അപരാജിതൻ -46 5203

ഒരു ഉത്തരവും നൽകാതെയിരുന്ന നാഗമണി അല്പം കഴിഞ്ഞപ്പോൾ നീലനിറത്തിൽ പ്രകാശം പൊഴിച്ചവന് അനുമതി നൽകി.

ആ അനുമതി അവന്റെ സകലപ്രശ്നങ്ങള്ക്കും പരിഹാരത്തിനുള്ള മാർഗ്ഗമായിരുന്നു.

അവൻ വേഗം ഒരു കറുത്ത ടീഷർട്ടും ട്രാക്സ്യുട്ടും ധരിച്ചു.

ബാഗിൽ നിന്നും അമ്മയുടെ ഫോട്ടോ എടുത്തു കൈയിൽ പിടിച്ചു.

“ലക്ഷ്മിയമ്മേ,,ഞാനൊരു കാര്യത്തിന് പോകുകയാ,,,ശരിയോ തെറ്റോ എന്നൊന്നും അറിയില്ല, എനിക്കിപ്പോ മറ്റൊന്നും ചിന്തിക്കാനാകുന്നില്ല, ന്റെ ബോധവും  ബുദ്ധിയുമൊക്കെ ആഗ്രഹങ്ങൾക്ക് അടിമപ്പെട്ടയാവസ്ഥയിലാ,, തെറ്റ് തന്നെയാണ് എങ്കിലും മറ്റൊരുവഴിയുമില്ലാഞ്ഞിട്ടാ ,,അപ്പൂനോട് ക്ഷമിക്കണം”

അമ്മയോട് മാപ്പിരന്നു അവൻ ഫോട്ടോ ബാഗിൽ വെച്ചു.

“എന്റെ കൂടെ വരോ ആശാനേ?”  അവൻ നാഗമണിയോട് ചോദിച്ചു.

കുറച്ചു നേരം മറുപടിയൊന്നും നൽകിയില്ല പിന്നെ മങ്ങിയ പ്രകാശത്തിൽ ഒന്ന് ചുവന്നു മിന്നി.

“ആശാനില്ലെങ്കിൽ ,,എങ്ങനെയാ ഞാൻ ”

നാഗമണി അതിനു മറുപടിയായി നീലച്ചു മിന്നി.

അവനതിന്റെ പൊരുൾ മനസ്സിലായി.

“ഞാൻ പൊക്കോട്ടെ എന്നാൽ എനിക്ക് തുണയാകുമോ?’ അവൻ വീണ്ടും ചോദിച്ചു.

അതിനു നാഗമണി നീലപ്രകാശം നൽകി.

അവൻ നാഗമണിയെ ഭദ്രമായി വീടിനുള്ളിൽ എടുത്തു വെച്ചു വീട് പൂട്ടിഇറങ്ങി ജീപ്പെടുത്തു വേഗത്തിൽ അവന്ടെ നിന്നും ഓടിച്ചു കൊണ്ടുപോയി.

@@@@@

കാൽമണിക്കൂർകൊണ്ട് ആദി, വൈശാലിയിലെത്തി.

അവിടെ ചുറ്റിവളഞ്ഞു വിശാലമായ മാവിൻ തോപ്പിൽ കൊണ്ട് വന്നു ജീപ്പ് ഭദ്രമായി ഒതുക്കിഅതിൽ നിന്നുമിറങ്ങി

അവിടെയെങ്ങും ഒരു മനുഷ്യജീവി പോലും ഉണ്ടായിരുന്നില്ല.

മാവിൻ തോപ്പിനു വടക്കുള്ള വിശാലമായ ഗോതമ്പുവയലിലേക്ക് അവൻ നടന്നു.

വയലിന് വരമ്പത്തൂടെ അവൻ അതിവേഗം നടന്നു.

നടക്കും വഴി,

വരമ്പിൽ പൂവിട്ടുനിൽക്കുന്ന നിശാവരോഹി തൈകളിൽ നിന്നും ചെറിയ ചുവന്നപൂക്കൾ ഇറുത്തെടുത്തു പോക്കറ്റിൽ വെച്ചു.

അതിന്റെ ഗുണങ്ങൾ വൈദ്യരു മുത്തശ്ശൻ അവനു ഉപദേശിച്ചിട്ടുണ്ട് മുൻപൊരിക്കൽ.തനിക്കതു സഹായമാകുമെന്ന് അവനു ബോധ്യമുണ്ടായിരുന്നു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.