അപരാജിതൻ -46 5341

കട്ടിലിനരികിൽ ഇരിക്കുന്ന ബാഗിൽ നിന്നും തന്റെ വംശത്തിന്റെ ഏറ്റവും വലിയ സമ്പത്തായ നാഗമണിയവൻ കൈകളിലെടുത്തു.

“എന്നെയൊന്നു കേൾക്കണം, ഒരല്പനേരത്തേക്കെങ്കിലും” അവൻ നാഗമണിയോട് അപേക്ഷിച്ചു.

ഉടനെ ഉത്തരമായി ഒരു നീലപ്രകാശം അതിൽ നിന്നുമുരുത്തിരിഞ്ഞു.

“വയ്യ,,എന്നെക്കൊണ്ട് ഇനി താങ്ങാനാവണില്ല, എന്നെ ഒന്ന് സഹായിക്കാശാനേ”

മറുപടിയൊന്നുമുണ്ടായില്ല.

“മറ്റൊരു നിവൃത്തിയുമില്ലാഞ്ഞിട്ടാ, എന്താ എനിക്ക് സംഭവിക്കുന്നതെന്ന് അറിയില്ല,,ഇങ്ങനെയൊരിക്കലുമെന്നിൽ കാമമുണ്ടായിട്ടില്ല, ഇതിപ്പോ എന്റെയുള്ളിൽ അഗ്നിപോലെ നിറഞ്ഞെന്നെ എരിയിക്കുകയാണ്, ഇത് താങ്ങാൻ എനിക്കാവണില്ല,ആശാനേ, ഇതെനിക്ക് അടക്കിയേയാകൂ”

നാഗമണിയുടെ ഭാഗത്തു നിന്നും ചുവന്നൊരു പ്രകാശം തെളിഞ്ഞു.

അവനാകെ നിരാശനായി.

“കണ്ണടക്കുമ്പോളും തുറക്കുമ്പോളും അവളെന്റെ മനസ്സിൽ തെളിയുവാ ആശാനേ, ഓരോ നിമിഷവുമെന്റെ മനസ് അവളെ കാണാൻ വെമ്പുന്നു, അവളുടെ അഴക് കാണാൻ കൊതിയാകുന്നു , അവളുടെ ദേഹത്തെ ചൂടേറ്റ് മയങ്ങാൻ തോന്നുന്നു. അവളിലെന്റെ വികാരം മുഴുവനും അലിയിച്ചു ചേർക്കാൻ മനസ് ഭ്രാന്തമായി ആശിക്കുന്നു”

നാഗമണി ചുവന്നു തന്നെ പ്രകാശം നൽകി.

ആദി, നാഗമണിയെ ശിരസിനരികിൽ വെച്ച്  മറ്റൊരു നിവൃത്തിയുമില്ലാതെ വീണ്ടും കിടന്നു.

അവനു കിടക്കാനാകുന്നുണ്ടായിരുന്നില്ല.

വീണ്ടും എഴുന്നേറ്റു നാഗമണിയെ നോക്കി.

“ഈ ഭാരം പേറി ഒരുപക്ഷെ ഞാൻ മരിച്ചു പോകും,,അതാ ഇപ്പോ എന്റെ അവസ്ഥ, ഒന്നുകിൽ എനിക്ക് ജീവിക്കണം , അല്ലെങ്കിൽ എന്നെ മരിക്കാൻ അനുവദിക്കണം ആശാനേ,,ഈ നേരം പാർവ്വതിയില്ലാതെ എന്റെ പ്രാണൻ മുന്നോട്ടു പോകുമെന്ന് തോന്നുന്നില്ല, അവൾ തന്നെ വേണം, വേറെയൊരാളും എന്റെ മനസ്സിൽ പോലുമില്ല.,,അങ്ങനെ വന്നിരുന്നുവെങ്കിൽ ആ അരുണേശ്ശ്വരത്തെ ഏതെങ്കിലും ഒരു ഗണിക മതിയാകുമായിരുന്നു എനിക്ക്,,പക്ഷെ അവളുടെ സ്ഥാനത്ത് വേറെയൊരാളെ സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. സാധിക്കുമെങ്കിൽ സഹായിക്കാശാനെ,,ഈ കാമചൂട് താങ്ങാൻ എനിക്കാകുന്നില്ല”

വിഷമത്തോടെ വീണ്ടും ആദി നാഗമണിയോട് അപേക്ഷിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.