അപരാജിതൻ -46 5513

“മോളെ ,,,നീ വരച്ച ആ ചിത്രത്തിലെ മുഖമുള്ള യുവാവിനാ , ഇന്ന് രാത്രി മുഴുവൻ നിന്നോടൊത്തു ശയിക്കുവാനുള്ള ഭാഗ്യം കിട്ടിയത്,,ഈ പയ്യൻ തന്നെ ,,ഞാൻ നേരിട്ട് കണ്ടു ,,ഒരു മാറ്റവുമില്ല, അവനെ കണ്ട ഞെട്ടലിൽ എനിക്ക് വലിവിളകി വന്നു മോളെ ”

ദാദിയമ്മ ദീർഘശ്വാസം എടുത്തു പറഞ്ഞു.

അത് കേട്ട് നടുക്കത്തോടെ സ്തബ്ധയായി അമ്രപാലി ചാരുവിനെ നോക്കി.

അമ്രപാലിയുടെ ദേഹമാകെ ഒരു വിറയലുണ്ടായി.

കൈയിൽ പിടിച്ചിരുന്ന ശീട്ട് കൈയിൽ നിന്നും മെത്തയിലേക്ക് വീണു.

“സത്യാ,,അമിയേച്ചി ,,എന്റെ ‘അമ്മ സത്യം,,,ഞാനും കണ്ടതാ ഈ ഏട്ടനെ,,ഈ ഏട്ടൻ ഇവിടെ വന്നിരുന്നു”

ഭയത്തോടെ അമ്രപാലി, ചാരുവിന്റെ കൈയിൽ താൻ വരഞ്ഞ , ആ യുവാവിന്റെ ചിത്രത്തിലേക്ക് നോക്കി.

അവളുടെ ദേഹമാസകലം ഒരു പ്രകമ്പനമുണ്ടായി.

“അപ്പൊ ഇവനാണോ ആ ചെകുത്താൻ?” അമ്രപാലി അറിയാതെ സ്വയം ചോദിച്ചു.

ഒപ്പം ആ ശീട്ടിലേക്കും നോക്കി , തന്നെ അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ശീട്ട്.

അവളുടെ ദേഹവും മനസ്സും ചിന്തകളും ബോധവുമെല്ലാം ഭയത്തിന്റെ കരിനിഴൽ ബാധിച്ചത് പോലെയായി.

അവൾ വേഗം എഴുന്നേറ്റു നിലത്തു വീണു കിടക്കുന്ന കഠാരി കൈയിലെടുത്തു.

അതിൽ പുരണ്ട മാനവേന്ദ്രവർമ്മന്റെ രകതം തുടച്ചിട്ട് ആ കഠാരി കൈയിൽ മുറുകെപിടിച്ചു.

ഉള്ളിലെ ഭയം ഇല്ലാതെയാക്കാൻ , തനിക്ക് സ്വയം സംരക്ഷണം നൽകാൻ.

ആ ചിത്രത്തിലേക്ക് നോക്കിയപ്പോൾ , ആ യുവാവ് തന്നെ നോക്കി ചിരിക്കും പോലെയാണ് അവൾക്കനുഭവപ്പെട്ടത്.

വിറയലോടെ അവൾ ആ കഠാരി നെഞ്ചോടു ചേർത്ത് പിടിച്ചു.

@@@@@@

ശിവശൈലത്ത്:

കാമമെന്ന വികാരം, തന്റെ  മസ്തിഷ്ക്കത്തിൽ സൃഷ്ടിക്കുന്ന ഘോരപ്രകമ്പനങ്ങളുടെ തീക്ഷ്ണത താങ്ങാനാകാതെ ആദിശങ്കര൯ ഉറക്കം വിട്ടൊഴിഞ്ഞു. എഴുന്നേറ്റ് കയറുകട്ടിലിൽ കാൽ കീഴ്പ്പോട്ടിട്ടിരുന്ന് കൈകൾ കട്ടിലിന്റെ മുളയിൽ മുറുകെപിടിച്ചു ദീർഘമായി ശ്വാസോഛാസം ചെയ്‌തുകൊണ്ടേയിരുന്നു.

അടിവയർ മുതൽ ആളി ശിരസിലേക്ക് ജ്വലിച്ചുപായുന്ന അഗ്നിയുടെ താപം അവനു നല്ലപോലെ അനുഭവിക്കുവാൻ സാധിക്കുന്നുണ്ടായിരുന്നു. തലയോട് പിളരുന്ന പോലെയുള്ള അവസ്ഥ.

നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞവന്റെ പാദങ്ങളിൽ വീണു.

മുഖമാകെ വലിഞ്ഞു മുറുകുന്നു.

അതിതീവ്രമായ സ്പന്ദനങ്ങളും ഭാരവും അരക്കെട്ടിനെ ഭ്രാന്തുപിടിപ്പിക്കുന്നു.

കണ്ണുകളടച്ചാൽ തെളിയുന്നത് ഒരേയൊരു മുഖം മാത്രം.

ഓർക്കാൻ പോലും ശ്രമിക്കരുത് എന്ന് പറഞ്ഞു മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോളും പലവുരു ഇരട്ടിയായി ആ മുഖവും ഉടലും അകകണ്ണിൽ തെളിഞ്ഞുവരുന്നു.

അവളുടെ ഉടൽ, അകക്കണ്ണിൽ തെളിയുമ്പോൾ ഉള്ളിലെ കാമം സഹിക്കുന്നതിനും അപ്പുറമാകുന്നു.

വയ്യ , ഇനിയൊട്ടും സഹിക്കാ൯ വയ്യ

ഇനിയും സഹിച്ചാൽ ഉടൽ കാമാഗ്നിയിൽ വെന്തുവെണ്ണീറാകും എന്നവന് ബോധ്യമായി.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.