെ കൈകളിൽ അവൾ മെല്ലെ തലോടി.

അവൾ അവനഭിമുഖമായി തിരിഞ്ഞു കിടന്നുകൊണ്ട് ഉറക്കത്തിൽ അവന്റെ കഴുത്തിൽ മുഖം ചേർത്ത് ശ്വാസമെടുത്തു.

അവന്റെ വിയർപ്പിന്റെ ഗന്ധം വാസനിച്ചു.

“അപ്പൂ,,,,” ആഹ്ലാദത്തോടെ പാർവ്വതി വിളിച്ചു.

“ന്റെ അപ്പൂന്റെ വാസനയാ,,” അവൾ വേഗമവനേ കെട്ടിപുണർന്നു.

അവൾക്ക് എന്താണ് സംഭവിച്ചത് എന്നവനു മനസിലായില്ല.

അവൾ ശങ്കരന്റെ കൈകളിൽ തടവി കൈയിലെടുത്തു മുത്തം നൽകി.

“അപ്പൂ,,”

“എന്തോ “

അവൾ പുഞ്ചിരിച്ചു കൊണ്ട് അപ്പുവിന്റെ കൈ തന്റെ മാറോടു ചേർത്ത് പിടിച്ചു.

അവനാകെ അതിശയമായി.

“ന്റെ വാസനയെങ്ങനെ അറിയണെ പാറു” അവൻ ചോദിച്ചു.

“അപ്പൂന്റെ വിയർപ്പ് പറ്റിയ ഉടുപ്പ് ഞാൻ പഴേ വീട്ടിൽ നിന്നും കൊണ്ട് വന്നു വെച്ചിട്ടുണ്ട്., ഇടയ്ക്ക് ഞാനതിൽ മുഖം പൊത്തിയിരിക്കും, അപ്പൂന്റെ വാസന അങ്ങനെയെനിക്കറിയാം””

അവൾ അർദ്ധബോധത്തിൽ മറുപടി പറഞ്ഞു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.