അപരാജിതൻ -46 5341

പതിനഞ്ചു മിനിറ്റു സഞ്ചരിച്ചവൻ ദേവർമഠ മാളികയുടെ പി൯ഭാഗത്തെത്തി.

അവിടെ ജോലിക്ക് വന്നത് കൊണ്ട് ആ പ്രദേശത്തെകുറിച്ചും മാളികയുടെ കിടപ്പുമെല്ലാം അവനറിവുണ്ട്.

അവൻ , വലിയ മാതളചെടികൾക്കപ്പുറം നടന്നു പാർവ്വതി മുൻപ് കിടന്നിരുന്ന മുറിയുടെ ജാലകത്തിനരികിൽ വന്നു നിന്നു.

വാച്ചിൽ അവൻ സമയം നോക്കി

ഏകദേശം ഒന്നര മണി കഴിഞ്ഞിരുന്നു.

അവൻ ജാലകപ്പാളിയിൽ  മെല്ലെ തൊട്ടു നോക്കി.

ഭാഗ്യത്തിന് ഉള്ളിൽ കൊളുത്ത് ഇട്ടിട്ടുണ്ടായിരുന്നില്ല.

അവൻ അല്പം തുറന്നു.

ഉള്ളിൽ മാലിനി കൊച്ചമ്മ കട്ടിലിൽ ഇരിക്കുകയായിരുന്നു.

പാർവ്വതിക്കൊപ്പം , അവർ എന്തോ സംസാരിക്കുകയായിരുന്നു.

“ഇപ്പോ എന്താ പൊന്നു ഇങ്ങനെ ഒറ്റയ്ക്ക് കിടക്കാൻ, ഇത്ര ദിവസവും ഞാൻ കൂടെ കിടന്നതല്ലേ, ഇന്നിപ്പോ എന്തിനാ ഒറ്റയ്ക്ക് കിടക്കാമെന്നു പറയണേ?”

‘അമ്മേ,,പ്ലീസ് ഞാൻ ഒറ്റക്ക് കിടന്നോളാ,,എനിക്ക് ഒറ്റക്ക് കിടക്കാൻ തോന്നുന്നു”

“മോളെ ,,ഇവിടെ ആണുങ്ങളാരുമില്ല ഇന്ന്, എല്ലാരും നാളെയല്ലേ വരൂ , അത്‌കൊണ്ടാ ഒറ്റയ്ക്ക് കിടക്കണ്ടന്നു പറഞ്ഞത് ,പിന്നെ നിനക്ക് വല്ല അത്യാവശവും വന്നാൽ ഞാൻ വേണ്ടേ”

“അമ്മെ,,എനിക്കിനി ഒരാവശ്യവും വരില്ല ,വന്നാൽ ഞാൻ ഫോണിൽ വിളിക്കാം , അപ്പൊ ‘അമ്മ ഇങ്ങോട്ട് വന്നാൽ മതി,,’അമ്മ ഒരു കാര്യം ചെയ്തോ വാതിൽ പുറത്തു നിന്നും പൂട്ടിക്കൊ, ഉള്ളിൽ നിന്നും പൂട്ടാനല്ലേ പ്രയാസം”

അങ്ങനെ ഒരുപാട് പാർവ്വതി നിർബന്ധിച്ചപ്പോൾ മാലിനി സമ്മതിച്ചു.

രാവിലെ വന്നാൽ മതി , എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വിളിക്കാമെന്ന് ഉറപ്പിച്ചു പറഞ്ഞു പാർവ്വതി,  അമ്മയെ പറഞ്ഞയച്ചു.

മാലിനി വാതിൽ പുറത്തു നിന്നും പൂട്ടി.

പാർവ്വതി കട്ടിലിൽ കിടന്നു കൈ എത്തിച്ചു ലൈറ്റണച്ചു , ഇളം നീലനിറത്തിലുള്ള സീറോ വാട് ബൾബ് ഓൺ ചെയ്തു

പുതപ്പു കൊണ്ട് കാലുകൾ മൂടി അവൾ കിടന്നു.

പതിനഞ്ചു മിനിറ്റോളം ആദി കാത്തു നിന്നു.

അവൾ ഉറങ്ങി എന്ന് ബോധ്യം വന്നപ്പോൾ അവൻ മുകളിലേക്ക് ചില്ലയുള്ള പേരമരത്തിൽ കയറി ഓട് മാറ്റി ഉള്ളിലേക്ക് കയറാൻ നോക്കി, പക്ഷെ അതിന്റെ ആവശ്യം വേണ്ടി വന്നില്ല്ല, മുറിയിലെ വാഷ്‌റൂമിന്‌ മേലെയുള്ള വലിയ ചതുരത്തിലുള്ള കിളിവാതിൽ ജാലകത്തിലൂടെ അവനു വാഷ്‌റൂമിലേക്ക് ഇറങ്ങാൻ സാധിച്ചു.

ശബ്ദമുണ്ടാക്കാതെ ആദി പാർവ്വതിയുടെ കട്ടിലിനരികിലേക്ക് വന്നു.

കണ്ണ് മൂടിക്കെട്ടിയിരുന്നില്ല , എങ്കിലും കണ്ണിനു പുറത്തായി ലേപനം പുരട്ടിയിട്ടുണ്ടായിരുന്നു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.