അപരാജിതൻ -46 5341

ചിരി തെല്ലൊന്നവസാനിപ്പിച്ചു അമ്രപാലി ചാരുവിനെ നോക്കി.

“മോള് മൂന്നു നാല് ദിവസമായി പണിയെടുത്തു ഉറക്കം പോയിരിക്കയല്ലേ , ഇത്തരം തോന്നലൊക്കെ അതിന്റെയാ, പോയി കിടന്നു ഉറങ്ങാൻ നോക്കെടി”

ചാരു, വേഗം അമിയുടെ അടുത്തേക്ക് ചെന്നിരുന്നു.

“സത്യമാ അമിയേച്ചി, എന്റെ ‘അമ്മ സത്യം,,ഞാ൯ കണ്ടു ഈ ഏട്ടനെ”

അമിക്ക് ദേഷ്യം കടുത്തു.

“ഒന്നിറങ്ങിപ്പൊടി,,,നാശമേ”  ശക്തിയിൽ കൈ കൊണ്ട് ചാരുവിന്റെ ചുമലിൽ ആഞ്ഞടിച്ചു.

വേദന കൊണ്ട് പുളഞ്ഞ ചാരു വേഗം എഴുന്നേറ്റു.

അവളുടെ കൈകളിൽ നിന്നുമാ ചിത്രം നിലത്തേക്ക് പതിച്ചു.

“നിന്റെ ഭ്രാന്ത് പറയാതെ എന്റെ കൺമുന്നീന്ന് പോ” അമ്രപാലി ദേഷ്യത്തോടെ അലറി.

അവളുടെ കണ്ണുകളും കവിളും കോപം കൊണ്ട് ചുവന്നിരുന്നു.

ചാരു പിന്നെ ഒന്നും പറയാൻ നിന്നില്ല.

ചുമലും തടവി സങ്കടത്തോടെ മുറിയിൽ നിന്നും ഇറങ്ങി.

“അവളെ തല്ലേണ്ടിയിരുന്നില്ല അമീ ” മന്ദാകിനി അഭിപ്രായം പറഞ്ഞു.

“കുഴപ്പമില്ല,,എന്റെ അനിയത്തിയല്ലേ,,എനിക്ക് കോപം വന്നാൽ എന്തൊക്കെയാ ചെയ്ക എന്നെനിക്ക് നിശ്ചയമില്ല, അപ്പോളാ അവളുടെ  ഓരോ ഭ്രാന്തും കൊണ്ട് എന്റെയടുത്തേക്കുള്ള വരവ്”

അമ്രപാലി കണ്ണടച്ചു ദേഷ്യം നിന്ത്രിക്കാൻ ശ്രമിച്ചു.

അന്നേരം

വാതിലിൽ മുട്ട് കേട്ടു

പുറത്ത് മുത്യാരമ്മയായിരുന്നു.

അവരെ കണ്ടു മന്ദാകിനിയും സുഹാസിനിയും എഴുന്നേറ്റു.

അവരോടു പോകാൻ ആംഗ്യം കാണിച്ചപ്പോൾ ഇരുവരും വേഗം മുറിയിൽ നിന്നും ഇറങ്ങി.

മുത്യാരമ്മ, ഉള്ളിലേക്ക് കയറി അമ്രപാലിയുടെ അരികിൽ വന്നു നിന്നു.

“അമീ,,,,” അവർ വിളിച്ചു.

“ഹ്മ്മ് ,,,” അമി അവരുടെ മുഖത്തേക്ക് നോക്കി.

“മോളെ,,ഇന്ന് നിന്നെ അനുഭവിക്കാൻ നറുക്ക് വീണവൻ ഇതുവരെ എത്തിയിട്ടില്ല , അറുന്നൂറ്റി അറുപത്തിയറാണ് അവന്റെ നമ്പർ, പലവട്ടം വേദിയിൽ വിളിച്ചു പറഞ്ഞു.

“അതെന്റെ കുറ്റമല്ലല്ലോ,,,ഞാനിവിടെ തയ്യാറാണ്, അയാൾ വന്നാൽ വേണ്ടത് ഞാൻ ചെയ്യും”

“അത് മോളെ ,,ഇത്രയും നേരമായല്ലോ,ഇനി അയാൾ വരുമോ എന്ന് അറിയില്ല”

“പുലരും വരെ എന്നോടൊത്തു ചിലവഴിക്കാൻ നറുക്ക് വീണയാൾക്ക് അവകാശമുണ്ട്, അങ്ങനെയല്ലേ ശാസനം,, എന്റെ കൂടെ ഈ രാത്രി കിടപ്പറ പങ്കിടാൻ അധികാരം കിട്ടിയ ആളല്ലേ,അപ്പൊ അയാൾ വരട്ടെ, ഞാനെന്തായാലും ഈ മുറിയിൽ തന്നെയുണ്ട്”

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.