അപരാജിതൻ -46 5513

“എന്തായിവിടെ നോക്കി നിൽക്കണെ ,,പോ എല്ലാരും ” അവിടെ ചുറ്റും കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി അവൾ പറഞ്ഞു.

അതുകേട്ടു എല്ലാവരും അവിടെ നിന്നും തങ്ങളുടെ മുറികളിലേക്ക് പോയി.

ചാരുലത, അവളുടെ അരികിലേക്ക് ചെന്നു.

“ചങ്കുപൊട്ടി ഞാൻ ശങ്കരനെ വിളിച്ചു കരഞ്ഞു , അമിയേച്ചിക്ക് ഒന്നും വരുത്തല്ലെന്ന്”

കരഞ്ഞു കൊണ്ട് ചാരു അമിയെ കെട്ടിപിടിച്ചു പറഞ്ഞു.

അമി അവളെയും കൂട്ടി ഉള്ളിലേക്ക് പോയി.

ഉള്ളിൽ വെച്ചിരുന്ന വെള്ളം മുഴുവനും അവൾ കുടിച്ചു തീർത്തു, സമാധാനത്തോടെ മെത്തയിൽ ഇരുന്നു.

ആ പുസ്തകം ആദരവോടെ കൈയിലെടുത്തവൾ നെറ്റിയിൽ തൊട്ടുതൊഴുതു.

താൻ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നു അവൾക്ക് പറഞ്ഞു കൊടുത്തു.

അവിശ്വസനീയതയോടെ ചാരു നിലത്തു കിടക്കുന്ന ചിത്രം കൈയിലെടുത്തു അതിലേക്ക് നോക്കി.

ഒപ്പം നിലത്തു ചോരപറ്റി കിടക്കുന്ന കഠാരിയിലും,,

തളർച്ചയോടെ അമി മെത്തയിൽ ഇരുന്നു.

@@@@@

“അമീ,,,,മോളെ ,,,,,,” ആ വിളി കേട്ട് ഇരുവരും തിരിഞ്ഞു.

വാതിലിനു മുന്നിൽ ദാദിയമ്മ നിൽക്കുന്നു.

അവർ ഉള്ളിലേക്ക് വന്ന് അവളെ കെട്ടിപിടിച്ചു.

“ദൈവങ്ങൾ കാത്തു ,,ന്റെ മോൾക്കൊന്നും സംഭവിച്ചില്ലല്ലോ”

“ഇല്ല ദാദിയമ്മേ ”

“ശ്വാസം മുട്ടി തളർന്നു കിടക്കായിരുന്നു ഞാൻ മക്കളെ,,” അവർ ഒരു ദീർഘനിശ്വാസം എടുത്തു പറഞ്ഞു.

“എനിക്ക് കുഴപ്പമൊന്നുമില്ല ദാദിയമ്മേ ,,,” അമ്രപാലി പറഞ്ഞു.

“വൃത്തികെട്ടവനാ അയാള് ,,ആ മാനവേന്ദ്രവർമ്മൻ,,പക സൂക്ഷിക്കുന്ന പാമ്പാ”

അമ്രപാലിയൊന്നും മിണ്ടിയില്ല.

അന്നേരമാണ് , ചിന്നുവിന്റെ കൈയ്യിലെ ചിത്രം അവർ കണ്ടത്.

“മോളെ ,,അമി ”

“എന്താ ദാദിയമ്മേ?”

അവർ തന്റെ ജമ്പറിനിടയിൽ നിന്നും 666 എന്ന അക്കം പതിച്ച ശീട്ട്  അവൾക്കു നേരെ നീട്ടി.

“ഇതാ മോളെ , നിന്നെ ഇന്ന് രാത്രി അനുഭവിക്കുവാൻ ഭാഗ്യം കിട്ടിയവന്റെ ശീട്ട് ”

“ഇത് ,,ഇതെങ്ങനെ ദാദിയമ്മയ്ക്ക് കിട്ടി ,,”

അത്ഭുതത്തോടെ അമ്രപാലി ആ കൂപ്പൺ വാങ്ങി അതിൽ നോക്കി അവരെ നോക്കി ചോദിച്ചു.

Updated: January 1, 2023 — 6:28 pm

3 Comments

  1. ❤️❤️❤️❤️❤️❤️❤️

Comments are closed.